കുറഞ്ഞ ചിലവിൽ ഓപ്പോയുടെ ഒരു മികച്ച സ്മാർട്ട് ഫോൺ 5 മിനി

കുറഞ്ഞ ചിലവിൽ ഓപ്പോയുടെ ഒരു മികച്ച സ്മാർട്ട് ഫോൺ 5 മിനി
HIGHLIGHTS

ഓപ്പോയുടെ ക്യാമറ ക്ലാരിറ്റി ,അത് പറയേണ്ടത് തന്നെ

ഒപ്പോയുടെ സ്മാർട്ട് ഫോണുകൾ ഇതിനോടകം തന്നെ മികച്ച രീതിയിൽ ജനശ്രദ്ധ ആകർഷിച്ച ഒരു സ്മാർട്ട് ഫോൺ ആണ് .അതിന്റെ പ്രധാന കാരണം അതിന്റെ ക്യാമറ ക്വാളിറ്റി തന്നെയാണ് .സാധാരണ സ്മാർട്ട് ഫോണിൽ 13 മെഗാപിക്സൽ ക്യാമെറയിൽ എടുക്കുന്ന ഒരു പിക്ച്ചറിനും ഓപ്പോയുടെ 8 മെഗാപിക്സലിൽ എടുക്കുന്നതും ഒരുപോലെയാണ് .അത്രമാത്രം ക്ലാരിറ്റിയാണ് ഓപ്പോയുടെ സ്മാർട്ട് ഫോണുകളുടെ ക്യാമറക്കു ഉള്ളത് എന്നു പറയേണ്ടിവരും .

ഇതാ ഇവിടെ നിങ്ങൾക്കായി ഓപ്പോയുടെ ഒരു സ്മാർട്ട് ഫോണിനെ പരിചയപെടുത്തുന്നു .കുറഞ്ഞ ചിലവിൽ നിങ്ങൾക്ക് വാങ്ങിക്കാവുന്ന ഓപ്പോയുടെ ഒരു സ്മാർട്ട് ഫോൺ ആണിത് .ഓപ്പോ ഫൈൻഡ് 5 മിനി എന്ന സ്മാർട്ട് ഫോണിന്റെ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .4.7 ഇഞ്ച് ഡിസ്‌പ്ലേയിൽ ആണ് ഇതു നിർമിച്ചിരിക്കുന്നത് .540 x 960 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .

ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് Android OS, v4.2.2 (Jelly Bean) ലാണ് .Mediatek MT6582MCPU ,Quad-core 1.3 GHz Cortex-A7 പ്രൊസസ്സറിൽ ആണ് ഇതു പ്രവർത്തിക്കുന്നത് .1 ജിബിയുടെ റാം ,8 ജിബിയുടെ മെമ്മറി സ്റ്റോറെജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഇനി ഇതിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറ തന്നെയാണ് .

8 മെഗാപിക്സലിന്റെ കിടിലൻ ക്യാമറ (കൂടെ LED ഫ്ലാഷ് )പിൻ ക്യാമറയും ,2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2000 mAh ന്റെ ബാറ്ററി ലൈഫും ഇതു പ്രധാനം ചെയുന്നു .ഇതിന്റെ വില എന്നുപറയുന്നത് ഓൺലൈൻ വെബ് സൈറ്റ് ആയ ഷോപ്പ് ക്ലൂസിൽ 8,599 രൂപയാണ്.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo