ഒപ്പോയുടെ F5നു ശേഷം പുറത്തിറക്കിയ പുതിയ മോഡൽ ആണ് ഓപ്പോ F 5 യൂത്ത് .ഇതിന്റെ വിപണിയിലെ വില 16990 രൂപയാണ് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .6 ഇഞ്ചിന്റെ LTPS TFT Full HD+ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .
3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .18:9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് .Octa-core MT6763T പ്രൊസസർ കൂടാതെ Android 7.1 Nougat എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .
ഓപ്പോ സ്മാർട്ട് ഫോണുകളുടെ പ്രതേകത അതിന്റെ സെൽഫി ക്യാമെറകളാണ് .ഇതിനും 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ,13 മെഗാപിക്സലിന്റെ മുൻ ക്യാമറയും നൽകിയിരിക്കുന്നു .3200mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഇപ്പോൾ ഇത് ഷോപ്പുകളിൽ ലഭ്യമാകുന്നു .ഇതിന്റെ വില 16990 രൂപയാണ് .
ഈ മോഡലുകൾ വാങ്ങിക്കുന്നതിനു മുൻപ് ഹുവാവെ ഹോണർ 9i ,xiaomi mi a1,മോട്ടോ G5 s പ്ലസ് പോലെയുള്ള മോഡലുകളുടെ സവിശേഷതകളും ഒന്ന് നോക്കാവുന്നതാണ് .കൂടുതൽ സഹായത്തിനു ഞങ്ങളുടെ ഫേസ്ബുക്ക് പേജിൽ കോൺടാക്റ്റ് ചെയ്യാവുന്നതാണ് .