oppo f29 5g launched with snapdragon processor
മിഡ് റേഞ്ച് ബജറ്റുകാർക്ക് Oppo F29 5G ഇന്ത്യയിൽ പുറത്തിറങ്ങി. F29 Pro 5G-യ്ക്കൊപ്പമാണ് സ്റ്റാൻഡേർഡ് എഡിഷനും ലോഞ്ച് ചെയ്തത്. 360° ആർമർ ബോഡിയും വാട്ടർപ്രൂഫിങ്ങുമായാണ് ഫോൺ പുറത്തിറക്കിയത്. ഇതിന് 14+ മിലിട്ടറി-ഗ്രേഡ് പരിസ്ഥിതി സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. മികച്ച ക്യാമറയും പ്രോസസറും ബാറ്ററിയും ഓപ്പോ f29 ഫോണിലുണ്ട്.
ഫോണിന്റെ ഫീച്ചറുകൾ എങ്ങനെയാണെന്നും അതിന്റെ വിലയും വിൽപ്പനയും അറിയാം.
6.7-ഇഞ്ച് വലിപ്പമുള്ള ഫോണാണ് ഓപ്പോ f29 5ജി ഫോൺ. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 2412×1080 പിക്സൽ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റുമുണ്ട്. ഫുൾ HD+ AMOLED സ്ക്രീനുള്ള ഫോൺ വലിയ വെളിച്ചത്തിൽ 1200 nits വരെ പീക്ക് ബ്രൈറ്റ്നസ് തരും. ഇതിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനും വരുന്നു.
ഒക്ട കോർ അഡ്രിനോ 710 ജിപിയു ഉള്ള സ്നാപ്ഡ്രാഗൺ 6 ജെൻ 1 4nm ആണ് ഫോണിലെ പ്രോസസർ. കളർഒഎസ് 15 ഉള്ള ആൻഡ്രോയിഡ് 15 ആണ് ഓപ്പോയിലെ സോഫ്റ്റ് വെയർ. ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്ന സ്മാർട്ഫോണാണിത്.
ഡ്യുവൽ റിയർ ക്യാമറയാണ് ഓപ്പോ f29 ഫോണിലുള്ളത്. f/1.8 അപ്പേർച്ചറുള്ള 50MP പിൻ ക്യാമറയാണ് പ്രൈമറി സെൻസർ. 2MP മോണോക്രോം ക്യാമറയ്ക്ക് f/2.2 അപ്പേർച്ചറുണ്ട്. ഇതിലെ ഫ്രണ്ട് ക്യാമറയ്ക്ക് f/2.4 അപ്പേർച്ചറുണ്ട്. 16MP സെൻസറാണ് മുൻവശത്തെ ക്യാമറയിൽ ഉപയോഗിച്ചിരിക്കുന്നത്.
IP66+IP68+IP69 റേറ്റിങ്ങുള്ള ഓപ്പോ F29 ഫോണാണിത്. ഡീപ് പർപ്പിൾ, ഗ്ലേസിയർ ബ്ലൂ എന്നീ കളർ വേരിയന്റുകളാണ് ഫോണിലുള്ളത്. ഇതിലെ 6500mAh ബാറ്ററി 45W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. 5G SA/NSA കണക്റ്റിവിറ്റി ഓപ്പോ തരുന്നു. ഇത് ഡ്യുവൽ 4G VoLTE-നെയും സപ്പോർട്ട് ചെയ്യുന്നു. Wi-Fi 5 802.11, ബ്ലൂടൂത്ത് 5.1, GPS, GLONASS, ഗലീലിയോ, QZSS തുടങ്ങിയ കണക്റ്റിവിറ്റി സപ്പോർട്ടും ഈ സ്മാർട്ഫോണിലുണ്ട്.
ഓപ്പോ F29 5G-യ്ക്ക് രണ്ട് സ്റ്റോറേജ് വേരിയന്റുകളാണുള്ളത്. 8GB + 128GB മോഡലിന് 23,999 രൂപയാകുന്നു. ഇതിലെ ടോപ് വേരിയന്റ് 8GB + 256GB സ്റ്റോറേജുള്ളതാണ്. ഇതിന് 25,999 രൂപയാകുന്നു.
ഫോണിന്റെ പ്രീ-ബുക്കിങ് തുടങ്ങി, വിൽപ്പന മാർച്ച് 27-നാണ് ആരംഭിക്കുക. ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോറിലൂടെയും ഫ്ലിപ്കാർട്ടിലൂടെയും ഫോൺ വിൽപ്പന നടക്കും.
എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി, ആക്സിസ്, ബാങ്ക് ഓഫ് ബറോഡ, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് കാർഡുകൾക്ക് ഓഫറുണ്ട്. ഈ ബാങ്കുകളുടെെ ക്രെഡിറ്റ് കാർഡുകളിലൂടെ ക്യാഷ്ബാക്കിന് 10% വരെ കിഴിവ് ലഭിക്കും. ഫോണിന് എക്സ്ചേഞ്ച് ബോണസായി 2000 രൂപ ഇളവുണ്ട്. 6 മാസം വരെ നോ-കോസ്റ്റ് ഇഎംഐയും ലോഞ്ച് ഓഫറിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
Also Read: Price Drop: 500 mAh ബാറ്ററിയും, 32MP സെൽഫി ക്യാമറയുമുള്ള Motorola Edge ഫോൺ ഏറ്റവും വിലക്കുറവിൽ…