Monsoon Ready ഫോണുമായി OPPO കളത്തിലിറങ്ങി. വാട്ടർപ്രൂഫ് ടെക്നോളജിയുള്ള OPPO F27 Pro+ 5G ലോഞ്ച് ചെയ്തു. IP69 സർട്ടിഫിക്കേഷനിൽ ഇന്ത്യയിലെത്തുന്ന ആദ്യ ഫോണാണിത്.
1.5 മീറ്റർ വരെ ആഴത്തിലുള്ള വെള്ളത്തിൽ ഫോൺ വീണാലും പ്രശ്നമില്ല. ഇതിൽ 30 മിനിറ്റ് മുങ്ങിക്കിടന്നാലും സേഫായിരിക്കുമെന്ന് ഓപ്പോ പറയുന്നു. കാരണം ഈ ഫോണിൽ IP69, IP68, IP66 സർട്ടിഫിക്കേഷനുകളുണ്ട്. അതുകൊണ്ട് തന്നെയാണ് പുതിയ Oppo ഫോണിനെ മൺസൂൺ റെഡി എന്ന് വിശേഷിപ്പിക്കുന്നത്.
SGS സർട്ടിഫിക്കേഷനുള്ള സ്മാർട്ഫോണാണിത്. കരുത്തുറ്റ ഡിസ്‌പ്ലേയും അതിന് മുകളിൽ ഗൊറില്ല ഗ്ലാസ് 2 വിക്ടസ് പ്രൊട്ടക്ഷനുമുണ്ട്. 67W SUPERVOOC ചാർജിങ് സപ്പോർട്ടുള്ള ഫോണാണിത്. ഓപ്പോ F27 പ്രോ പ്ലസിന്റെ ഫീച്ചറുകൾ നോക്കാം.
6.7 ഇഞ്ച് FHD+ ഡിസ്‌പ്ലേയുള്ള സ്മാർട്ഫോണാണ് ഓപ്പോ f27 പ്രോ പ്ലസ്. ഇതിൽ 120Hz റിഫ്രഷ് റേറ്റാണുള്ളത്. ഡിസ്പ്ലേ പാനലിന് മുകളിൽ കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനുണ്ട്. ഇത് ആൻഡ്രോയിഡ് 14 ഔട്ട് ബോക്‌സിൽ പ്രവർത്തിക്കുന്ന സ്മാർട്ഫോണാണ്. കളർOS 14 അടിസ്ഥാനമാക്കിയാണ് ഫോൺ പ്രവർത്തിക്കുന്നത്.
ഓപ്പോ ഫോണിലെ പ്രോസസർ മീഡിയടെക് ഡൈമെൻസിറ്റി 7050 SoC ആണ്. 8 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഫോണിനുണ്ട്.
67W SUPERVOOC ചാർജിങ് സപ്പോർട്ട് ഈ സ്മാർട്ഫോണിൽ ലഭിക്കും. ഇതിൽ 5000mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോണിന്റെ പ്രൈമറി ക്യാമറ 64MP-യാണ്. 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറും ഈ സ്മാർട്ഫോണിലുണ്ട്. ഡ്യുവൽ ക്യാമറ സെറ്റപ്പിലുള്ള ഫോണാണ് ഓപ്പോ f27 പ്രോ പ്ലസ്. ഇതിൽ വീഡിയോ കോളുകൾക്കും മറ്റും 8MP സെൽഫി സെൻസറുമുണ്ട്.
രണ്ട് നിറങ്ങളിലാണ് OPPO F27 Pro+ 5G വരുന്നത്. ഡസ്ക് പിങ്ക്, മിഡ്‌നൈറ്റ് നേവി എന്നിവയാണ് അവ. ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നതും 2 വേരിയന്റുകളിലാണ്. 8GB+128GB സ്റ്റോറേജുള്ള ഫോണിന് 27,999 രൂപയാകും. 8GB+256GB ആണ് കൂടിയ വേരിയന്റ്. ഇതിന് ഏകദേശം 29,999 രൂപയാണ് വില വരുന്നത്.
ഫോണിന്റെ വിൽപ്പന ഇതുവരെയും ആരംഭിച്ചിട്ടില്ല. ജൂൺ 20 മുതൽ ഫോൺ വിൽപ്പനയ്ക്ക് എത്തിക്കുന്നു. ആമസോൺ, ഫ്ലിപ്കാർട്ട് വഴി ഫോൺ പർച്ചേസ് ചെയ്യാം. ഓപ്പോയുടെ സൈറ്റ് വഴിയും ഓപ്പോ f സീരീസ് വാങ്ങാം.
Read More: Nokia 3210 4G Launched: 39999 രൂപയ്ക്ക് New Nokia കീപാഡ് ഫോൺ! UPI, YouTube ഫീച്ചറുകളോടെ…
ലോഞ്ച് ഓഫറായി ബാങ്ക് ഡിസ്കൌണ്ട് ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഐസിഐസി ബാങ്കുകളിലൂടെയാണ് ഓഫർ. ഇവയുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ്ബാക്കാണ് നൽകുന്നത്.