25 എംപി സെല്ഫി ക്യാമറയിൽ ഒപ്പോയുടെ F7 & F7 യൂത്ത്

25 എംപി സെല്ഫി ക്യാമറയിൽ ഒപ്പോയുടെ  F7 & F7 യൂത്ത്
HIGHLIGHTS

ഈ മാസം മുതൽ ലോകവിപണിയിൽ എത്തുന്നു

 

ഒപ്പോയുടെ പുതിയ രണ്ടു മോഡലുകൾ ഈ മാസം വിപണിയിൽ എത്തുന്നു .ഒപ്പോ F7 കൂടാതെ ഒപ്പോ F7 യൂത്ത് എന്നി മോഡലുകളാണ് 25 മെഗാപിക്സലിന്റെ സെല്ഫി ക്യാമറയിൽ പുറത്തിറങ്ങുന്നത് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .

6.28 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1080 x 2280 പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഗൊറില്ല ഗ്ലാസ് 5 ന്റെ സംരക്ഷണമാണ് ഇത് കാഴ്ചവെക്കുന്നത് .രണ്ടു മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .

6 ജിബിയുടെ റാംമ്മിൽ 32/ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ ഇത് പുറത്തിറങ്ങുന്നുണ്ട് .പൊതുവെ സെല്ഫികൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഒപ്പോ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .

ഈ മോഡലുകൾക്കും അതുപോലെ തന്നെ മികച്ച സെല്ഫി ക്യാമറകളാണ് നൽകിയിരിക്കുന്നത് .25 മെഗാപിക്സലിന്റെ സെല്ഫി ക്യാമറകളാണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകൾക്കുണ്ട് .Octa-core Cortex-A53 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .

കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ Android 8.0 (Oreo) ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .3400 mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .മാർച്ച് മാസത്തിൽ ഈ മോഡലുകൾ വിപണിയിൽ എത്തുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo