ഒപ്പോയുടെ ആദ്യത്തെ ടാബ്‌ലറ്റുകൾ ഇതാ വിപണിയിൽ എത്തുന്നു

Updated on 16-Nov-2021
HIGHLIGHTS

ഒപ്പോയുടെ ആദ്യത്തെ ടാബ്‌ലറ്റുകൾ വിപണിയിൽ ഉടൻ പ്രതീക്ഷിക്കാം

120Hz റിഫ്രഷ് റേറ്റ് LCD സ്‌ക്രീനിൽ ആയിരിക്കും പുറത്തിറങ്ങുന്നത്

കൂടാതെ ഒപ്പോയുടെ ഫോൾഡബിൾ ഫോണുകളുടെ വിശേഷങ്ങളും നോക്കാം

വിപണിയിൽ ഇതാ ഒപ്പോയുടെ പുതിയ ടാബ്‌ലറ്റുകൾ പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ .ഒപ്പോയുടെ ആദ്യത്തെ ടാബ്‌ലറ്റുകളാണ് വിപണിയിൽ എത്തുന്നത് .റിപ്പോർട്ടുകൾ പ്രകാരം ഈ ടാബ് ലെറ്റുകൾ 120Hz റിഫ്രഷ് റേറ്റിൽ ആണ് പുറത്തിറങ്ങുന്നത് എന്നാണ് .അതുപോലെ തന്നെ ഈ ടാബ്‌ലറ്റുകൾ പുറത്തിറങ്ങുന്നത് Qualcomm Snapdragon 870 പ്രോസ്സസറുകളിലാണ് എന്നാണ് റിപ്പോർട്ടുകൾ .അതുപോലെ തന്നെ ഈ ടാബുകൾ ColorOS 12 തന്നെ വിപണിയിൽ പ്രതീക്ഷിക്കാം .

കൂടാതെ മികച്ച ആന്തരിക സവിശേഷതകളും ഈ ടാബുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .അതിൽ എടുത്തു പറയേണ്ടത് ഇതിന്റെ സ്റ്റോറേജുകൾ തന്നെയാണ് .6ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ ഈ ടാബുകൾ പുറത്തിറങ്ങും എന്നാണ് റിപ്പോർട്ടുകൾ .ക്യാമറകളുടെ സൂചനകൾ നോക്കുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലും ഈ ടാബ്‌ലറ്റുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .

ഒപ്പോയുടെ ഫോൾഡബിൾ ഫോണുകൾ

ഒപ്പോയുടെ ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ നവംബർ മാസ്സത്തിൽ തന്നെ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങും എന്നാണ് സൂചനകൾ .ഒപ്പോയുടെ ആദ്യത്തെ മടക്കാവുന്ന ഫോൾഡബിൾ സ്മാർട്ട് ഫോണുകളാണ് ഇനി ഓപ്പോ വിപണിയിൽ അവതരിപ്പിക്കുന്നത് .അതുപോലെ തന്നെ ഈ ഫോണുകളുടെ പ്രതീക്ഷിക്കാവുന്ന ചില ഫീച്ചറുകളും നോക്കാം .അതിൽ ആദ്യം എടുത്തു പറയേണ്ടത് ഇതിന്റെ ഡിസ്പ്ലേ തന്നെയാണ് .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 8 ഇഞ്ചിന്റെ LTPO ഡിസ്‌പ്ലേയിൽ ആകും വിപണിയിൽ പുറത്തിറങ്ങുന്നത് .കൂടാതെ 120Hz റിഫ്രഷ് റേറ്റും ഈ ഫോണുകളിൽ പ്രതീക്ഷിക്കാം .

അടുത്തതായി പ്രതീഷിക്കാവുന്നത് ഇതിന്റെ  Qualcomm Snapdragon 888 പ്രോസ്സസറുകൾ തന്നെയാണ് .ഈ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ ഒരു ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ എത്തുന്ന ഫോണുകൾ ആണ് .അതുകൊണ്ടു തന്നെ  Qualcomm Snapdragon 888 പ്രോസ്സസറുകളിൽ തന്നെ ഇതും വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .റിപ്പോർട്ടുകൾ പ്രകാരം ഈ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾക്ക് 50 മെഗാപിക്സലിന്റെ ക്യാമറകൾ ആകും ഉണ്ടാകുക .കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ വരും മാസ്സങ്ങളിൽ Reno 7, Reno 7 Pro, Reno 7 Pro+ ഫോണുകളും പ്രതീക്ഷിക്കാം . 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :