Oppo Reno 11 Series Launch: ഓപ്പോയുടെ പുത്തൻ സ്മാർട്ട്ഫോണായ OPPO Reno 11 സീരീസ് ഉടൻ വിപണിയിൽ
നവംബർ 23 ന് ആണ് ഓപ്പോ റെനോ 11 സീരീസ് ചൈനയിൽ അവതരിപ്പിക്കുക
ഓപ്പോ റെനോ 11, റെനോ 11 പ്രോ എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് ഈ സീരീസിൽ അവതരിപ്പിക്കുക
ചൈനയിലെ ലോഞ്ചിന് പിന്നാലെ ഈ ഫോണുകൾ ഇന്ത്യയിലും ലോഞ്ച് ചെയ്യും
Oppo സ്മാർട്ട്ഫോൺ വിപണിയിലേക്ക് ഓപ്പോ റെനോ 11 സീരീസ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു.ഓപ്പോ റെനോ 11(OPPO Reno 11), റെനോ 11 പ്രോ (OPPO Reno 11 Pro) എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് ഈ സീരീസിൽ ലോഞ്ച് ചെയ്യുക. ഓപ്പോ റെനോ 11 സീരീസിലേക്ക് ഒരു റെനോ 11 പ്രോ പ്ലസ് മോഡൽ കൂടി എത്തുമെന്ന് പറയുന്നുണ്ടെങ്കിലും, ആദ്യഘട്ടത്തിൽ രണ്ട് മോഡലുകൾ മാത്രമാണ് ലോഞ്ച് ചെയ്യുക.
നവംബർ 23 ന് ആണ് ഓപ്പോ റെനോ 11 സീരീസ് ചൈനയിൽ അവതരിപ്പിക്കുക. റെനോ 11 സീരീസ് ഫോണുകളുടെ പ്രധാന ഫീച്ചറുകൾ വെബ്‌സൈറ്റിലുടെ ചൈന പുറത്തുവിട്ടിട്ടുണ്ട്. ചൈനയിലെ ലോഞ്ചിന് പിന്നാലെ ഈ ഫോണുകൾ ഇന്ത്യയിലും ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. ഓപ്പോ റെനോ 11 മീഡിയടെക് ഡിമെൻസിറ്റി 8200 ചിപ്സെറ്റുമായും റെനോ 11 പ്രോ സ്നാപ്ഡ്രാഗൺ 8 ജെൻ പ്ലസ് 1 ചിപ്സെറ്റുമായും ആണ് സ്മാർട്ട്ഫോൺ വിപണിയിലേക്ക് എത്തുക. ഈ സ്മാർട്ട്ഫോണുകളുടെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.
Oppo റെനോ 11 സീരീസിന്റെ ഡിസ്പ്ലേ
120Hz റിഫ്രഷ് റേറ്റും പരമാവധി 240Hz ടച്ച് സാംപ്ലിംഗ് റേറ്റും ഉള്ള 6.7 ഇഞ്ച് FHD+ കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് റെനോ 11ൽ ഉള്ളത്. 11 പ്രോ മോഡലിന്റെ ഡിസ്പ്ലേ 6.74 ഇഞ്ച് ആണ്.
Oppo റെനോ 11 സീരീസിന്റെ സ്റ്റോറേജ് വേരിയന്റുകൾ
റെനോ 11 മോഡൽ 8GB റാം – 256GB സ്റ്റോറേജ്, 12GB റാം- 256GB സ്റ്റോറേജ്, 12GB റാം- 512GB സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭ്യമാകും. അതേ സമയം പ്രോ മോഡലിന് 12GB റാം – 256GB സ്റ്റോറേജ്, 12GB റാം – 512GB സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായിരിക്കും ലഭ്യമാകുക.
കൂടുതൽ വായിക്കൂ: OPPO Find X7 Launch: കരുത്തുറ്റ പ്രോസസ്സറുമായി OPPO Find X7 അടുത്ത വർഷം വിപണിയിലെത്തും
Oppo റെനോ 11 ക്യാമറ
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയായിരിക്കും ഓപ്പോ റെനോ 11 സീരീസിന്റെ പ്രവർത്തനം. 50 എംപി പ്രൈമറി ക്യാമറ, 32 എംപി സെക്കൻഡറി ലെൻസ്, 8 എംപി സെൻസർ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും 32 എംപി സെൽഫി ക്യാമറയുമാകും ഓപ്പോ റെനോ 11ൽ ഉണ്ടാകുക.
ഓപ്പോ റെനോ 11 പ്രോ ക്യാമറ
അതേസമയം 11 പ്രോ മോഡലിൽ 50MP പ്രൈമറി ക്യാമറ, 32MP സെക്കൻഡറി ലെൻസ്, 8MP സെൻസർ എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം നൽകിയിരിക്കുന്നു. ഒപ്പം 32എംപി സെൽഫി ക്യാമറയും ഉണ്ടാകും. 80W ഫാസ്റ്റ് ചാർജിംഗ് പിന്തുണയാണ് റെനോ 11 സീരീസിൽ പ്രതീക്ഷിക്കുന്നത്.
ഓപ്പോ റെനോ 11 സീരീസിന്റെ ബാറ്ററിയും കളർ വേരിയന്റുകളും
അതേസമയം 11 സീരീസിലെ രണ്ട് ഫോണുകളുടെയും ബാറ്ററി കപ്പാസിറ്റി വ്യത്യസ്തമാണ്. റെനോ 11 5ക്ക് 4,800mAh ബാറ്ററിയും റെനോ 11 പ്രോ മോഡലിന് 4,700mAh ബാറ്ററിയും നൽകും എന്നാണ് വിവരം. റെനോ 11 ഒബ്സിഡിയൻ ബ്ലാക്ക്, മൂൺസ്റ്റോൺ, ഫ്ലൂറൈറ്റ് ബ്ലൂ നിറങ്ങളിൽ ലഭിക്കും. 11 പ്രോ ഒബ്സിഡിയൻ ബ്ലാക്ക്, ടർക്കോയ്സ് ഗ്രീൻ, മൂൺസ്റ്റോൺ നിറങ്ങളിലാണെത്തുക.
ഓപ്പോ റെനോ 11 സീരീസിന്റെ വില
റെനോ 11 പ്രോയുടെ 12GB + 256GB മോഡലിന് ഏകദേശം 46,500 രൂപയായിരിക്കും ചൈനയിലെ വില. 12GB + 512GB വേരിയന്റുകൾക്ക് ഏകദേശം 48,700 രൂപ നൽകണം. അതേപോലെ റെനോ 11 ന്റെ 8GB + 256GB മോഡലിന് ഏകദേശം 32,450 രൂപ വിലവരും.
റെനോ 11 ന്റെ 12GB റാം + 256GB സ്റ്റോറേജ് വേരിയന്റിന് ഏകദേശം 34,800 രൂപയായിരിക്കും വില. അതേപോലെ, 12GB റാം + 512GB സ്റ്റോറേജ് വേരിയന്റിന് 37,000 രൂപ നൽകേണ്ടിവരും.