25 മെഗാപിക്സൽ ക്യാമറയിൽ ഒപ്പോ F7 ,വില 21990 രൂപ

25 മെഗാപിക്സൽ ക്യാമറയിൽ ഒപ്പോ F7 ,വില 21990 രൂപ
HIGHLIGHTS

6 ജിബിയുടെ സ്പെഷ്യൽ എഡിഷനും ഉണ്ട്

 

ഒപ്പോയുടെ സ്മാർട്ട് ഫോൺ പ്രേമികൾക്ക് ഒരു സന്തോഷവാർത്ത .ഒപ്പോയുടെ ഏറ്റവും പുതിയ മോഡലായ F7 വിപണിയിൽ എത്തിയിരിക്കുന്നു .ഇതിന്റെ പ്രധാന സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ 25 മെഗാപിക്സലിന്റെ ക്യാമറയും കൂടാതെ 6 ജിബിയുടെ റാംമ്മും ആണ് .

6.2 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലായിരിക്കും ഇത് പുറത്തുവരുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുമാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നു . Android 8.0 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം .

ഒക്റ്റകോർ  സ്നാപ്പ്ഡ്രാഗൺ  670 ലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തിക്കുന്നത് .ഡ്യൂവൽ റിയർ ക്യാമറകളാണ് ഒപ്പോയുടെ F7 മോഡലുകൾ കാഴ്ചവെക്കുന്നത് . 16+5 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെല്ഫി ക്യാമറാക്കലുംമാണ് ഇതിനുള്ളത് .

 3,300mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . 4G  VoLTE സപ്പോർട്ടോടുകൂടിയ ഈ മോഡലുകളുടെ വിപണിയിലെ വില 21990 രൂപയാണ് .എന്നാൽ മറ്റൊരു മോഡൽകൂടി ഒപ്പോ പുറത്തിറക്കുന്നുണ്ട് .6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറങ്ങുന്ന സ്പെഷ്യൽ എഡിഷൻ മോഡലാണിത് .

ഈ പുതിയ സ്പെഷ്യൽ എഡിഷന്റെ വില 26990 രൂപയാണ് .ഇതിന്റെ ക്യാമറകൾക്ക്  ഒരുപാടു സവിശേഷതകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു . 296 ഫേഷ്യല്‍ റെക്കഗനേഷന്‍ പൊയന്‍റ്, ബ്യൂട്ടി 2.0 ആപ്പ് എന്നിവ ഈ ക്യാമറയുടെ പ്രത്യേകതയാണ്.

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo