ഒപ്പോയുടെ റിയൽ മി 1 Vs റെഡ്മി S2

Updated on 23-May-2018
HIGHLIGHTS

ഷവോമിയുടെ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളിൽ ഇനി പ്രതീക്ഷിക്കുന്നത് S2

ഒപ്പോയുടെ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് റിയൽ മി 1എന്ന മോഡൽ .എന്നാൽ ഈ മോഡലുകൾക്ക് സമാനമായ രീതിയിൽ ഷവോമി ഉടനെപുറത്തിറക്കുന്ന S2 എന്ന മോഡലുകളുമായി ഒരു ചെറിയ താരതമ്മ്യം .ഈ വരുന്ന വെള്ളിയാഴ്ച മുതൽ റിയൽ മി 1 എന്ന സ്മാർട്ട് ഫോൺ നിങ്ങൾക്ക് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസ്സിലാക്കാം .

ഒപ്പോയുടെ Realme 1 

ഒപ്പോയുടെ ഏറ്റവും പുതിയ മോഡലായ Realme 1 വിപണിയിൽ എത്തിയിരിക്കുന്നു  .മൂന്നു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്  .ഇതിൽ ആമസോൺ നൽകുന്ന ഓഫറുകൾ കൂടാതെ sbi നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ ജിയോ ഉപഭോതാക്കൾക്കായി നൽകുന്ന 4850 രൂപയുടെ ഓഫറുകളും ലഭ്യമാകുന്നതാണ് .

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് നോ കോസ്റ്റ് EMI ലൂടെ ഇത് വാങ്ങിക്കുവാനും സാധിക്കുന്നതാണ് .കൂടെ ആമസോൺ നൽകുന്ന കേസ് ,സ്ക്രീൻ പ്രൊട്ടക്റ്റർ ലഭിക്കുന്നു .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .

6ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 2160 x 1080 പിക്സൽ സ്ക്രീൻ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെതന്നെ ഡിസ്‌പ്ലേയുടെ മറ്റൊരു സവിശേഷത അതിന്റെ റെഷിയോ ആണ് .18.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് .ഫിംഗർ പ്രിന്റ് സെൻസറും ,ഫേസ് അൺലോക്കിങ് സംവിധാനവും ഇതിന്റെ മറ്റു സവിശേഷതകളാണ് .

മൂന്നു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .3ജിബിയുടെ റാംമ്മിൽ 32GBയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64GBയുടെ ഇന്റെർണൽ സ്റ്റോറേജിലും കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് ഒപ്പോയുടെ റിയൽ മി 1 എന്ന മോഡലുകൾ വിപണിയിൽ എത്തുന്നത് .ബഡ്ജറ്റ് റെയിഞ്ചിൽ  ഇതിന്റെ 3ജിബിയുടെ മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .

ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .2.0 GHz octa-core MediaTek Helio P60 SoC ലാണ് ഇതിന്റെ പ്രോസസ്സർ പ്രവർത്തിക്കുന്നത് .ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

 

ഷവോമി റെഡ്മി S2

5.99-ഇഞ്ചിന്റെ  HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .രണ്ടു  വേരിയന്റുകളിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .18:9 ഡിസ്പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .1440 × 720ന്റെ പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നത് . Qualcomm Snapdragon 625 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

കൂടാതെ Android 8.1 Oreo ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്  പ്രവർത്തനം .3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും കൂടാതെ 4ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് പുറത്തിറങ്ങുന്നത് .256 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണുള്ളത് . 3080mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .ഫേസ് അൺലോക്കിങ് സംവിധാനവും ഇതിനുണ്ട് .ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം (999 Yuan – 1299 Yuan) Rs 10,500  രൂപമുതൽ Rs 13,750 രൂപവരെയാണ് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :