6.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഒപ്പോ റിയൽ മി 2

6.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഒപ്പോ റിയൽ മി 2
HIGHLIGHTS

ഡ്യൂവൽ പിൻ ക്യാമറയിൽ റിയൽ മി 2 ,വില 8,990.

 

ഒപ്പോയുടെ റിയൽ മി 1 എന്ന സ്മാർട്ട് ഫോണിന് ശേഷം ഓപ്പോ പുറത്തിറക്കുന്ന ഏറ്റവും പുതിയ മോഡലാണ് റിയൽ മി 2 .ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും നോക്കാവുന്ന ഒരു സ്മാർട്ട് ഫോൺ തന്നെയാണിത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ വലിയ ഡിസ്പ്ലേ തന്നെയാണ് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ ഇവിടെ കൊടുത്തിരിക്കുന്നു .

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാവുന്നതാണ് .8990 രൂപമുതൽ 10990 രൂപവരെയാണ് ഇതിന്റെ വില വരുന്നത് .Notch ഫുൾ സ്ക്രീൻ ഡിസ്‌പ്ലേ ഇതിൽ എടുത്തുപറയേണ്ടിയിരിക്കുന്നു .

6.2 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ ഒപ്പോ പുറത്തിറക്കിയ ഏറ്റവും പുതിയ ഒരു സ്മാർട്ട് ഫോൺ ആണ് റിയൽ മി 2 .ഇത് ഒരു ബഡ്ജറ്റ് ഫോൺ ആണ് .2 ജിബിയുടെ റാം കൂടാതെ Snapdragon 450 പ്രോസസറിലാണ് ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുകൂടാതെ മറ്റു രണ്ടു വേരിയന്റ് കൂടി ഇപ്പോൾ പുറത്തിറങ്ങുന്നുണ്ട് . 3GB/32GB & 4GB/64GB എന്നി വേരിയന്റ് ആണ് ഇപ്പോൾ എത്തിയിരിക്കുന്നത് .

ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഇതിനുള്ളത് .13MP+2MP ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 എംപി സെൽഫി ക്യാമറകളും ആണുള്ളത് .ബ്ലാക്ക് റെഡ് ബ്ലൂ എന്നി നിറങ്ങളിൽ ഇത് ലഭ്യമാകുന്നതാണു് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോൺ ആണിത് .ഇതിന്റെ വില ആരംഭിക്കുന്നത് 8990 രൂപമുതൽ ആണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo