ക്യാമറയ്ക്ക് പേര് കേട്ട ഓപ്പോയുടെ പുത്തൻ ഫോൺ 64 MPയുടേത്…

Updated on 16-May-2023
HIGHLIGHTS

ഓപ്പോ എഫ്23 5ജി റെഡ്മി നോട്ട് 12 പ്രോയുടെ എതിരാളിയായാണ് എത്തുന്നത്

ഓപ്പോ എഫ്23 5ജി സ്മാർട്ട്ഫോണിൽ 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്‌റ്റോറേജുമുണ്ട്

ബോൾഡ് ഗോൾഡ്, കൂൾ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളുണ്ട്

ഓപ്പോയുടെ ഏറ്റവും പുതിയ മിഡ്റേഞ്ചർ Oppo F23 5G സ്മാർട്ട്ഫോൺ ഇന്ത്യയിൽ എത്തിയത് റെഡ്മി നോട്ട് 12 പ്രോയുടെ എതിരാളിയെന്ന വിശേഷണവുമായാണ്. പെർഫോമൻസിനും ബാറ്ററി കപ്പാസിറ്റിക്കും കൂടുതൽ ശ്രദ്ധ നൽകിയാണ് F23 5ജി കമ്പനി അവതരിപ്പിക്കുന്നതും.

റെഡ്മി നോട്ട് 12 പ്രോയുടെ ഒത്ത എതിരാളിയാണ് Oppo F23 5G. എഫ്23 സ്മാർട്ട്ഫോണിന്റെ ബാറ്ററി കപ്പാസിറ്റിയും കമ്പനി എടുത്ത് കാണിക്കുന്നുണ്ട്. പ്രീമിയം ഡിവൈസുകളെത്തുന്ന റെനോ  8 സീരീസുമായും Oppo F23 5Gയ്ക്ക് എവിടെയൊക്കെയോ ചില സമാനതകൾ ഉണ്ട്. Oppo F23 5G സ്മാർട്ട്ഫോണിൽ 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്‌റ്റോറേജുമുണ്ട്. ഈ പ്രൈസിൽ ഈ കോൺഫിഗറേഷൻ ലഭ്യമാകുന്നത് ആൻഡ്രോയിഡ് രംഗത്തെ അപൂർവതകളിൽ ഒന്നായാണ് കമ്പനി വിശദീകരിക്കുന്നത്.

Oppo F23 5G വിലയും ഓഫറുകളും

Oppo F23 5G സ്മാർട്ട്ഫോൺ ബോൾഡ് ഗോൾഡ്, കൂൾ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് വിപണിയിൽ എത്തുന്നത്. മെയ് 18 മുതൽ ഡിവൈസിന്റെ വിൽപ്പനയാരംഭിക്കും. ഓപ്പോ എഫ്23 5ജി സ്മാർട്ട്ഫോണിന്റെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡൽ 28,999 രൂപ എംആർപി പ്രൈസിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. ഓപ്പോ ഇന്ത്യ സ്റ്റോറിലും ആമസോണിലുമൊക്കെ നിലവിൽ 24,999 രൂപയ്ക്ക് ഡിവൈസ് പ്രീ – ഓർഡർ ചെയ്യാൻ കഴിയും. ഏതാനും ബാങ്ക് ഓഫറുകളും ഓപ്പോ എഫ്23 5ജി സ്മാർട്ട്ഫോണിന് ലഭ്യമാണ്. സെലക്റ്റഡ് ആയിട്ടുള്ള ബാങ്കുകൾ 4,167 രൂപ മുതൽ ആരംഭിക്കുന്ന നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ഓപ്പോ എഫ്23 5ജിയ്ക്കൊപ്പം നൽകുന്നുണ്ട്. Oppo F23 5G സ്മാർട്ട്ഫോണിന്റെ ഫീച്ചറുകൾ വിശദമായി നോക്കാം.

ഓപ്പോ എഫ്23 5Gയുടെ ഡിസ്പ്ലേ

അഫോർഡബിൾ പ്രൈസ് ടാഗ് നിലനിർത്താൻ ഫീച്ചറുകളിൽ കമ്പനി ചില വിട്ടുവീഴ്ചകൾ നടത്തിയിട്ടുണ്ടെങ്കിലും 8.2 mm തിക്ക്ന്സും 192 ഗ്രാം ഭാരവുമുള്ള സ്ലിം ഡിസൈനാണ് എഫ്23 5ജി ഫോണിനുള്ളത്. 6.7 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് റെസല്യൂഷൻ ഉള്ള എൽസിഡി ഡിസ്‌പ്ലെയും ഡിവൈസ് ഫീച്ചർ ചെയ്യുന്നു. 120 ഹെർട്‌സ് റിഫ്രഷ് റേറ്റ്, വിവിഡ് മോഡിൽ 96% കളർ ഗാമറ്റ് എന്നിവയും സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നുണ്ട്.

ഓപ്പോ എഫ്23 5Gയുടെ ക്യാമറ

എഐ എനേബിൾഡ് ആയ 64 എംപി പ്രൈമറി ക്യാമറ ഫീച്ചർ ചെയ്യുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഡിവൈസിലുള്ളത്. 2 എംപി ശേഷിയുള്ള രണ്ട് ക്യാമറകൾ കൂടി Oppo F23 5Gയുടെ റിയർ പാനലിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി സെൽഫി സ്നാപ്പറും ഫോണിൽ നൽകിയിരിക്കുന്നു. പോർട്രെയ്റ്റ് മോഡ്, എഐ പോർട്രെയ്റ്റ് റീ-ടച്ചിങ്, സെൽഫി എച്ച്ഡിആർ, എഐ കളർ പോർട്രെയ്റ്റ് എന്നിവയുൾപ്പെടെയുള്ള ജനപ്രിയ ഫീച്ചറുകളും എഫ്23 5ജിയിൽ ഉണ്ട്.

ഓപ്പോ എഫ്23 5Gയുടെ പ്രോസസറും ബാറ്ററിയും

മിഡ്റേഞ്ച് ഫോണുകളിൽ ഇന്നൊരു സ്റ്റാൻഡേർഡ് കോൺഫിഗറേഷനാണ് ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 695 എസ്ഒസിയും 5000 mAh ബാറ്ററിയും. Oppo F23 5G  സ്മാർട്ട്ഫോണിലെ ബാറ്ററി ഹെൽത്ത് എഞ്ചിൻ, ഡിവൈസ് 1600 തവണ ചാർജ് ചെയ്യാമെന്ന് ഉറപ്പ് നൽകുന്നു. 

Connect On :