ഒപ്പോയുടെ നിലവിൽ വിപണിയിൽ ലഭ്യമാകുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ ?

Updated on 28-Jan-2019
HIGHLIGHTS

കഴിഞ്ഞവർഷത്തെ ഒപ്പോയുടെ തകർപ്പൻ മോഡൽ ഇതാണ്

കഴിഞ്ഞ വർഷം ഓപ്പോ പുറത്തിറക്കിയ ഒരു മികച്ച മോഡലുകളിൽ ഒന്നായിരുന്നു ഒപ്പോയുടെ R15 Pro എന്ന സ്മാർട്ട് ഫോണുകൾ .കാമറകൾക്കും കൂടാതെ പെർഫോമൻസിനും മുൻഗണന നൽകികൊണ്ട് ഒപ്പോ പുറത്തിറക്കിയ ഈ മോഡലുകളുടെ റാം 6 ,8 ജിബി ആയിരുന്നു .6.4 ഇഞ്ചിന്റെ HD+ AMOLED  ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

1080×2340 സ്ക്രീൻ റെസലൂഷൻ ആണ് കാഴ്ചവെക്കുന്നത് .ഡിസംബർ 4 മുതൽ ഈ മോഡലുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതാണ് .Qualcomm Snapdragon 710 ന്റെ പ്രോസസറിലാണ് (Dual 2.2GHz Kryo 360 + Hexa 1.7GHz Kryo 360 CPUs) ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android 8.1 (Oreo) ഓപ്പറേറ്റിംഗ് സിസ്റ്റവും ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകളിൽ ഒന്നാണ് .

പതിവുപോലെ തന്നെ ക്യാമറകളുടെ കാര്യത്തിലും ഈ സ്മാർട്ട് ഫോണുകൾ മികച്ച നിലവാരം പുലർത്തിയിരുന്നു എന്നുതന്നെ പറയാം .ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .20 + 12 ,മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകളുടെ ക്യാമറ സവിശേഷതകൾ.എന്നാൽ ഈ സ്മാർട്ട് ഫോണുകൾ ഓഗസ്റ്റ് മാസത്തിൽ ചൈന വിപണിയിൽ പുറത്തിറക്കിയിരുന്നതായിരുന്നു .മികച്ച അഭിപ്രായമായിരുന്നു ഈ ഫോണുകൾക്ക് ലഭിച്ചിരുന്നത് .183 ഗ്രാം ഭാരമാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .

ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഈ മോഡലുകൾക്ക് ലഭിക്കുന്നുണ്ട് .3700mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .കൂടാതെ രണ്ടു വേരിയന്റുകൾ ലഭ്യമാകുന്നതാണു് .6 ജിബിയുടെ റാംമ്മിൽ  128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ ഇത് ലഭ്യമാക്കുന്നുണ്ട് .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .ഫിംഗർ പ്രിന്റ് സെൻസറുകൾ ഡിസ്‌പ്ലേയ്ക്ക് താഴെയാണ് നൽകിയിരിക്കുന്നത് .Radiant Mist, Emerald Green എന്നി നിറങ്ങളിൽ ഇത് ലഭ്യമാകുന്നതാണു് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :