മടക്കി പോക്കറ്റിൽ വെക്കാം ;ഒപ്പോയുടെ ഫോൾഡ് ഫോൺ പുറത്തിറക്കി
ഒപ്പോയുടെ ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി
Oppo Find N എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്
CNY 7,699 രൂപയാണ് ഇതിന്റെ ചൈന വിപണിയിലെ വില വരുന്നത്
ഒപ്പോയുടെ പുതിയ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Oppo Find N എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ചൈന വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഒപ്പോയുടെ ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ കൂടിയാണ് ഇപ്പോൾ എത്തിയിരിക്കുന്ന Oppo Find N എന്ന സ്മാർട്ട് ഫോണുകൾ .വില നോക്കുകയാണെങ്കിൽ CNY 7,699 രൂപയാണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 92000 രൂപയ്ക്ക് അടുത്തുവരും .മറ്റു സവിശേഷതകൾ നോക്കാം .
Oppo Find N സ്മാർട്ട് ഫോണുകൾ
ഡിസ്‌പ്ലേയുടെ സവിശേഷതകൾ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം എന്ന് തന്നെ പറയാം .രണ്ടു ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അതിൽ ആദ്യം പറയേണ്ടത് പുറത്തായി ലഭിക്കുന്ന 5.49 ഇഞ്ചിന്റെ OLED ഡിസ്‌പ്ലേയാണ് .അതുപോലെ തന്നെ 18:9 ആസ്പെക്റ്റ് റെഷിയോ ഈ ഫോണുകൾക്ക് ലഭിക്കുന്നത് .അടുത്തതായി ലഭിക്കുന്ന വലിയ ഡിസ്‌പ്ലേയാണ് .7.1 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനെ ഫോൾഡ് മാറ്റുമ്പോൾ ലഭിക്കുന്നത് .
അതുപോലെ തന്നെ ഡിസ്‌പ്ലേയുടെ സംരക്ഷണത്തിന് Corning Gorilla Glass Victus നൽകിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ Qualcomm Snapdragon 888 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ രണ്ടു വേരിയന്റുകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകൾ കൂടാതെ 12 ജിബിയുടെ റാം & 512 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കാം .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ 50 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .50 മെഗാപിക്സൽ + 16 മെഗാപിക്സൽ + 13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4500mAh ന്റെ ബാറ്ററി ലൈഫിൽ ആണ് എത്തിയിരിക്കുന്നത് .33W SuperVOOC ഇതിനു ലഭിക്കുന്നതാണ് .
വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് വിപണിയിൽ CNY 7,699(ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 92000 രൂപയും ) കൂടാതെ 12 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് CNY 8,999 (ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 107600 രൂപയും) ആണ് വില വരുന്നത് .