ഓപ്പോളുടെ സ്മാർട്ട് ഫോണുകൾക്ക് എന്നും ഇന്ത്യൻ വിപണിയിൽ ഒരു പ്രതേക സ്വീകാര്യതതന്നെയായിരുന്നു .അതിനു കാരണം അവരുടെ സ്മാർട്ട് ഫോണുകളുടെ പെർഫോമൻസ് ,ക്യാമറ ക്ലാരിറ്റി എന്നിവയായിരുന്നു .പ്രധാനമായും ഓപ്പോ സ്മാർട്ട് ഫോണുകൾ മുൻഗണന നൽകിയിരുന്നത് സെൽഫി ക്യാമറകൾക്കായിരുന്നു .
സെൽഫി പ്രേമികളെ ഒരുപരിധിവരെ സന്തോഷിപ്പിക്കാൻ ഓപ്പോയുടെ സ്മാർട്ട് ഫോണുകൾക്ക് ആയി എന്നുതന്നെ പറയാം .ഇവിടെ നിന്നും ഓപ്പോയുടെ മികച്ച സ്മാർട്ട് ഫോണുകളും അവയുടെ സവിശേഷതകളും മനസിലാക്കാം .
ഓപ്പോ U701
ഒപ്പോയുടെ മറ്റൊരു മോഡലാണ് U701 .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .ഒപ്പോയുടെ ഒരു പഴയമോഡലാണിത് .ആവറേജ് പെർഫൊമൻസ് മാത്രം കാഴ്ചവെക്കുന്ന ഈ സ്മാർട്ട് ഫോൺ ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ കൂടിയാണ് .അതുപോലെ തന്നെ ഓപ്പോളുടെ മറ്റൊരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ ആണ് ULike2 .
ഓപ്പോ N1
ഇനി നമ്മൾ ഒപ്പോയുടെ N1 ന്റെ സവിശേഷതകൾ ആണ് മനസിലാക്കുന്നത് .5.90 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .1.7GHz quad-coreപ്രോസസറിൽ ആണ് പ്രവർത്തനം .1080×1920 പിക്സൽ റെസലൂഷൻ ആണുള്ളത് .2GBയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .Android 4.2ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .13 മെഗാപിക്സലിന്റെ ക്യാമറ ഇതിനുണ്ട് 3610mAhന്റെ ബാറ്ററി ലൈഫ് ആണുള്ളത് .
ഒപ്പോയുടെ ഒരു മികച്ച സ്മാർട്ട് ഫോൺ ആണ് ഓപ്പോ R 7 പ്ലസ് .2015 ൽ പുറത്തിറങ്ങിയ ഈ സ്മാർട്ട് ഫോൺ വളരെ മികച്ച വിജയം ആയിരുന്നു .17990 രൂപ വില വരുന്ന ഈ സ്മാർട്ട് ഫോണിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുകയാണെങ്കിൽ 6 ഇഞ്ച് വലിയ ഡിസ്പ്ലേ ആണ് ഇതിനു നല്കിയിരിക്കുന്നത് .1080 x 1920 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് ഉള്ളത് .
സംരക്ഷണത്തിന് Corning Gorilla Glass 3 ഉപയോഗിച്ചിരിക്കുന്നു .Android OS, v5.1.1 (Lollipop)ഓ എസ്സിലാണ് ഇതിന്റെ പ്രവർത്തനം .Qualcomm MSM8939 Snapdragon 615,Quad-core 1.5 GHz Cortex-A53 & quad-core 1.0 GHz Cortex-A53 ലാണ് ഇതിന്റെ പ്രോസസ്സർ പ്രവർത്തിക്കുന്നത് .2 തരത്തിലുള്ള മോഡലാണ് പുറത്തിറങ്ങിയിരിക്കുന്നത് .4100 mAh കിടിലൻ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .സിൽവർ ,ഗോൾഡ് എന്നി നിറങ്ങളിൽ ഇത് ലഭ്യമാകുന്നു .
ഒപ്പോയുടെ മറ്റൊരു മികച്ച മോഡൽ ആണ് ഫൈൻഡ് 7 .മികച്ച സവിശേഷതകൾ ആണ് ഇതിനു നൽകിയിരിക്കുന്നത് .5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .1440 x 2560 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .സംരക്ഷണത്തിന് Corning Gorilla Glass 3 ഉപയോഗിച്ചിരിക്കുന്നു .
Android OS, v4.3 (Jelly Bean),Qualcomm MSM8974AC Snapdragon 801 പ്രോസസറിൽ ആണ് പ്രവർത്തനം .32 GB, 3 GB RAM എന്നിവയാണുള്ളത് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3000 mAhന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .
ഓപ്പോ ഫൈൻഡ് 7
3 ജിബിയുടെ റാംമ്മിലും 32 ജിബിയുടെ മെമ്മറി സ്റ്റോറേജിലും ,4 ജിബിയുടെ റാം ,64 മെമ്മറി .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ ഒപ്പോയുടെ പ്രധാന സവിശേഷതയെ അതിന്റെ ക്യാമറ തന്നെയാണ് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മമുൻ ക്യാമറയും ആണുള്ളത് .മികച്ച ക്ലാരിറ്റിയാണ് ഇതിന്റെ ക്യാമറകൾക്ക് ഉള്ളത് .
ഓപ്പോ R7
ഒപ്പോയുടെ മറ്റൊരു മികച്ച മോഡലാണ് ഓപ്പോ R7 .5 ഇഞ്ചിന്റെ AMOLEDഡിസ്‌പ്ലേയാണ് ഇതിനുള്ളത് .Android OS, v4.4.2 (KitKat) പ്രോസസറിൽ ആണ് പ്രവർത്തനം .
Qualcomm MSM8939 Snapdragon 615 ആണ് പ്രൊസസർ പ്രവർത്തിക്കുന്നത്.16 GB, 3 GB RAM എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .13 മെഗാപിക്സലിന്റെ മുൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .
സ്മാർട്ട് സെൻസർ ഒപ്റ്റിക്കൽ സ്റ്റെബിലൈസേഷൻ
2016 ൽ ഓപ്പോ സ്മാർട്ട് ഫോണുകളിൽ OIS ടെക്നോളജികൾ ഉപയോഗിച്ചിരുന്നു .കൂടുതലായും ഒപ്പോയുടെ സെൽഫി ക്യാമെറകളിൽ ആയിരുന്നു ഇത് പ്രതിഫലിച്ചിരുന്നത് .അതിനു ശേഷം ഓപ്പോയുടെ സ്മാർട്ട് ഫോണുകളിൽ ഇതുപോലത്തെ ടെക്നോളജി ഉപയോഗിച്ചിരുന്നു .
ഓപ്പോ F സീരിയസ്
ഒപ്പോയുടെ മികച്ച മോഡലുകളിൽ ഒന്നായിരുന്നു ഇത് .മികച്ച സവിശേഷതകൾ ആണ് ഇതിന്ന് നൽകിയിരുന്നത് .സെൽഫി ക്യാമെറകൾക്ക് മുൻഗണന നൽകികൊണ്ട് പുറത്തിറക്കിയ സ്മാർട്ട് ഫോണുകൾ ആയിരുന്നു ഇവയെല്ലാം തന്നെ .ഒപ്പോയുടെ F 1 ആയിരുന്നു അതിൽ ഏറ്റവും എടുത്തുപറയേണ്ടത് .5 ഇഞ്ചിന്റെ ഡിസ്‌പ്ലേയായിരുന്നു ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരുന്നത് .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫിക്യാമറകളും ഈ മോഡലുകൾക്ക് ഉണ്ടായിരുന്നു .അതിനു ശേഷം ഓപ്പോ പുറത്തിറക്കിയ മറ്റൊരു മോഡലായിരുന്നു F1 പ്ലസ് .
F1 ന്റെ പിൻഗാമി എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം .5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയായിരുന്നു ഇതിനു നൽകിയിരുന്നത് .16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഇതിനുണ്ടായിരുന്നു .ഇന്ത്യൻ വിപണിയിൽ മികച്ച രീതിയിൽത്തന്നെ വിപണനം നടത്തിയ രണ്ടു മോഡലുകൾ ആയിരുന്നു ഇത് .
ഓപ്പോ 5X ഡ്യൂവൽ ക്യാമറ സൂം ടെക്നോളജി
ഓപ്പോയുടെ ഏറ്റവും പുതിയ ടെക്നോളജികളിൽ ഒന്നാണ് 5X ഡ്യൂവൽ ക്യാമറ സൂം ടെക്നോളജി .അതിന്റെ പേര് സൂചിപ്പിക്കുന്നപോലെ തന്നെയാണ് അത് പുറത്തിറങ്ങുന്നത് . 5X ഡ്യൂവൽ ക്യാമറ സൂംമ്മിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .
ഓപ്പോയുടെ ഈ വര്ഷം വരാനിരിക്കുന്ന സ്മാർട്ട് ഫോണുകളിൽ ഈ പുതിയ ടെക്നോളജിയായ 5X ഡ്യൂവൽ ക്യാമറ സൂം ടെക്നോളജി ഉപയോഗിക്കുന്നു .സെൽഫി ക്യാമറകൾക്ക് മുൻഗണന നല്കിക്കൊണ്ടേയിരിക്കും ഈ സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തുന്നത് .5X ഒപ്റ്റിക്കൽ സൂ ടെക്നോളജിൽ പുറത്തിറക്കുന്ന ഒപ്പോയുടെ സ്മാർട്ട് ഫോണുകൾ ഉടൻതന്നെ വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .