Oppo Reno 10 Series Launch: ഓപ്പോ റെനോ 10 സീരീസ് ജൂ​ലൈയിൽ ഇന്ത്യയിൽ അ‌വതരിപ്പിക്കും

Oppo Reno 10 Series Launch: ഓപ്പോ റെനോ 10 സീരീസ് ജൂ​ലൈയിൽ ഇന്ത്യയിൽ അ‌വതരിപ്പിക്കും
HIGHLIGHTS

ഓപ്പോ റെനോ 10 സീരീസ് സ്മാർട്ട്ഫോണുകളെ ഉടൻ ഇന്ത്യയിൽ അ‌വതരിപ്പിക്കും

ഓപ്പോ റെനോ 10 സ്മാർട്ട്ഫോണിന്റെ വില ഏകദേശം 30000 രൂപ ആയിരിക്കും

80W സൂപ്പർ ഫ്ലാഷ് ചാർജ് സപ്പോർട്ട് നൽകുന്ന 4,600എംഎഎച്ച് ബാറ്ററിയുണ്ട്

ഓപ്പോ പുത്തൻ റെനോ 10 സീരീസ് സ്മാർട്ട്ഫോണുകളെ ഇന്ത്യയിൽ അ‌വതരിപ്പിക്കാൻ തയാറെടുത്തുവരികയാണ്. മേയിൽ ​ചൈനയിൽ പുറത്തിറക്കിയ ഓപ്പോ റെനോ 10 സീരീസ് സ്മാർട്ട്ഫോണുകൾ ജൂ​ലൈ രണ്ടാം വാരത്തോടെ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഓപ്പോ റെനോ 10, ഓപ്പോ റെനോ 10 പ്രോ, ഓപ്പോ റെനോ 10 പ്രോ പ്ലസ് എന്നിവയാണ് ഓപ്പോ റെനോ 10 സീരീസിൽ എത്തുന്ന സ്മാർട്ട്ഫോണുകൾ. 

Oppo Reno 10 സീരീസ് വിലയും ലഭ്യതയും 

Oppo Reno 10 സീരീസിലെ ഏറ്റവും വിലക്കുറഞ്ഞ മോഡൽ ആയ റെനോ 10 സ്മാർട്ട്ഫോണിന്റെ വില ഏകദേശം 30000 രൂപ ആയിരിക്കും. ആകർഷകമായ ഡി​സൈനും രൂപകൽപ്പനയുമാണ് Oppo Reno 10 സീരീസിന്റെ ഏറ്റവും പ്രധാന സവിശേഷതയായി എടുത്തുകാണിക്കപ്പെടുന്നത്. ഫ്ലിപ്പ്കാർട്ടിലൂടെയും ഓപ്പോയുടെ ഔദ്യോഗിക വെബ്​സൈറ്റിലൂടെയുമാകും വിൽപ്പന. Oppo Reno 10 സീരീസിൽ ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന മോഡലുകളുടെ ഫീച്ചറുകൾ കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും ഓൺ​ലൈനിൽ ഈ ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങൾ നേരത്തെ ദൃശ്യമായിരുന്നു.

Oppo Reno 10 ഡിസ്‌പ്ലേയും പ്രോസസറും 

ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള Oppo Reno 10 ആൻഡ്രോയിഡ് 13.1 അടിസ്ഥാനമാക്കിയുള്ള കളര്‍ഒഎസ് 13.1 ലാണ് പ്രവർത്തിക്കുന്നത്. 120Hz വരെ റിഫ്രഷ് റേറ്റും 240Hz വരെ ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.7 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണ് ഇതിൽ അവതരിപ്പിക്കുന്നത്. ഡിസ്‌പ്ലേയ്ക്ക് 394ppi പിക്‌സൽ ഡെൻസിറ്റിയുണ്ട്. ഇത് 12 ജിബി വരെ LPDDR5 റാമിനൊപ്പം ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 778ജി പ്രോസസറിലാണ് പ്രവർത്തിക്കുന്നത്.

Oppo Reno 10 ക്യാമറ 

Oppo Reno 10ൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. അതിൽ 64 മെഗാപിക്സൽ പ്രൈമറി സെൻസറും 32 മെഗാപിക്സൽ ടെലിഫോട്ടോ സെൻസറും 8 മെഗാപിക്സൽ സെൻസറും ഉൾപ്പെടുന്നു. സെൽഫികൾക്കും വിഡിയോ ചാറ്റുകൾക്കുമായി 32 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഉണ്ട്. 

Oppo Reno 10 മറ്റു കണക്റ്റിവിറ്റി ഓഷനുകൾ 

Oppo Reno 10ൽ 512 ജിബി വരെ UFS 3.1 സ്റ്റോറേജ് ഉണ്ട്. 5ജി, 4ജി, വൈ-ഫൈ 6, ബ്ലൂടൂത്ത് വി5.2, ജിപിഎസ്, ഗ്ലോനസ്, ഗലീലിയോ, ക്യുഇസഡ്എസ്എസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്–സി പോർട്ട് എന്നിവ ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, ഗ്രാവിറ്റി സെൻസർ, ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, ഗ്രാവിറ്റി സെൻസർ, ജിയോമാഗ്നറ്റിക് സെൻസർ, ലൈറ്റ് സെൻസർ, ഐആർ കൺട്രോൾ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ പ്രധാന സെൻസറുകളാണ്. അണ്ടർ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുമായാണ് ഫോൺ വരുന്നത്. 

Oppo Reno 10 ബാറ്ററി 

Oppo Reno 10ൽ 80W സൂപ്പർ ഫ്ലാഷ് ചാർജ് സപ്പോർട്ട് നൽകുന്ന 4,600എംഎഎച്ച് ബാറ്ററിയുണ്ട്.

Nisana Nazeer
Digit.in
Logo
Digit.in
Logo