ഒപ്പോയുടെ ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു . നീണ്ട വർഷത്തെ കാത്തിരിപ്പിന് ശേഷം ഒപ്പോയുടെ ഫോൾഡ് ഫോണുകൾ ഡിസംബർ 15 നു ഇതാ വിപണിയിൽ അവതരിപ്പിക്കുന്നു ..ഒപ്പോയുടെ ആദ്യത്തെ മടക്കാവുന്ന ഫോൾഡബിൾ സ്മാർട്ട് ഫോണുകളാണ് ഇനി ഓപ്പോ വിപണിയിൽ അവതരിപ്പിക്കുന്നത് .
അതുപോലെ തന്നെ ഈ ഫോണുകളുടെ പ്രതീക്ഷിക്കാവുന്ന ചില ഫീച്ചറുകളും നോക്കാം .അതിൽ ആദ്യം എടുത്തു പറയേണ്ടത് ഇതിന്റെ ഡിസ്പ്ലേ തന്നെയാണ് .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 8 ഇഞ്ചിന്റെ LTPO ഡിസ്‌പ്ലേയിൽ ആകും വിപണിയിൽ പുറത്തിറങ്ങുന്നത് .കൂടാതെ 120Hz റിഫ്രഷ് റേറ്റും ഈ ഫോണുകളിൽ പ്രതീക്ഷിക്കാം .
അടുത്തതായി പ്രതീഷിക്കാവുന്നത് ഇതിന്റെ Qualcomm Snapdragon 888 പ്രോസ്സസറുകൾ തന്നെയാണ് .ഈ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ ഒരു ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ എത്തുന്ന ഫോണുകൾ ആണ് .അതുകൊണ്ടു തന്നെ Qualcomm Snapdragon 888 പ്രോസ്സസറുകളിൽ തന്നെ ഇതും വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .
റിപ്പോർട്ടുകൾ പ്രകാരം ഈ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾക്ക് 50 മെഗാപിക്സലിന്റെ ക്യാമറകൾ ആകും ഉണ്ടാകുക .കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ വരും മാസ്സങ്ങളിൽ Reno 7, Reno 7 Pro, Reno 7 Pro+ ഫോണുകളും പ്രതീക്ഷിക്കാം .