ഈ മഴക്കാലത്തിന് ഇതല്ലാതെ വേറേത് ഫോൺ! IP69 റേറ്റിങ്ങും Waterproof ഫീച്ചറുമുള്ള New OPPO ഫോൺ എത്തി

ഈ മഴക്കാലത്തിന് ഇതല്ലാതെ വേറേത് ഫോൺ! IP69 റേറ്റിങ്ങും Waterproof ഫീച്ചറുമുള്ള New OPPO ഫോൺ എത്തി
HIGHLIGHTS

30 മിനിറ്റ് വെള്ളത്തിൽ മുങ്ങിക്കിടന്നാലും സേഫായിരിക്കുന്ന ഫോണുമായി Oppo

Waterproof ടെക്നോളജിയുള്ള ഫോണാണ് OPPO F27 Pro Plus 5G

IP69 സർട്ടിഫിക്കേഷനിൽ ഇന്ത്യയിലെത്തുന്ന ആദ്യ ഫോണാണിത്

Monsoon Ready ഫോണുമായി OPPO കളത്തിലിറങ്ങി. വാട്ടർപ്രൂഫ് ടെക്നോളജിയുള്ള OPPO F27 Pro+ 5G ലോഞ്ച് ചെയ്തു. IP69 സർട്ടിഫിക്കേഷനിൽ ഇന്ത്യയിലെത്തുന്ന ആദ്യ ഫോണാണിത്.

1.5 മീറ്റർ വരെ ആഴത്തിലുള്ള വെള്ളത്തിൽ ഫോൺ വീണാലും പ്രശ്നമില്ല. ഇതിൽ 30 മിനിറ്റ് മുങ്ങിക്കിടന്നാലും സേഫായിരിക്കുമെന്ന് ഓപ്പോ പറയുന്നു. കാരണം ഈ ഫോണിൽ IP69, IP68, IP66 സർട്ടിഫിക്കേഷനുകളുണ്ട്. അതുകൊണ്ട് തന്നെയാണ് പുതിയ Oppo ഫോണിനെ മൺസൂൺ റെഡി എന്ന് വിശേഷിപ്പിക്കുന്നത്.

OPPO F27 Pro+ 5G പ്രത്യേകതകൾ

SGS സർട്ടിഫിക്കേഷനുള്ള സ്മാർട്ഫോണാണിത്. കരുത്തുറ്റ ഡിസ്‌പ്ലേയും അതിന് മുകളിൽ ഗൊറില്ല ഗ്ലാസ് 2 വിക്ടസ് പ്രൊട്ടക്ഷനുമുണ്ട്. 67W SUPERVOOC ചാർജിങ് സപ്പോർട്ടുള്ള ഫോണാണിത്. ഓപ്പോ F27 പ്രോ പ്ലസിന്റെ ഫീച്ചറുകൾ നോക്കാം.

OPPO F27 Pro+ 5G
OPPO F27 Pro+ 5G

OPPO F27 Pro+ 5G സ്പെസിഫിക്കേഷൻ

6.7 ഇഞ്ച് FHD+ ഡിസ്‌പ്ലേയുള്ള സ്മാർട്ഫോണാണ് ഓപ്പോ f27 പ്രോ പ്ലസ്. ഇതിൽ 120Hz റിഫ്രഷ് റേറ്റാണുള്ളത്. ഡിസ്പ്ലേ പാനലിന് മുകളിൽ കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനുണ്ട്. ഇത് ആൻഡ്രോയിഡ് 14 ഔട്ട് ബോക്‌സിൽ പ്രവർത്തിക്കുന്ന സ്മാർട്ഫോണാണ്. കളർOS 14 അടിസ്ഥാനമാക്കിയാണ് ഫോൺ പ്രവർത്തിക്കുന്നത്.

ഓപ്പോ ഫോണിലെ പ്രോസസർ മീഡിയടെക് ഡൈമെൻസിറ്റി 7050 SoC ആണ്. 8 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഫോണിനുണ്ട്.

67W SUPERVOOC ചാർജിങ് സപ്പോർട്ട് ഈ സ്മാർട്ഫോണിൽ ലഭിക്കും. ഇതിൽ 5000mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോണിന്റെ പ്രൈമറി ക്യാമറ 64MP-യാണ്. 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറും ഈ സ്മാർട്ഫോണിലുണ്ട്. ഡ്യുവൽ ക്യാമറ സെറ്റപ്പിലുള്ള ഫോണാണ് ഓപ്പോ f27 പ്രോ പ്ലസ്. ഇതിൽ വീഡിയോ കോളുകൾക്കും മറ്റും 8MP സെൽഫി സെൻസറുമുണ്ട്.

വിലയും വിൽപ്പനയും

രണ്ട് നിറങ്ങളിലാണ് OPPO F27 Pro+ 5G വരുന്നത്. ഡസ്ക് പിങ്ക്, മിഡ്‌നൈറ്റ് നേവി എന്നിവയാണ് അവ. ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നതും 2 വേരിയന്റുകളിലാണ്. 8GB+128GB സ്റ്റോറേജുള്ള ഫോണിന് 27,999 രൂപയാകും. 8GB+256GB ആണ് കൂടിയ വേരിയന്റ്. ഇതിന് ഏകദേശം 29,999 രൂപയാണ് വില വരുന്നത്.

ഫോണിന്റെ വിൽപ്പന ഇതുവരെയും ആരംഭിച്ചിട്ടില്ല. ജൂൺ 20 മുതൽ ഫോൺ വിൽപ്പനയ്ക്ക് എത്തിക്കുന്നു. ആമസോൺ, ഫ്ലിപ്കാർട്ട് വഴി ഫോൺ പർച്ചേസ് ചെയ്യാം. ഓപ്പോയുടെ സൈറ്റ് വഴിയും ഓപ്പോ f സീരീസ് വാങ്ങാം.

Read More: Nokia 3210 4G Launched: 39999 രൂപയ്ക്ക് New Nokia കീപാഡ് ഫോൺ! UPI, YouTube ഫീച്ചറുകളോടെ…

ലോഞ്ച് ഓഫറായി ബാങ്ക് ഡിസ്കൌണ്ട് ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഐസിഐസി ബാങ്കുകളിലൂടെയാണ് ഓഫർ. ഇവയുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ്ബാക്കാണ് നൽകുന്നത്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo