ഒപ്പോയുടെ ഏറ്റവും പുതിയ റിയൽ മി എത്തി ,വില 8990 രൂപ മുതൽ

Updated on 25-May-2018
HIGHLIGHTS

കൂടാതെ സ്പെഷ്യൽ ക്യാഷ് ബാക്ക് ഓഫറുകളും ലാബിമാകുന്നതാണ് .

ഒപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ റിയൽ മി സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ എത്തി .ആമസോണിൽ നിന്നും 8990 രൂപമുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ സ്പെഷ്യൽ ക്യാഷ് ബാക്ക് ഓഫറുകളും ലാബിമാകുന്നതാണ് .

മൂന്നു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്  .ഇതിൽ ആമസോൺ നൽകുന്ന ഓഫറുകൾ കൂടാതെ sbi നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ ജിയോ ഉപഭോതാക്കൾക്കായി നൽകുന്ന 4850 രൂപയുടെ ഓഫറുകളും ലഭ്യമാകുന്നതാണ് .

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് നോ കോസ്റ്റ് EMI ലൂടെ ഇത് വാങ്ങിക്കുവാനും സാധിക്കുന്നതാണ് .കൂടെ ആമസോൺ നൽകുന്ന കേസ് ,സ്ക്രീൻ പ്രൊട്ടക്റ്റർ ലഭിക്കുന്നു .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .

6ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 2160 x 1080 പിക്സൽ സ്ക്രീൻ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെതന്നെ ഡിസ്‌പ്ലേയുടെ മറ്റൊരു സവിശേഷത അതിന്റെ റെഷിയോ ആണ് .18.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് .ഫിംഗർ പ്രിന്റ് സെൻസറും ,ഫേസ് അൺലോക്കിങ് സംവിധാനവും ഇതിന്റെ മറ്റു സവിശേഷതകളാണ് .

മൂന്നു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .3ജിബിയുടെ റാംമ്മിൽ 32GBയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64GBയുടെ ഇന്റെർണൽ സ്റ്റോറേജിലും കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് ഒപ്പോയുടെ റിയൽ മി 1 എന്ന മോഡലുകൾ വിപണിയിൽ എത്തുന്നത് .ബഡ്ജറ്റ് റെയിഞ്ചിൽ  ഇതിന്റെ 3ജിബിയുടെ മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .

ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .2.0 GHz octa-core MediaTek Helio P60 SoC ലാണ് ഇതിന്റെ പ്രോസസ്സർ പ്രവർത്തിക്കുന്നത് .ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

3410mAhന്റെ ബാറ്ററി ലൈഫ് ആണ് റിയൽ മി മോഡലുകൾ കാഴ്ചവെക്കുന്നത് .ഈ മാസം 25 മുതൽ ഇത് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ എത്തുന്നതാണ് .ഇതിന്റെ വിലയെക്കുറിച്ചുപറയുകയാണെങ്കിൽ 3ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങുന്ന മോഡലിന് 8,990 രൂപയും കൂടാതെ 4 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങുന്ന മോഡലിന് Rs 10,990 രൂപയും കൂടാതെ 6 ജിബിയുടെ മോഡലിന്  Rs 13,990 രൂപയും ആണ് വില .

കൂടാതെ ഇതിൽ SBI നൽകുന്ന 5% ക്യാഷ് ബാക്ക് ഓഫറുകളും അതുപോലെതന്നെ ജിയോ അവരുടെ ഉപഭോതാക്കളായി നൽകുന്ന Rs 4,850 രൂപയുടെ ക്യാഷ് ബാക്കുകളും  ലഭ്യമാകുന്നതാണു് .

 

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :