50MP+50MP+50MP+50MP ക്യാമറയുമായി OPPO Super Star എത്തി, Oppo Find X8 അതിശയിപ്പിക്കും!

Updated on 21-Nov-2024
HIGHLIGHTS

ക്വാഡ് ക്യാമറയുള്ള പുതിയ ഓപ്പോ പ്രോ മോഡലും, ട്രിപ്പിൾ ക്യാമറ ബേസിക് മോഡലും പുറത്തിറങ്ങി

Oppo ഫ്ലാഗ്ഷിപ്പ് Oppo Find X8 സീരീസ് പുറത്തിറക്കി

ഹാസൽബ്ലാഡ് ട്യൂൺ ചെയ്ത ക്യാമറകളാണ് ഫോണിന്റെ പ്രധാന ആകർഷണം

Oppo ഫ്ലാഗ്ഷിപ്പ് പെർഫോമൻസ് ഫോൺ Oppo Find X8 സീരീസ് പുറത്തിറക്കി. അതിശയകരമായ ഫോട്ടോഗ്രാഫിയിലൂടെ സൂപ്പർ-സ്റ്റാർ പെർഫോമൻസ് ഈ സ്മാർട്ഫോണിൽ പ്രതീക്ഷിക്കാം. Oppo Find X8 and Find X8 Pro ഫോണുകളാണ് ഇന്ത്യൻ വിപണിയിലെത്തിയത്.

വൺപ്ലസ്, ഐഖൂ, സാംസങ്, ഐഫോൺ ബ്രാൻഡുകളോട് മത്സരിക്കാൻ ഇനി ഒപ്പോയുടെ പോരാളിയും. കഴിഞ്ഞ വർഷം പുറത്തിറക്കിയ Find X7 സീരീസിന്റെ പിൻഗാമികളാണിവ. ഹാസൽബ്ലാഡ് ട്യൂൺ ചെയ്ത ക്യാമറകളാണ് ഫോണിന്റെ പ്രധാന ആകർഷണം. വരാനിരിക്കുന്ന iQOO 13, OnePlus 13 ഫോണുകൾക്ക് ഇവൻ ശക്തനായ എതിരാളി ആയിരിക്കും. ഓപ്പോ ഫൈൻഡ് എക്സ്8, എക്സ്8 പ്രോ ഫീച്ചറുകളും വിലയും നോക്കാം.

Oppo Find X8 വില

ഓപ്പോ ഫൈൻഡ് X8 രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് പുറത്തിറക്കിയത്. 12GB റാമും 256GB സ്റ്റോറേജുമുള്ളതാണ് ഒന്നാമത്തേത്. ഇതിന് 69,999 രൂപ വില വരുന്നു. 16GB റാമും 512GB സ്റ്റോറേജുമുള്ള ഫോണിന് 79,999 രൂപയുമാകും. സ്‌പേസ് ബ്ലാക്ക്, സ്റ്റാർ ഗ്രേ എന്നീ 2 കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും.

Oppo Find X8 Pro വില

ഇനി പ്രോ മോഡലിന്റെ വില എങ്ങനെയെന്ന് നോക്കാം. X8 Pro മോഡലിന് ഒരൊറ്റ സ്റ്റോറേജ് ഓപ്ഷനാണുള്ളത്. 16GB റാമും 512GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിന് 99,999 രൂപയാകും. സ്‌പേസ് ബ്ലാക്ക്, പേൾ വൈറ്റ് കളർ ഓപ്ഷനുകളിലാണ് പ്രോ ഡിസൈൻ ചെയ്തിട്ടുള്ളത്.

ഓപ്പോ ഫൈൻഡ് X8 സവിശേഷതകൾ

6.59 ഇഞ്ച് ഫുൾ എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് ഈ Oppo സ്മാർട്ഫോണിലുള്ളത്. ഇതിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റും കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനുമുണ്ട്. 2160Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗും 2160Hz തൽക്ഷണ ടച്ച് സാംപ്ലിംഗ് റേറ്റും സ്ക്രീനിന് ലഭിക്കുന്നു.

ബേസിക് മോഡലിന്റെ ക്യാമറയും അതിശയകരമാണ്. പിൻഭാഗത്ത് ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് ഓപ്പോ ഫൈൻഡ് എക്സ്8-ലുള്ളത്. സോണി LYT-700 സെൻസറുള്ള 50MP പ്രൈമറി ക്യാമറയിൽ OIS സപ്പോർട്ട് ലഭിക്കും. Samsung S5KJN5 സെൻസറുള്ള 50MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറയുണ്ട്. മൂന്നാമത്തേത് 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസാണ്. ഇതിന് 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ടുള്ള സോണി LYT-600 സെൻസറാണ് നൽകിയിരിക്കുന്നത്. മുൻവശത്ത്, സോണി IMX615 സെൻസറുള്ള 32MP സെൽഫി ക്യാമറയാണുള്ളത്.

ഫോണിന്ററെ ഒഎസ് ColorOS 15 ഉള്ള Android 15 ആണ്. മീഡിയാടെക് ഡൈമൻസിറ്റി 9400 ചിപ്‌സെറ്റാണ് ഫോണിൽ പെർഫോമൻസിന് ഉപയോഗിച്ചിട്ടുള്ളത്. ഇത് 80W SuperVOOC ഫാസ്റ്റ് ചാർജിങ്ങും, 50W വയർലെസ് ചാർജിങ്ങും സപ്പോർട്ട് ചെയ്യുന്നു. 5,630mAh ബാറ്ററിയാണ് ഫോണിനെ പവർഫുള്ളാക്കുന്നത്.

ഓപ്പോ ഫ്ലാഗ്ഷിപ്പ് ഫോൺ ഫീച്ചറുകൾ

6.78 ഇഞ്ച് ഫുൾ എച്ച്‌ഡി+ AMOLED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റും കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനും നൽകിയിരിക്കുന്നു. 2160Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗും ഡിസ്പ്ലേയിലുണ്ട്.

ഫോണിൽ ക്വാഡ് ക്യാമറയാണ് ഉൾപ്പെടുത്തിയത്. ഈ നാല് ക്യാമറകളും 50 മെഗാപിക്സലിന്റെ സെൻസറിലാണ് ഓപ്പോ അവതരിപ്പിച്ചത്. ഫോണിന്റെ പിൻഭാഗത്ത് 50MP പ്രൈമറി ക്യാമറയുണ്ട്. OIS സപ്പോർട്ട് ചെയ്യുന്ന സോണി LYT-808 സെൻസറാണ് ഇത്. ഫ്ലാഗ്ഷിപ്പിലെ അൾട്രാ വൈഡ് ആംഗിൾ ക്യാമറ 50MP ആണ്. Samsung S5KJN5 സെൻസറാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്.

50MP പെരിസ്‌കോപ്പ് ക്യാമറയ്ക്ക് സോണി IMX858 ലെൻസ് നൽകിയിരിക്കുന്നു. സോണി LYT-600 സെൻസറാണ് ടെലിഫോട്ടോ ലെൻസിലുള്ളത്. 50MP 6x ഒപ്റ്റിക്കൽ സൂമും, OIS സപ്പോർട്ടുമുള്ള ടെലിഫോട്ടോ ലെൻസാണിത്. സോണി IMX615 സെൻസറുള്ള 32MP സെൽഫി ക്യാമറ മുൻവശത്ത് ഘടിപ്പിച്ചിരിക്കുന്നു.

ഫോൺ ColorOS 15 ഉള്ള ആൻഡ്രോയിഡ് 15-ൽ പ്രവർത്തിക്കുന്നു. മീഡിയാടെക് ഡൈമൻസിറ്റി 9400 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഈ ഫ്ലാഗ്ഷിപ്പ് ഫോൺ 5,910mAh ബാറ്ററിയിലാണ് പവർ ചെയ്യുന്നത്. 80W SuperVOOC ഫാസ്റ്റ് ചാർജിങ്ങും 50W വയർലെസ് ചാർജിങ്ങും ഇതിനുണ്ട്.

Also Read: മിക്കവാറും കൈ പൊള്ളും! Samsung Galaxy S25 Ultra വില Old ഫ്ലാഗ്ഷിപ്പുകളേക്കാൾ 9000 രൂപ അധികം? എന്തുകൊണ്ടെന്നാൽ…

New Oppo Phone: വിൽപ്പന

ഡിസംബർ 3 മുതൽ ഫ്ലിപ്കാർട്ട് വഴി ഓൺലൈൻ വിൽപ്പന ആരംഭിക്കും. Oppo ഓൺലൈൻ സ്റ്റോറിലും ഫോൺ ലഭ്യമാകുന്നതാണ്. ഓപ്പോ ഫൈൻഡ് എക്സ്8 സീരീസിന്റെ പ്രീ-ബുക്കിങ് ആരംഭിച്ചിരിക്കുന്നു.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :