ഒപ്പോയുടെ R 7 പ്ലസിന്റെ വിശേഷങ്ങൾ മനസിലാക്കാം

Updated on 27-Jul-2016
HIGHLIGHTS

ഓപ്പോയുടെ ഒരു മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന സ്മാർട്ട് ഫോൺ R 7

ഒപ്പോയുടെ ഒരു മികച്ച സ്മാർട്ട് ഫോൺ ആണ് ഓപ്പോ R 7 പ്ലസ് .2015 ൽ പുറത്തിറങ്ങിയ ഈ സ്മാർട്ട് ഫോൺ വളരെ മികച്ച വിജയം ആയിരുന്നു .17990 രൂപ വില വരുന്ന ഈ സ്മാർട്ട് ഫോണിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുകയാണെങ്കിൽ 6 ഇഞ്ച് വലിയ ഡിസ്പ്ലേ ആണ് ഇതിനു നല്കിയിരിക്കുന്നത് .1080 x 1920 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് ഉള്ളത് .

സംരക്ഷണത്തിന് Corning Gorilla Glass 3 ഉപയോഗിച്ചിരിക്കുന്നു .Android OS, v5.1.1 (Lollipop)ഓ എസ്സിലാണ് ഇതിന്റെ പ്രവർത്തനം .Qualcomm MSM8939 Snapdragon 615,Quad-core 1.5 GHz Cortex-A53 & quad-core 1.0 GHz Cortex-A53 ലാണ് ഇതിന്റെ പ്രോസസ്സർ പ്രവർത്തിക്കുന്നത് .2 തരത്തിലുള്ള മോഡലാണ് പുറത്തിറങ്ങിയിരിക്കുന്നത് .4100 mAh കിടിലൻ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .സിൽവർ ,ഗോൾഡ് എന്നി നിറങ്ങളിൽ ഇത് ലഭ്യമാകുന്നു .

3 ജിബിയുടെ റാംമ്മിലും 32 ജിബിയുടെ മെമ്മറി സ്റ്റോറേജിലും ,4 ജിബിയുടെ റാം ,64 മെമ്മറി .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ ഒപ്പോയുടെ പ്രധാന സവിശേഷതയെ അതിന്റെ ക്യാമറ തന്നെയാണ് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മമുൻ ക്യാമറയും ആണുള്ളത് .മികച്ച ക്ലാരിറ്റിയാണ് ഇതിന്റെ ക്യാമറകൾക്ക് ഉള്ളത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് ആയ സ്നാപ്പ് ഡീലിൽ 17990 രൂപയാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :