Oppo Reno 13 സീരീസ്: 50,000 രൂപ റേഞ്ചിൽ Oppo Flagship ഫോൺ പുറത്തിറക്കി. SonyIMX890 സെൻസർ ഉൾപ്പെടുത്തിയിട്ടുള്ള ഓപ്പോ റെനോ 13 അവതരിപ്പിച്ചു. ഈ സീരീസിൽ രണ്ട് മോഡലുകളാണ് ലോഞ്ച് ചെയ്തത്. ഇതിൽ ബേസിക് മോഡലായ ഓപ്പോ റെനോ 13 സീരീസ് 40,000 രൂപയ്ക്ക് താഴെയാണ് വിലയാകുന്നത്. Reno 13 Pro ഫോണാണ് സീരീസിലെ ഫ്ലാഗ്ഷിപ്പ് മോഡൽ.
ഫ്ലാഗ്ഷിപ്പിലെ അതേ പ്രോസസറാണ് ഓപ്പോ റെനോ 13 ഫോണിലുള്ളത്. രണ്ട് സ്മാർട്ട്‌ഫോണുകളിലും മീഡിയടെക് ഡൈമൻസിറ്റി 8350 ചിപ്‌സെറ്റാണുള്ളത്. 80W SuperVOOC ചാർജിംഗ് സപ്പോർട്ടും ഇതിൽ ലഭിക്കുന്നു.
Wi-Fi 6, ബ്ലൂടൂത്ത് 5.4 സപ്പോർട്ട് ഇതിനുണ്ട്. 120Hz 1.5K ഡിസ്‌പ്ലേയും, 1200nits വരെ പീക്ക് ബ്രൈറ്റ്‌നസും സ്ക്രീനിനുണ്ട്. OIS സപ്പോർട്ടുള്ള സ്മാർട്ഫോണിന് 50MP പ്രൈമറി ക്യാമറയാണുള്ളത്. 8 മെഗാപിക്സൽ ആണ് സെക്കൻഡറി സെൻസറും വരുന്നു. 50MP സെൽഫി സെൻസറും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഇതിലെ സോഫ്റ്റ് വെയർ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ColorOS15 ആണ്. LPDDR5X റാമും UFS 3.1 സ്റ്റോറേജുമാണ് ഇതിൽ ഫീച്ചർ ചെയ്തിരിക്കുന്നത്. IP68, IP66, IP69 സർട്ടിഫിക്കേഷൻ ഇതിനുണ്ട്. 5,600mAh ബാറ്ററിയാണ് ഇതിൽ നൽകിയിട്ടുള്ളത്.
6.83 ഇഞ്ച് വലിപ്പമുള്ള ഫോണാണിത്. കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ഫോണിലും മീഡിയാടെക് ഡൈമൻസിറ്റി 8350 ചിപ്‌സെറ്റുണ്ട്. ഓപ്പോ റെനോ 13 പ്രോയിൽ കമ്പനി ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. 50 മെഗാപിക്സൽ SonyIMX890 പ്രൈമറി ക്യാമറയാണുള്ളത്. 50 മെഗാപിക്സൽ JN5 ടെലിഫോട്ടോ സെൻസറുമുണ്ട്. കൂടാതെ ഫോണിൽ 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ ഉൾപ്പെടുന്നു.
5,800mAh ആണ് ഇതിലെ ബാറ്ററി. 80W വയർഡ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു.
ബേസിക് മോഡൽ 2 സ്റ്റോറേജ് ഓപ്ഷനുകളിലാണ് വരുന്നത്. 8GB+128GB സ്റ്റോറേജിന് 37,999 രൂപയാകുന്നു. 8GB+256GB സ്റ്റോറേജിന് 39,999 രൂപയുമാകുന്നു.
Read More: 1TB സ്റ്റോറേജ്, 200MP ക്യാമറയുള്ള Redmi Note 13 Pro 20000 രൂപയ്ക്ക്! അവിശ്വസനീയം അല്ലാതെന്താ…
Oppo Reno 13 Pro രണ്ട് വേരിയന്റുകളിലാണ് ഉള്ളത്. 12GB+256GB സ്റ്റോറേജിന് 49,999 രൂപയാകും. അതുപോലെ 12GB+512GB ഫോണിന് 54,999 രൂപയുമാകും. ജനുവരി 11 മുതലാണ് ഫോണുകളുടെ വിൽപ്പന. ആദ്യ സെയിലിൽ ആകർഷകമായ ഓഫറുകളും ലഭിക്കുന്നുണ്ട്. ഫ്ലിപ്കാർട്ട് വഴിയും ഓപ്പോ ഓൺലൈൻ സ്റ്റോറിലും ഫോൺ ലഭ്യമാകും.