4 ജിബി റാം ,16 മെഗാപിക്സൽ സെൽഫി ക്യാമറയിൽ പുതിയ ഓപ്പോ
ഒപ്പോയുടെ ഏറ്റവും പുതിയ രണ്ടു മോഡലുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഒപ്പോയുടെR9s & R9s പ്ലസ് എന്നി മോഡലുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .
പതിവ് ക്യാമറകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറക്കിയിരിക്കുന്നത് .4 ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ രണ്ടു സ്മാർട്ട് ഫോണുകളുടെയും സവിശേഷതകളാണ് .16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .
R9s പ്ലസ്സിനു 6 ഇഞ്ചിന്റെ വലിയ HD ഡിസ്‌പ്ലേയാണുള്ളത് .R9s നു 5.5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയും ആണുള്ളത് .Qualcomm Snapdragon 625 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .പ്ലസ്സിനു 4000mAh ന്റെ ബാറ്ററി ലൈഫും ,R9s നു 3010mAh ബാറ്ററി ലൈഫും ആണുള്ളത് .