4ജിബി ,6ജിബി,8ജിബി റാംമ്മിൽ റിയൽമി 2 പ്രൊ ,വില 13990 മുതൽ

4ജിബി ,6ജിബി,8ജിബി റാംമ്മിൽ റിയൽമി 2 പ്രൊ ,വില 13990 മുതൽ
HIGHLIGHTS

8ജിബി റാംമ്മിൽ റിയൽമി 2 പ്രൊ എത്തി ,വില 17990 രൂപ

റിയൽ മി 2 പ്രൊ എന്ന സ്മാർട്ട് ഫോൺ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഒക്ടോബർ 11 നു വാങ്ങിക്കാവുന്നതാണ് .മൂന്നു വേരിയന്റുകളാണ് പുറത്തിറക്കിയിരിക്കുന്നത് .4ജിബിയുടെ റാംമ്മിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ & 8 ജിബിയുടെ റാം മോഡലുകളാണ് എത്തിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകൾ മനസിലാക്കാം .

6.3  ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ ഒപ്പോ പുറത്തിറക്കിയ ഏറ്റവും പുതിയ ഒരു സ്മാർട്ട് ഫോൺ ആണ് റിയൽ മി 2 പ്രൊ  .ഇത് ഒരു ബഡ്ജറ്റ് ഫോൺ ആണ് .4 ,6 & 8  ജിബിയുടെ റാം കൂടാതെ Snapdragon 660  പ്രോസസറിലാണ് ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്  . 4GB/64GB ,6ജിബി കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് & 8ജിബി 128 ജിബിയുടെ സ്റ്റോറേജിൽ ആണ് എത്തിയിരിക്കുന്നത് .3500mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .

ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഇതിനുള്ളത് .16 + 2 മെഗാപിക്സലിന്റെ  ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 
 16 AI എംപി സെൽഫി ക്യാമറകളും ആണുള്ളത് .ഫാസ്റ്റ് ചാർജിങ് ഇതിൽ സപ്പോർട്ട് ആണ് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോൺ ആണിത് .4ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറക്കിയിരിക്കുന്ന മോഡലിന് 13990 രൂപയും കൂടാതെ 6 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങുന്ന മോഡലിന് 15990 രൂപയും കൂടാതെ 8 ജിബിയുടെ റാം മോഡലിന് 17990 രൂപയും ആണ് വില .

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും   ഒക്ടോബർ മാസം 11  തീയതി മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .റിയൽമിയുടെ തന്നെ 2 എന്ന സ്മാർട്ട് ഫോണിന്റെ പുതിയ വേർഷൻ ആണിത് .8990 രൂപ മുതൽ ആയിരുന്നു റിയൽമി 2 എന്ന സ്മാർട്ട് ഫോൺ പുറത്തിറങ്ങിയിരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo