25 മെഗാപിക്സലിന്റെ സെല്ഫി ക്യാമറയിൽ ഒപ്പോ F7 ,മാർച്ച് 26 മുതൽ ?

25 മെഗാപിക്സലിന്റെ സെല്ഫി ക്യാമറയിൽ ഒപ്പോ F7 ,മാർച്ച് 26 മുതൽ ?
HIGHLIGHTS

ഒപ്പോയുടെ ഏറ്റവും പുതിയ മോഡലുകൾ

 

ഒപ്പോയുടെ F6 ന്റെ പിൻഗാമിയായ F7 മാർച്ച് 26 മുതൽ ഇന്ത്യൻ വിപണിയിൽ എത്തുന്നു .സെൽഫി ക്യാമറകൾക്ക് മുൻഗണനനല്കികൊണ്ടു പുറത്തിറക്കുന്ന മോഡലാണ് F7 .ഇതിന്റെ പ്രധാന ചില സവിശേഷതകൾ മനസിലാക്കാം .18.9 ഡിസ്പ്ലേ റെഷിയോയിൽ പുറത്തിറങ്ങുന്ന മോഡലുകളാണിത് .

6.2 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലായിരിക്കും ഇത് പുറത്തുവരുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുമാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നു . Android 8.0 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം .

ഒക്റ്റകോർ  സ്നാപ്പ്ഡ്രാഗൺ  670 ലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തിക്കുന്നത് .ഡ്യൂവൽ റിയർ ക്യാമറകളാണ് ഒപ്പോയുടെ F7 മോഡലുകൾ കാഴ്ചവെക്കുന്നത് . 16+5 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെല്ഫി ക്യാമറാക്കലുംമാണ് ഇതിനുള്ളത് .

 3,300mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . 4G  VoLTE സപ്പോർട്ടോടുകൂടിയ ഈ മോഡലുകളുടെ വിപണിയിലെ പ്രതീക്ഷിക്കുന്ന വില  25990 രൂപയാണ് .ഈ മാസം 26 തീയതി മുതൽ ഇത് ഇന്ത്യൻ വിപണിയിൽ എത്തുന്നു . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo