digit zero1 awards

വീണ്ടും ഒപ്പോയുടെ 5ജി ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ എത്തുന്നു

വീണ്ടും ഒപ്പോയുടെ 5ജി ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ എത്തുന്നു
HIGHLIGHTS

ഒപ്പോയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു

OPPO F19 PRO, F19 PRO+ എന്നി സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്

ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകൾ എല്ലാം തന്നെ ഇപ്പോൾ പുറത്തുവന്നിരിക്കുന്നു

ഒപ്പോയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .OPPO F19 PRO, F19 PRO+ എന്നി സ്മാർട്ട് ഫോണുകളാണ് ഉടൻ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇപ്പോൾ ഈ ഫോണുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നു ഒപ്പോയുടെ F19 PRO+  സ്മാർട്ട് ഫോണുകൾ 5ജി സപ്പോർട്ടിലാണ് പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ Dimensity 800U പ്രോസ്സസറുകളും ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ രണ്ടു സ്മാർട്ട് ഫോണുകളും റിപ്പോർട്ടുകൾ പ്രകാരം 6.4 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ ഒപ്പോയുടെ F19 Pro ഫോണുകൾക്ക്  Helio P95 പ്രോസ്സസറുകളിലായിരിക്കും പുറത്തിറങ്ങുന്നത് .എന്നാൽ ഒപ്പോയുടെ F19 PRO+ എന്ന സ്മാർട്ട് ഫോണുകൾക്ക് MediaTek Dimensity 800U പ്രതീക്ഷിക്കാവുന്നതാണ് .അതുകൊണ്ടു തന്നെ 5ജി സപ്പോർട്ട് ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .

ഒപ്പോയുടെ OPPO F19 PRO എന്ന സ്മാർട്ട് ഫോണുകൾ ക്വാഡ് പിൻ ക്യാമറകളിലാണ് പുറത്തിറങ്ങുന്നത് .48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകൾ ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതായിരിക്കും .

എന്നാൽ ഒപ്പോയുടെ എഫ് 9 പ്രൊ പ്ലസ് എന്ന സ്മാർട്ട് ഫോണുകൾ 64 മെഗാപിക്സലിന്റെ  പിൻ ക്യാമറകളിലായിരിക്കും വിപണിയിൽ എത്തുക .64 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറകൾ + 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ലെൻസുകൾ + 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറുകൾ എന്നിവയാണ് ഇതിനു ലഭിക്കുക .

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 4,500mAH ന്റെ കൂടാതെ 4,310mAhന്റെ ബാറ്ററി ലൈഫും പ്രതീക്ഷിക്കാവുന്നതാണ് .ഏകദേശ വില നോക്കുകയാണെങ്കിൽ F19 Pro എന്ന സ്മാർട്ട് ഫോണുകൾ 20000 രൂപ റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാകും .എന്നാൽ OPPO F19 PRO പ്ലസ് എന്ന സ്മാർട്ട് ഫോണുകൾ Rs 25,000 രൂപ റെയിഞ്ചിലും ആണ് പ്രതീഷിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo