ഒപ്പോ റിയൽമി 1 സിൽവർ സ്പെഷ്യൽ എഡിഷൻ എത്തുന്നു ,വില 10990 രൂപ

ഒപ്പോ റിയൽമി 1 സിൽവർ സ്പെഷ്യൽ എഡിഷൻ എത്തുന്നു ,വില 10990 രൂപ
HIGHLIGHTS

ഈ മാസം 18 തീയതി മുതൽ എത്തുന്നതാണ്

ഒപ്പോ പുറത്തിറക്കിയ ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആയിരുന്നു റിയൽമി 1 എന്ന മോഡൽ .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളാണ് ഇത് .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു എഡിഷൻകൂടി ഈ മാസം പുറത്തിറങ്ങുന്നു .Silver Limited Edition എന്ന മോഡലാണ് ഈ മാസം 18 തീയതി മുതൽ വിപണിയിൽ എത്തുന്നത് .4 ജിബിയുടെ റാംമ്മിലും കൂടാതെ 64 ജിബിയുടെ സ്റ്റോറേജിലുംമാണ് പുറത്തിറങ്ങുന്നത് .

6ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 2160 x 1080 പിക്സൽ സ്ക്രീൻ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെതന്നെ ഡിസ്‌പ്ലേയുടെ മറ്റൊരു സവിശേഷത അതിന്റെ റെഷിയോ ആണ് .18.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് .ഫിംഗർ പ്രിന്റ് സെൻസറും ,ഫേസ് അൺലോക്കിങ് സംവിധാനവും ഇതിന്റെ മറ്റു സവിശേഷതകളാണ് .

മൂന്നു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .3ജിബിയുടെ റാംമ്മിൽ 32GBയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64GBയുടെ ഇന്റെർണൽ സ്റ്റോറേജിലും കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് ഒപ്പോയുടെ റിയൽ മി 1 എന്ന മോഡലുകൾ വിപണിയിൽ എത്തുന്നത് .ബഡ്ജറ്റ് റെയിഞ്ചിൽ  ഇതിന്റെ 3ജിബിയുടെ മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .

ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .2.0 GHz octa-core MediaTek Helio P60 SoC ലാണ് ഇതിന്റെ പ്രോസസ്സർ പ്രവർത്തിക്കുന്നത് .ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

3410mAhന്റെ ബാറ്ററി ലൈഫ് ആണ് റിയൽ മി മോഡലുകൾ കാഴ്ചവെക്കുന്നത് .ഈ മാസം 18 മുതൽ ഇത് ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റുകളിൽ എത്തുന്നതാണ് .റിയൽമി 1 സിൽവർ എഡിഷന്റെ വില വരുന്നത് 10990 രൂപയാണ് .8990 രൂപമുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ മറ്റു മോഡലുകൾ ലഭ്യമാകുന്നത് .കൂടാതെ ഇതിന്റെ 6 ജിബിയുടെ റാം മോഡലിന്  13,990  രൂപയും .ആണ് വില 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo