ഒപ്പോയുടെ F6 ന്റെ പിൻഗാമിയായ F7 മാർച്ച് 26 മുതൽ ഇന്ത്യൻ വിപണിയിൽ എത്തുന്നു .സെൽഫി ക്യാമറകൾക്ക് മുൻഗണനനല്കികൊണ്ടു പുറത്തിറക്കുന്ന മോഡലാണ് F7 .ഇതിന്റെ പ്രധാന ചില സവിശേഷതകൾ മനസിലാക്കാം .18.9 ഡിസ്പ്ലേ റെഷിയോയിൽ പുറത്തിറങ്ങുന്ന മോഡലുകളാണിത് .
6.2 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലായിരിക്കും ഇത് പുറത്തുവരുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുമാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നു . Android 8.0 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം .
ഒക്റ്റകോർ സ്നാപ്പ്ഡ്രാഗൺ 670 ലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തിക്കുന്നത് .ഡ്യൂവൽ റിയർ ക്യാമറകളാണ് ഒപ്പോയുടെ F7 മോഡലുകൾ കാഴ്ചവെക്കുന്നത് . 16+5 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെല്ഫി ക്യാമറാക്കലുംമാണ് ഇതിനുള്ളത് .
3,300mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . 4G VoLTE സപ്പോർട്ടോടുകൂടിയ ഈ മോഡലുകളുടെ വിപണിയിലെ പ്രതീക്ഷിക്കുന്ന വില 25990 രൂപയാണ് .ഈ മാസം 26 തീയതി മുതൽ ഇത് ഇന്ത്യൻ വിപണിയിൽ എത്തുന്നു .