ഓപ്പോയുടെ മികച്ച സ്മാർട്ട് മോഡലായ F1s നിങ്ങൾക്ക് ഓർഡർ ചെയ്യാം .ആഗസ്റ്റ്4 മുതൽ ആഗസ്റ്റ് 10 വരെയാണ് ഇതിന്റെ ബുക്കിംഗ് നടക്കുന്നത് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .
5.5 ഇഞ്ച്LCD മികച്ച ഡിസ്‌പ്ലേ ,4 ജിബിയുടെ മികച്ച റാം ,32 /64ജിബിയുടെ മെമ്മറി സപ്പോർട്ട് ,128 ജിബി വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി ,3075 mAh ന്റെ ബാറ്ററി എന്നിവയാണ് ഓപ്പോ F1s ന്റെ പ്രധാന സവിശേഷതകൾ .വ്യാഴാഴ്ചമുതൽ ഇത് ഇന്ത്യൻ വിപണിയിൽ എത്തും .
ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്ന് പറയുന്നത് 17999 രൂപയാണ് .ഇതിന്റെ മറ്റു സവിശേഷതകൾ മനസിലാക്കാം .ഓപ്പോ F 1s Android Lollipop v5.1 ഓ എസിലാണ് പ്രവർത്തിക്കുന്നത് .ഇതിന്റെ പ്രധാന സവിശേഷത എന്നുപറയുന്നത് അതിന്റെ സെൽഫി ക്യാമറതന്നെയാണ് .
16 മെഗാപിക്സൽ മുൻ ക്യാമറയാണ് ഇതിനെ മികച്ച സവിശേഷതകളിൽ ഒന്നാക്കുന്നത് .16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ,13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണുള്ളത് .ഫിംഗർ പ്രിന്റ് സെൻസറോട് കൂടിയാണ് ഇത് വിപണിയിൽ എത്തുന്നത് . Mediatek MT6750 ലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തിക്കുന്നത് .
ഒപ്പോയുടെ ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണ് ഇത് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നതിനായി 3 ജിബിയുടെ റാം ,മികച്ച ക്യാമറ ക്വാളിറ്റികൾക്കായി16 മെഗാപിക്സലിന്റെ മുൻ ക്യാമറ .