10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒപ്പോ സ്മാർട്ട് ഫോണുകൾ ഈ വെള്ളിയാഴ്ച മുതൽ

Updated on 23-May-2018
HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും

ഒപ്പോയുടെ ഏറ്റവും പുതിയ മോഡലായ Realme 1 വിപണിയിൽ എത്തുന്നു .ഈ മാസം 25 തീയതി മുതൽ ഓൺലൈൻ ഷോപ്പിങ്ങ് വെബ് സൈറ്റ് ആയ ആമസോണിൽ എത്തുന്നു .മൂന്നു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .ഇതിൽ ആമസോൺ നൽകുന്ന ഓഫറുകൾ കൂടാതെ sbi നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ ജിയോ ഉപഭോതാക്കൾക്കായി നൽകുന്ന 4850 രൂപയുടെ ഓഫറുകളും ലഭ്യമാകുന്നതാണ് .

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് നോ കോസ്റ്റ് EMI ലൂടെ ഇത് വാങ്ങിക്കുവാനും സാധിക്കുന്നതാണ് .കൂടെ ആമസോൺ നൽകുന്ന കേസ് ,സ്ക്രീൻ പ്രൊട്ടക്റ്റർ ലഭിക്കുന്നു .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .

6ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 2160 x 1080 പിക്സൽ സ്ക്രീൻ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെതന്നെ ഡിസ്‌പ്ലേയുടെ മറ്റൊരു സവിശേഷത അതിന്റെ റെഷിയോ ആണ് .18.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് .ഫിംഗർ പ്രിന്റ് സെൻസറും ,ഫേസ് അൺലോക്കിങ് സംവിധാനവും ഇതിന്റെ മറ്റു സവിശേഷതകളാണ് .

മൂന്നു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .3ജിബിയുടെ റാംമ്മിൽ 32GBയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64GBയുടെ ഇന്റെർണൽ സ്റ്റോറേജിലും കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് ഒപ്പോയുടെ റിയൽ മി 1 എന്ന മോഡലുകൾ വിപണിയിൽ എത്തുന്നത് .ബഡ്ജറ്റ് റെയിഞ്ചിൽ  ഇതിന്റെ 3ജിബിയുടെ മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .

ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .2.0 GHz octa-core MediaTek Helio P60 SoC ലാണ് ഇതിന്റെ പ്രോസസ്സർ പ്രവർത്തിക്കുന്നത് .ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

3410mAhന്റെ ബാറ്ററി ലൈഫ് ആണ് റിയൽ മി മോഡലുകൾ കാഴ്ചവെക്കുന്നത് .ഈ മാസം 25 മുതൽ ഇത് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ എത്തുന്നതാണ് .ഇതിന്റെ വിലയെക്കുറിച്ചുപറയുകയാണെങ്കിൽ 3ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങുന്ന മോഡലിന് 8,990 രൂപയും കൂടാതെ 4 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങുന്ന മോഡലിന് Rs 10,990 രൂപയും കൂടാതെ 6 ജിബിയുടെ മോഡലിന്  Rs 13,990 രൂപയും ആണ് വില .

കൂടാതെ ഇതിൽ SBI നൽകുന്ന 5% ക്യാഷ് ബാക്ക് ഓഫറുകളും അതുപോലെതന്നെ ജിയോ അവരുടെ ഉപഭോതാക്കളായി നൽകുന്ന Rs 4,850 രൂപയുടെ ക്യാഷ് ബാക്കുകളും  ലഭ്യമാകുന്നതാണു് .

 

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :