OPPO F29 5G Launched: Snapdragon പ്രോസസറും 6500mAh ബാറ്ററിയുമുള്ള പുത്തൻ ഓപ്പോ! വില ശരിക്കും കുറവാണ്…

F29 Pro 5G-യ്ക്കൊപ്പമാണ് Oppo F29 5G ഇന്ത്യയിൽ പുറത്തിറങ്ങിയത്
ഇതിന് 14+ മിലിട്ടറി-ഗ്രേഡ് പരിസ്ഥിതി സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്
മികച്ച ക്യാമറയും പ്രോസസറും ബാറ്ററിയും ഓപ്പോ f29 ഫോണിലുണ്ട്
മിഡ് റേഞ്ച് ബജറ്റുകാർക്ക് Oppo F29 5G ഇന്ത്യയിൽ പുറത്തിറങ്ങി. F29 Pro 5G-യ്ക്കൊപ്പമാണ് സ്റ്റാൻഡേർഡ് എഡിഷനും ലോഞ്ച് ചെയ്തത്. 360° ആർമർ ബോഡിയും വാട്ടർപ്രൂഫിങ്ങുമായാണ് ഫോൺ പുറത്തിറക്കിയത്. ഇതിന് 14+ മിലിട്ടറി-ഗ്രേഡ് പരിസ്ഥിതി സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. മികച്ച ക്യാമറയും പ്രോസസറും ബാറ്ററിയും ഓപ്പോ f29 ഫോണിലുണ്ട്.
ഫോണിന്റെ ഫീച്ചറുകൾ എങ്ങനെയാണെന്നും അതിന്റെ വിലയും വിൽപ്പനയും അറിയാം.
Oppo F29 5G: സ്പെസിഫിക്കേഷൻ
6.7-ഇഞ്ച് വലിപ്പമുള്ള ഫോണാണ് ഓപ്പോ f29 5ജി ഫോൺ. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 2412×1080 പിക്സൽ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റുമുണ്ട്. ഫുൾ HD+ AMOLED സ്ക്രീനുള്ള ഫോൺ വലിയ വെളിച്ചത്തിൽ 1200 nits വരെ പീക്ക് ബ്രൈറ്റ്നസ് തരും. ഇതിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനും വരുന്നു.
ഒക്ട കോർ അഡ്രിനോ 710 ജിപിയു ഉള്ള സ്നാപ്ഡ്രാഗൺ 6 ജെൻ 1 4nm ആണ് ഫോണിലെ പ്രോസസർ. കളർഒഎസ് 15 ഉള്ള ആൻഡ്രോയിഡ് 15 ആണ് ഓപ്പോയിലെ സോഫ്റ്റ് വെയർ. ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്ന സ്മാർട്ഫോണാണിത്.
ഡ്യുവൽ റിയർ ക്യാമറയാണ് ഓപ്പോ f29 ഫോണിലുള്ളത്. f/1.8 അപ്പേർച്ചറുള്ള 50MP പിൻ ക്യാമറയാണ് പ്രൈമറി സെൻസർ. 2MP മോണോക്രോം ക്യാമറയ്ക്ക് f/2.2 അപ്പേർച്ചറുണ്ട്. ഇതിലെ ഫ്രണ്ട് ക്യാമറയ്ക്ക് f/2.4 അപ്പേർച്ചറുണ്ട്. 16MP സെൻസറാണ് മുൻവശത്തെ ക്യാമറയിൽ ഉപയോഗിച്ചിരിക്കുന്നത്.
IP66+IP68+IP69 റേറ്റിങ്ങുള്ള ഓപ്പോ F29 ഫോണാണിത്. ഡീപ് പർപ്പിൾ, ഗ്ലേസിയർ ബ്ലൂ എന്നീ കളർ വേരിയന്റുകളാണ് ഫോണിലുള്ളത്. ഇതിലെ 6500mAh ബാറ്ററി 45W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. 5G SA/NSA കണക്റ്റിവിറ്റി ഓപ്പോ തരുന്നു. ഇത് ഡ്യുവൽ 4G VoLTE-നെയും സപ്പോർട്ട് ചെയ്യുന്നു. Wi-Fi 5 802.11, ബ്ലൂടൂത്ത് 5.1, GPS, GLONASS, ഗലീലിയോ, QZSS തുടങ്ങിയ കണക്റ്റിവിറ്റി സപ്പോർട്ടും ഈ സ്മാർട്ഫോണിലുണ്ട്.
New Oppo Phone: വില എത്ര?
ഓപ്പോ F29 5G-യ്ക്ക് രണ്ട് സ്റ്റോറേജ് വേരിയന്റുകളാണുള്ളത്. 8GB + 128GB മോഡലിന് 23,999 രൂപയാകുന്നു. ഇതിലെ ടോപ് വേരിയന്റ് 8GB + 256GB സ്റ്റോറേജുള്ളതാണ്. ഇതിന് 25,999 രൂപയാകുന്നു.
ഫോണിന്റെ പ്രീ-ബുക്കിങ് തുടങ്ങി, വിൽപ്പന മാർച്ച് 27-നാണ് ആരംഭിക്കുക. ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോറിലൂടെയും ഫ്ലിപ്കാർട്ടിലൂടെയും ഫോൺ വിൽപ്പന നടക്കും.
Oppo F29 5G: ലോഞ്ച് ഓഫറുകൾ
എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി, ആക്സിസ്, ബാങ്ക് ഓഫ് ബറോഡ, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് കാർഡുകൾക്ക് ഓഫറുണ്ട്. ഈ ബാങ്കുകളുടെെ ക്രെഡിറ്റ് കാർഡുകളിലൂടെ ക്യാഷ്ബാക്കിന് 10% വരെ കിഴിവ് ലഭിക്കും. ഫോണിന് എക്സ്ചേഞ്ച് ബോണസായി 2000 രൂപ ഇളവുണ്ട്. 6 മാസം വരെ നോ-കോസ്റ്റ് ഇഎംഐയും ലോഞ്ച് ഓഫറിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
Also Read: Price Drop: 500 mAh ബാറ്ററിയും, 32MP സെൽഫി ക്യാമറയുമുള്ള Motorola Edge ഫോൺ ഏറ്റവും വിലക്കുറവിൽ…
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile