ഇന്ത്യൻ വിപണിയിൽ Oppo Reno 12, Reno 12 Pro പുറത്തിറങ്ങി. AI ഇറേസർ ഉൾപ്പെടെയുള്ള ഫീച്ചറുകളോടെയാണ് പുതിയ ഫോണുകളെത്തിയത്. Google Gemini പോലുള്ള ഫീച്ചറുകളും ഈ സ്മാർട്ഫോണുകളിലുണ്ട്.
മിഡ് റേഞ്ച് ബജറ്റ് കസ്റ്റമേഴ്സിനായാണ് ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. ഇതിൽ ഓപ്പോ എഐ സ്പീക്ക്, എഐ റൈറ്റർ ഫീച്ചറുകൾ നൽകിയിട്ടുണ്ട്. പോസ്റ്റുകൾക്കും മറ്റും എഐ സ്പീക്ക് ഫീച്ചർ ഉപയോഗപ്രദമാകും. ടെക്സ്റ്റ്, ഓഡിയോ റെക്കോഡിങ്ങുകൾ വിശകലനം ചെയ്യാൻ എഐ സമ്മറി ഫീച്ചറും ഉപയോഗിക്കാം.
രണ്ട് ഫോണുകളിലും ഏറ്റവും പുതിയ മുൻനിര പ്രോസസറാണ് നൽകിയിട്ടുള്ളത്. മീഡിയടെക്കിന്റെ പുതിയ ഡൈമെൻസിറ്റി 7300 എനർജി ചിപ്‌സെറ്റുകളാണുള്ളത്. ഫോണിന്റെ മറ്റ് പ്രത്യേകതകൾ നോക്കാം.
6.7 ഇഞ്ച് വലിപ്പമാണ് ഓപ്പോ റെനോ 12, 12 പ്രോയിലുള്ളത്. 120Hz AMOLED സ്‌ക്രീനാണ് നൽകിയിരിക്കുന്നത്. 1,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് സ്മാർട്ഫോണിനുണ്ട്. എന്നാൽ പ്രോ വേർഷന് 1,500 nits വരെയാകും ബ്രൈറ്റ്നെസ്. ഗോറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ ഡിസ്പ്ലേയ്ക്കുണ്ട്.
മീഡിയാടെക് ഡൈമൻസിറ്റി 7300-Energy ചിപ്‌സെറ്റ് രണ്ട് ഫോണുകളിലും ഉൾപ്പെടുത്തിയിരിക്കുന്നു. ബേസിക് മോഡലിനും പ്രോ പതിപ്പിലും 50MP പ്രൈമറി ക്യാമറയുണ്ട്. ഇത് Sony LYT600 സെൻസർ സപ്പോർട്ട് ചെയ്യുന്നു. 8MP അൾട്രാവൈഡ് ലെൻസാണ് സെക്കൻഡറി ക്യാമറ. ഇതിൽ ഓപ്പോ സോണി IMX355 സെൻസർ ഉപയോഗിച്ചിരിക്കുന്നു.
പ്രോ വേർഷനിൽ നിങ്ങൾക്ക് 50MP ടെലിഫോട്ടോ ലെൻസ് കൂടി ലഭിക്കുന്നു. ഇതിന് 2x ഒപ്റ്റിക്കൽ സൂം ഫീച്ചറുണ്ട്. കൂടാതെ ഓപ്പോ ഫോണിൽ 32MP സെൽഫി ക്യാമറയും ലഭിക്കുന്നതാണ്. റെനോ 12 പ്രോയിലെ സെൽഫി ക്യാമറയാകട്ടെ 50മെഗാപിക്സലാണ്. സെൻസർ ഉണ്ട്.
റെനോ 12 സീരീസിൽ ഓപ്പോ 5,000mAh ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നു. ഇത് 80W ചാർജിങ്ങിനെയും സപ്പോർട്ട് ചെയ്യും.
ഓപ്പോ റെനോ 12-ന് ഒരേയൊരു വേരിയന്റ് മാത്രമാണ് വന്നിട്ടുള്ളത്. എന്നാൽ റെനോ 12 ആകട്ടെ രണ്ട് വേരിയന്റുകളിലുണ്ട്.
റെനോ 12 Pro 5G 12GB+256GB, 12GB+512GB കോൺഫിഗറേഷനുകളിലാണുള്ളത്. ഇതിൽ 256GB ഫോണിന് 36,999 രൂപയാണ് വില. 12GB/512GB റെനോ 12 പ്രോയുടെ വില 40,999 രൂപയുമാണ്. ബേസിക് റെനോ ഫോണിന് 8GB+ 256GB സ്റ്റോറേജാണുള്ളത്. ഇതിന് 32,999 രൂപയാണ് വിലയാകുന്നത്.
Read More: New Lava 5G: Sony സെൻസറുള്ള 64MP ക്യാമറയുമായി Blaze X 5G, വില 15000 രൂപയ്ക്ക് താഴെ
ഓപ്പോ റെനോ 12 സീരീസുകളിലെ രണ്ട് ഫോണുകളും വെവ്വേറെ ദിവസങ്ങളിലാണ് ലോഞ്ചിനെത്തുക. ഓപ്പോ റെനോ 12 ജൂലൈ 25 മുതൽ വാങ്ങാവുന്നതാണ്. റെനോ 12 പ്രോയാകട്ടെ ജൂലൈ 18 മുതലും വാങ്ങാം. ഫ്ലിപ്കാർട്ട്, ഓപ്പോ ഇ-സ്റ്റോർ വഴി ഫോൺ വാങ്ങാം. മെയിൻലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും റെനോ 12 സീരീസുകൾ ലഭ്യമാകും.