25എംപി സെൽഫി ക്യാമറയിൽ ഒപ്പോയുടെ F7 വിപണിയിൽ എത്തി,വില ?

25എംപി സെൽഫി ക്യാമറയിൽ ഒപ്പോയുടെ F7 വിപണിയിൽ എത്തി,വില ?
HIGHLIGHTS

6.2-ഇഞ്ചിന്റെ FHD+ ഡിസ്‌പ്ലേയിൽ ഒപ്പോയുടെ F7

 

ഒപ്പോയുടെ മറ്റൊരു മികച്ച മോഡൽകൂടി വിപണിയിൽ എത്തി .ഒപ്പോയുടെ F7 എന്ന മോഡലാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .പതിവ്പോലെ സെൽഫി ക്യാമറകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഒപ്പോയുടെ ഈ മോഡലുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .

ഉടൻതന്നെ ഇത് ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റുകളിൽ എത്തുന്നതാണ് .  8.9 ഡിസ്പ്ലേ റെഷിയോയിൽ പുറത്തിറങ്ങുന്ന മോഡലുകളാണിത് .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .

6.2 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലായിരിക്കും ഇത് പുറത്തുവരുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുമാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നു . Android 8.0 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം .

ഒക്റ്റകോർ  സ്നാപ്പ്ഡ്രാഗൺ  670 ലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തിക്കുന്നത് .ഡ്യൂവൽ റിയർ ക്യാമറകളാണ് ഒപ്പോയുടെ F7 മോഡലുകൾ കാഴ്ചവെക്കുന്നത് . 16+5 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെല്ഫി ക്യാമറാക്കലുംമാണ് ഇതിനുള്ളത് .

 3,300mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . 4G  VoLTE സപ്പോർട്ടോടുകൂടിയ ഈ മോഡലുകളുടെ വിപണിയിലെ പ്രതീക്ഷിക്കുന്ന വില  25000 രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo