20 MP സെൽഫി ക്യാമെറ ഒപ്പോയുടെ പുതിയ A75, A75s & A83 2018

20 MP സെൽഫി ക്യാമെറ ഒപ്പോയുടെ പുതിയ  A75, A75s & A83 2018
HIGHLIGHTS

18:9 ഡിസ്‌പ്ലേയിൽ ഒപ്പോയുടെ പുതിയ മോഡലുകൾ

ഒപ്പോയുടെ വിപണിയിൽ പുറത്തിറങ്ങാനിരിക്കുന്ന മൂന്നു മോഡലുകളാണ് A75, A75s & A83.ഇതിന്റെ പ്രധാനപ്പെട്ട കുറച്ചു സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .ഈ സ്മാർട്ട് ഫോണുകൾ തായ്‌വാനിൽ പുറത്തിറക്കിക്കഴിഞ്ഞു .2018 ന്റെ ആദ്യം തന്നെ ഇന്ത്യൻ വിപണിയിൽ എത്തും എന്നാണ് പ്രതീക്ഷ .

Oppo A75 കൂടാതെ A75s തമ്മിൽ വലിയ വെത്യാസം ഒന്നും തന്നെ ഇല്ല .സ്റ്റോറേജിലും ,പ്രോസസറിലും ഉള്ള മാറ്റം മാത്രമേയുള്ളു .ഈ രണ്ടു മോഡലുകൾക്കും 6 ഇഞ്ചിന്റെ  Full HD+ LCD ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് . 18:9 ഡിസ്പ്ലേ റെഷിയോ ഇതിനുണ്ട് .

4 ജിബിയുടെ റാം കൂടാതെ മീഡിയടെക്ക് പ്രൊസസർ എന്നിവയിലാണ് പ്രവർത്തനം .ഈ രണ്ടു മോഡലുകൾക്കും 16 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ആണ് നൽകിയിരിക്കുന്നത് .32 ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .3200mAh ന്റെ ബാറ്ററി ലൈഫും ഉണ്ട് .

5.7 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് Oppo A8 മോഡലുകൾക്ക് ഉള്ളത് .4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .13 മെഗാപിക്സലിന്റെ പിൻ ക്യാമെറയും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ആണ് ഇതിനുള്ളത് .

ഓപ്പോ A 83യുടെ വില ഏകദേശം Rs 13,700 രൂപയ്ക്ക് അടുത്ത് വരും .മറ്റു രണ്ടു മോഡലുകൾക്ക് Rs 23,500 രൂപമുതൽ ആണ് വില .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo