Oppo Reno 10 5G Launch: 64 മെഗാപിക്സലിന്റെ ടെലിഫോട്ടോ ക്യാമറയുമായി Oppo Reno 10 5G ഇന്ത്യയിൽ അവതരിപ്പിക്കും

Oppo Reno 10 5G Launch: 64 മെഗാപിക്സലിന്റെ ടെലിഫോട്ടോ ക്യാമറയുമായി Oppo Reno 10 5G ഇന്ത്യയിൽ അവതരിപ്പിക്കും
HIGHLIGHTS

Oppo Reno 10 5G സീരീസ് ഇന്ന്(ജൂലൈ 10) ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും

ജൂലൈ 10 ന് വിപണിയിലെത്തുന്ന ഫോൺ സീരിസിൽ മൂന്ന് മോഡലുകളായിരിക്കും ഉണ്ടാവുക

ഈ ഫോണിന്റെ വില ഏകദേശം 29,000 രൂപയിലായിരിക്കും ആരംഭിക്കുക

ജൂലൈയിൽ ഇന്ത്യയിലെ സ്‌മാർട്ട്‌ഫോൺ വിപണിയിൽ ഒന്നിനുപുറകെ ഒന്നായി ഫോണുകൾ ലോഞ്ച് ചെയ്യുതുക്കൊണ്ടിരിക്കുകയാണ്. Oppo Reno 10 5G സീരീസ് ഇന്ന്(ജൂലൈ 10) ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ജൂലൈ 10 ന് രാജ്യത്ത് അവതരിപ്പിക്കുന്ന ഫോൺ സീരീസായ Oppo മൂന്ന് മോഡലുകളായിരിക്കും. ഈ Oppo Reno 10 5G സീരീസ് ഉച്ചയ്ക്ക് 12 മണിക്ക് ലോഞ്ച് ചെയ്യും. കമ്പനി തന്നെയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. Oppo Reno 10 5G സീരീസ് ഇതിനകം ചൈനയിൽ അവതരിപ്പിച്ചു കഴിഞ്ഞു. ഈ ഫോണിന്റെ വില ഏകദേശം 29,000 രൂപയിലായിരിക്കും ആരംഭിക്കുക. 

Oppo Reno 10 5G സീരീസിന്റെ ലഭ്യത 

ഇന്ത്യയിൽ Oppo Reno 10 5G ഉപഭോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാം. Oppoയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നോ  മറ്റ് ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിൽ നിന്നോ Oppo Reno 10 5G  വാങ്ങാനാകും. 

Oppo Reno 10 5Gയുടെ പ്രത്യേകത 

ഈ ഫോണിന്റെ പ്രത്യേകത എന്ന് പറയാവുന്നത് 64 മെഗാപിക്സലിന്റെ ടെലിഫോട്ടോ ക്യാമറയാണ്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷന്റെ പ്രയോജനം ഈ ക്യാമറയിൽ അവശേഷിക്കുന്നു. വിപണിയിലെ ഏറ്റവും കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ പെരിസ്‌കോപ്പ് ലെൻസ് ഈ ഫോണിന് ഉണ്ടാകുമെന്നും കമ്പനി അവകാശപ്പെടുന്നു. ഗ്ലോസി പർപ്പിൾ, സിൽവറി ഗ്രേ നിറങ്ങളിൽ ഉപഭോക്താക്കൾക്ക് ഈ ഫോൺ വാങ്ങാമെന്നും അറിയുന്നു. ത്രീഡി കർവ്ഡ് ഡിസ്‌പ്ലേയുണ്ടാകുമെന്നാണ് അറിയുന്നത്.

Oppo Reno 10 5Gയുടെ പ്രതീക്ഷിക്കാവുന്ന സവിശേഷതകൾ

100W സൂപ്പർ VOOC ഫാസ്റ്റ് ചാർജിംഗും ഈ ഫോണിൽ ലഭ്യമാണ്. വെറും 27 മിനിറ്റിനുള്ളിൽ ഈ ഫോണിന് 100% ചാർജ് ലഭിക്കുമെന്നാണ് അവകാശവാദം. Qualcomm Snapdragon 8+ Gen 1 പ്രൊസസറാണ് നൽകുന്നത്.

8GB റാമും 256GB ഇന്റേണൽ സ്റ്റോറേജും ഈ ഫോണിൽ ലഭ്യമാണ്. Oppo Reno 10 5G ഫോൺ Qualcomm Snapdragon 778G പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. Oppo Reno 10 Pro, Oppo Reno 10 Pro പ്ലസ് ഫോണുകൾ യഥാക്രമം MediaTek Dimensity 8200, Qualcomm Snapdragon 8 Gen 1 പ്രോസസറുകളാണ് നൽകുന്നത്. ഈ അവസാന രണ്ട് ഫോണുകൾ 12 ജിബി റാമിലും 256 ജിബി ഇന്റേണൽ സ്റ്റോറേജ്  മോഡലുകളിലും ലഭ്യമാകും.

രണ്ട് പ്രോ മോഡലുകൾക്കും 50 മെഗാപിക്സൽ പ്രൈമറി ക്യാമറയുണ്ട്. ഇവ യഥാർത്ഥത്തിൽ സോണി IMX 890 സെൻസറുകളാണ്. ഓപ്പോ റെനോ 10 പ്രോയിൽ 32 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും ഉണ്ട്.ഓപ്പോ റെനോ 10 പ്രോ പ്ലസിന് 64 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയുണ്ട്. രണ്ട് ഫോണുകളിലും ഉപഭോക്താക്കൾക്ക് ഒഐഎസ് ആനുകൂല്യം ലഭിക്കും.

Nisana Nazeer
Digit.in
Logo
Digit.in
Logo