Oppo K11 5G : 100W ഫ്ലാഷ് ചാർജിങ്ങുമായി Oppo K11 5G ചൈനയിലെത്തി
5,000mAh ബാറ്ററിയാണ് ഫോണിന്റെ പവർ ഹൌസ്
ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ആണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്
ആൻഡ്രോയ്ഡ് 13 അടിസ്ഥാനമാക്കിയുള്ള ColorOS 13.1ലാണ് ഫോണിന്റെ പ്രവർത്തനം.
ഓപ്പോ പുത്തൻ സ്മാർട്ട്‌ഫോണായ Oppo K11 5G ചൈനയിൽ അവതരിപ്പിച്ചു. മൂന്ന് സ്റ്റോറേജ് കോൺഫിഗുറേഷനിൽ എത്തുന്ന ഈ മോഡലിന് 782G SoC ചിപ്പ് ആണ് കരുത്ത് നൽകുന്നത്. രണ്ട് കളർ ഓപ്ഷമുകളിൽ ആണ് ഫോൺ പുറത്തിറങ്ങിയിരിക്കുന്നത്. മികച്ച ബാറ്ററി ലൈഫും മറ്റ് ഒട്ടനവധി ഫീച്ചറുകളും ഈ മോഡൽ നൽകും എന്നാണ് എനിക്ക് അറിയാനാകുന്നത്. നിലവിൽ ചൈനയിൽ മാത്രമാണ് പുതിയ മോഡൽ ഒപ്പോ അവതരിപ്പിച്ചിട്ടുള്ളത്. ഇതിന്റെ വിൽപ്പന ഓഗസ്റ്റ് ഒന്നു മുതലാണ് തുടങ്ങുന്നത്. ഈ മോഡലിന്റെ മുൻഗാമിയെ ഒപ്പൊ കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.
Oppo K11 5Gയുടെ വിലയും ലഭ്യതയും
8ജിബി റാം + 256ജിബി സ്റ്റോറേജ്, 12ജിബി റാം + 256ജിബി,12ജിബി റാം + 512ജിബി എന്നീ മൂന്ന് വേരിയന്റുകളാണ് ഫോണിനുള്ളത്. അടിസ്ഥാനമായ 8ജിബി റാം + 256ജിബി സ്റ്റോറേജ് മോഡലിന് ഏകദേശം 21,000 രൂപയാണ് വില. 12ജിബി റാം + 256ജിബി സ്റ്റോറേജ് വേരിയന്റിനും, 12ജിബി റാം + 512ജിബി സ്റ്റോറേജുള്ള ടോപ്പ് എൻഡ് പതിപ്പിനും ഏകദേശം 29,000 രൂപയാണ് വില വരുന്നത്.ഗ്ലേസിയർ ബ്ലൂ, മൂൺ ഷാഡോ ഗ്രേ എന്നീ രണ്ട് കളർ ഓപ്ഷനുകൾ ഇത് വാഗ്ദാനം ചെയ്യുന്നു. ചൈനയിൽ കമ്പനി വെബ്‌സൈറ്റ് വഴി ഇപ്പോൾ പ്രീ-ബുക്കിംഗുകൾ ആരംഭിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.
Oppo K11 5G ഡിസ്‌പ്ലേയും ഒഎസും
6.7-ഇഞ്ച് ഫുൾ-HD+ (1,080×2,412 പിക്സലുകൾ) OLED സ്‌ക്രീനോട് കൂടിയാണ് ഫോണിന്റെ ഡിസൈൻ വരുന്നത്. ഇത് 120Hz വരെ റിഫ്രഷ് റേറ്റും, HDR10+ പിന്തുണയും , പരമാവധി 394ppi ടച്ച് റേറ്റും വാഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയ്ഡ് 13 അടിസ്ഥാനമാക്കിയുള്ള ColorOS 13.1ലാണ് ഫോണിന്റെ പ്രവർത്തനം.
Oppo K11 5G പ്രോസസ്സർ
12ജിബി വരെ LPDDR4x റാമുമായി ജോടിയാക്കിയ 2.7GHz ക്ലോക്ക് സ്പീഡുള്ള ഒക്ടാ-കോർ 6nm ക്വാൽകോം സ്നാപ്ഡ്രാഗൺ 782G SoC ആണ് 5ജി ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്.8 ജിബി വെർച്വൽ റാം പിന്തുണയോടെ ഓൺബോർഡ് മെമ്മറി 20 ജിബി വരെ വികസിപ്പിക്കാം. കൂടാതെ, ഗെയിമിംഗിനായി 4,129 എംഎം സ്ക്വയർ വേപ്പർ ചേമ്പർ ലിക്വിഡ് കൂളിംഗ് പ്ലേറ്റും ഫോണിലുണ്ട്.
Oppo K11 5G ക്യാമറ
ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ആണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (OIS) എഫ്/1.8 അപ്പർച്ചറുമുള്ള 50-മെഗാപിക്സൽ സോണി IMX890 സെൻസർ,-മെഗാപിക്സൽ അൾട്രാ-വൈഡ് സെൻസർ ഒപ്പം 2മെഗാപിക്സൽ മാക്രോ ഷൂട്ടറും ഉൾപ്പെടുന്നതാണ് ഈ യൂണിറ്റ്. സെൽഫികളും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
Oppo K11 5G മറ്റു സവിശേഷതകൾ
Wi-Fi, ബ്ലൂടൂത്ത് 5.2, GPS/A-GPS, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നതാണ് കണക്റ്റിവിറ്റി ഓപ്ഷൻസ്.സെൻസറുകളിൽആക്‌സിലറോമീറ്റർ, കളർ ടെമ്പറേച്ചർ സെൻസർ, ഐആർ കൺട്രോൾ, ഗ്രാവിറ്റി സെൻസർ, ലൈറ്റ് സെൻസർ, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു.ഫോണിൽ അതിനൊപ്പം ഒരു ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുമുണ്ട്.
Oppo K11 5G ബാറ്ററി
100W ഫ്ലാഷ് ചാർജിംഗിനുള്ള പിന്തുണയോടെ 5,000mAh ബാറ്ററിയാണ് ഫോണിന്റെ പവർ ഹൌസ്. സ്മാർട്ട് ചാർജിംഗ് സാങ്കേതികവിദ്യയിലൂടെ 10 മിനിറ്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് 50 ശതമാനവും 26 മിനിറ്റിനുള്ളിൽ 100 ശതമാനവും ബാറ്ററി ചാർജ് ചെയ്യാമെന്നാണ് എന്റെയൊരു അനുമാനം. 1,600 ചാർജ്-ഡിസ്‌ചാർജ് സൈക്കിളുകൾക്ക് ശേഷം ബാറ്ററി ശേഷി 80 ശതമാനത്തിലധികം തുടരുമെന്നും കമ്പനി പറയുന്നു.184 ഗ്രാമാണ് ഫോണിന്റെ ഭാരം.