Oppo K11 Launch in China: 100W ഫാസ്റ്റ് ചാർജിങ് പിന്തുണയുമായി Oppo K11 ഉടൻ ഇന്ത്യയിലെത്തും

Oppo K11 Launch in China: 100W ഫാസ്റ്റ് ചാർജിങ് പിന്തുണയുമായി Oppo K11 ഉടൻ ഇന്ത്യയിലെത്തും
HIGHLIGHTS

Oppo K11ന്റെ പ്രീ-ബുക്കിംഗ് ചൈനയിൽ ആരംഭിച്ചു

Oppo K11 മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഓപ്പോ ഇയർഫോൺ ലഭിക്കും

100W ഫാസ്റ്റ് ചാർജിംഗ് സൗകര്യമുള്ള 5000 mAh ബാറ്ററി ഉണ്ടാകും

Oppo K11 ജൂലൈ 27 ന് ചൈനയിൽ Oppo പുറത്തിറക്കും. OnePlus Nord CE 3-യുടെ അതേ സവിശേഷതകളോടെയാണ് ഈ ഫോൺ ലോഞ്ച് ചെയ്യുന്നത്. നിലവിൽ, ഈ ഫോണിന്റെ പ്രീ-ബുക്കിംഗ് ചൈനയിൽ ആരംഭിച്ചു. ഈ ഡിവൈസ് മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഇപ്പോൾ ഓരോ ഓപ്പോ ഇയർഫോൺ ലഭിക്കും.

Oppo K11 വിലയും സവിശേഷതകളും

ഇന്ത്യയിൽ ഈ ഫോണിന് 22,900 രൂപ വില വരും  ഈ ഫോണിന് 50 മെഗാപിക്സൽ സോണി IMX 890 സെൻസർ ഉണ്ടായിരിക്കും. OnePlus ഉം Oppo ഉം തങ്ങളുടെ മുൻനിര ഫോണുകളിൽ ഇതേ സെൻസർ ഉപയോഗിച്ചിട്ടുണ്ട്. ഈ ഫോണിന്റെ ചിത്രം നേരത്തെ TENAA സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ കണ്ടെത്തിയിരുന്നു. അവിടെ നിന്നാണ് ഈ ഫോണിന്റെ ഡിസൈനടക്കം നിരവധി വിവരങ്ങൾ പുറത്തുവന്നത്.

Oppo K11ന്റെ സവിശേഷതകൾ

6.7 ഇഞ്ച് ഫുൾ HD+ AMOLED ഡിസ്‌പ്ലേ ഇവിടെ കാണാം. 120 HZ റിഫ്രഷ് റേറ്റ്. Qualcomm Snapdragon 782G പ്രോസസറാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. Oppo ഫോണുകളിൽ UFS 3.1 സ്റ്റോറേജ് ലഭ്യമാകും. 8 മെഗാപിക്സലിന്റെയും 2 മെഗാപിക്സലിന്റെയും മറ്റ് രണ്ട് ക്യാമറകൾക്കൊപ്പം 50 മെഗാപിക്സലിന്റെ പ്രാഥമിക ക്യാമറയും ഈ ഫോണിലുണ്ട്. പ്രൈമറി ക്യാമറയിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും ഉണ്ട്. മുൻ ക്യാമറയിൽ 16 മെഗാപിക്സൽ സെൻസർ ഉണ്ട്, അത് സെൽഫികൾ എടുക്കാനോ വീഡിയോ കോളുകൾ ചെയ്യാനോ ഉപയോഗിക്കാം.

100W ഫാസ്റ്റ് ചാർജിംഗ് സൗകര്യമുള്ള 5000 mAh ബാറ്ററി ഉണ്ടാകും. ഈ ഫോൺ ആൻഡ്രോയിഡ് 13-ൽ പ്രവർത്തിക്കും. OnePlus Nord CE 3 ഉം Oppo K11 ഉം തമ്മിലുള്ള പ്രധാന വ്യത്യാസം അവയുടെ ചാർജിംഗ് വേഗതയാണ്. OnePlus Nord CE 3 ഫോണിന് 80W ഫാസ്റ്റ് ചാർജിംഗ് ഉണ്ട്, Oppo K11 ന് 100W ഫാസ്റ്റ് ചാർജിംഗ് ഉണ്ട്. 

നൽകിയിട്ടുള്ളത് പ്രതീകാത്മക ചിത്രമാണ് 

 

Nisana Nazeer
Digit.in
Logo
Digit.in
Logo