10 ജിബിയുടെ റാംമ്മിൽ ഒപ്പോ സ്മാർട്ട് ഫോൺ

10 ജിബിയുടെ റാംമ്മിൽ ഒപ്പോ സ്മാർട്ട് ഫോൺ
HIGHLIGHTS

ലക്ഷങ്ങളുടെ സ്മാർട്ട് ഫോണുകളുമായി ഒപ്പോ

ഒപ്പോയുടെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത് .ഒപ്പോയുടെ സ്മാർട്ട് ഫോണുകളിൽ ഏറ്റവും എടുത്തുപറയേണ്ടത് അതിന്റെ ക്യാമറകൾ തന്നെയാണ് .ഒപ്പോ സ്മാർട്ട് ഫോണുകളുടെ സെൽഫി ക്യാമറകൾക്ക് നല്ല ക്ലാരിറ്റിയാണുള്ളത് .അവസാനമായി ഓപ്പോ പുറത്തിറക്കിയ ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണ് A3S.എന്നാൽ ഇപ്പോൾ ഒപ്പൊയിൽ നിന്നും ഒരു തകർപ്പൻ മോഡലാണ് പ്രതീക്ഷിക്കുന്നത് .

ഒപ്പോയുടെ  R17  എന്ന മോഡലാണ് ഇനി പുറത്തിറങ്ങുന്നത് .പെർഫോമൻസിനും ക്യാമറകൾക്കും മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നത് .ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾവെച്ചു ഒപ്പോയുടെ ഈ സ്മാർട്ട് ഫോണുകളിൽ 10 ജിബിയുടെ റാം ആണ് ഉള്ളത് എന്നതാണ് .എന്നാൽ വിലകൂടിയ മോഡലുകൾ കൂടിയാണിത് .

ഒപ്പോയുടെ A3S

ഒപ്പോയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോൺ A3S വിപണിയിൽ എത്തിയിരിക്കുന്നു .ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോണിനുവേണ്ട എല്ലാം തന്നെ ഈ മോഡലുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .ഇതിന്റെ പ്രധാന സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ വലിയ ഡിസ്‌പ്ലേയാണ് .കൂടാതെ ഇതിന്റെ 19.9 ഡിസ്പ്ലേ റേഷിയോയും .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും നിന്നും മനസ്സിലാക്കാം .

6.2 ഇഞ്ചിന്റെ വലിയ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . Notch ഡിസ്പ്ലേ ഇതിൽ എടുത്തു പറയേണ്ട ഒന്നുതന്നെയാണ് .രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .

2 ജിബിയുടെ റാംമ്മിൽ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലാണ് പുറത്തിറങ്ങുന്നത് .AI ബ്യൂട്ടി ക്യാമറയും ഇതിന്റെ മറ്റൊരു പ്രധാന സവിശേഷതകളിൽ ഒന്നാണ് .
Snapdragon 450 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .13 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഒപ്പോയുടെ എ5 സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് . .AI ബ്യൂട്ടി ടെക്നോളജി 2.0 ഇതിന്റെ ക്യാമറകളുടെ മറ്റൊരു സവിശേഷതയാണ് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo