ഒപ്പോയുടെ ഈ സ്മാർട്ട് ഫോണുകളുടെ വിലകുറച്ചിരിക്കുന്നു

ഒപ്പോയുടെ ഈ സ്മാർട്ട് ഫോണുകളുടെ വിലകുറച്ചിരിക്കുന്നു
HIGHLIGHTS

Oppo F21 Pro 5G ഫോണുകളുടെ വില ഇതാ കുറച്ചിരുന്നു

1000 രൂപവരെയാണ് ഇപ്പോൾ വില കുറിച്ചിരിക്കുന്നത്

ഒപ്പോയുടെ സ്മാർട്ട് ഫോണുകളുടെ വില ഇതാ കുറച്ചിരുന്നു .ഒപ്പോയുടെ ഈ വർഷം പുറത്തിറങ്ങിയ സ്മാർട്ട് ഫോൺ ആയിരുന്നു Oppo F21 Pro 5G എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ ഫോണുകളുടെ വില ഇതാ കുറച്ചിരുന്നു .1000 രൂപയാണ് ഇപ്പോൾ വില കുറിച്ചിരിക്കുന്നത് . സോണിയുടെ ഐഎംഎക്സ്709 ആര്‍ജിബിഡബ്ല്യു സെല്‍ഫി സെന്‍സറിന്റെ പിന്തുണയുള്ള എഫ്21 പ്രോയുടെ 32 എംപി കാമറ, പ്രൊഫഷണല്‍ പോര്‍ട്രെയിറ്റ് ഫോട്ടോഗ്രാഫി അനുഭവമാണ് പ്രദാനം ചെയ്യുന്നത്. 

എഐ പോര്‍ട്രെയ്റ്റ് എന്‍ഹാന്‍സ്മെന്റ്, ബൊക്കെ ഫ്ളെയര്‍ പോര്‍ട്രെയ്റ്റ്, സെല്‍ഫി എച്ച്ഡിആര്‍ തുടങ്ങിയ നൂതന സവിശേഷതകളുമുണ്ട്. 2എംപി മൈക്രോലെന്‍സ് ഈ സെഗ്മെന്റില്‍ ആദ്യമാണ്. ഈ രംഗത്തെ ആദ്യത്തെ ഫൈബര്‍ഗ്ലാസ്-ലെതര്‍ ഡിസൈനും, മൈക്രോലെന്‍സിനെ വലയം ചെയ്യുന്ന ഓര്‍ബിറ്റ് ലൈറ്റും ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നു.സണ്‍സെറ്റ് ഓറഞ്ച്, കോസ്മിക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് ഫോണ്‍ വരുന്നത്.

64എംപി പ്രധാന ക്യാമറ, 16എംപി മുന്‍ ക്യാമറ, 2എംപി ഡെപ്ത് ക്യാമറ, 2എംപി മാക്രോ ട്രിപ്പിള്‍ ക്യാമറ യൂണിറ്റ് എന്നിവയുമായാണ് എഫ്21 പ്രോ 5ജി വരുന്നത്. ഡ്യുവല്‍ വ്യൂ വീഡിയോ, എഐ സീന്‍ എന്‍ഹാന്‍സ്മെന്റ്, ബൊക്കെ ഫ്ളെയര്‍ പോര്‍ട്രെയ്റ്റ്, സെല്‍ഫി എച്ച്ഡിആര്‍ തുടങ്ങിയ സവിശേഷതകളുമുണ്ട്. 

എഫ് സീരീസിലെ ഏറ്റവും മെലിഞ്ഞ 5ജി ഫോണ്‍ റെയിന്‍ബോ സ്പെക്ട്രം, കോസ്മിക് ബ്ലാക്ക് നിറങ്ങളില്‍ ലഭിക്കും. രണ്ട് ഫോണുകള്‍ക്കും 128 ജിബി സ്റ്റോറേജും 8ജിബി റാമും ഉണ്ട്.ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ 1000 രൂപ വില കുറച്ചിരുന്നു .ഇപ്പോൾ 25999 രൂപയ്ക്ക് ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo