OPPO A79 5G Launch: 20,000 രൂപയിൽ താഴെ വിലയുള്ള പുത്തൻ സ്മാർട്ട് ഫോണുമായി Oppo

OPPO A79 5G Launch: 20,000 രൂപയിൽ താഴെ വിലയുള്ള പുത്തൻ സ്മാർട്ട് ഫോണുമായി Oppo
HIGHLIGHTS

ഓപ്പോ എ79 5G (OPPO A79 5G) ആണ് പുത്തൻ 5G സ്മാർട്ട്ഫോൺ

19,999 രൂപ വിലയിലാണ് ഈ ഫോൺ അ‌വതരിപ്പിച്ചിരിക്കുന്നത്

ഇന്ന് മുതൽ ഓപ്പോ എ79 5ജിയുടെ വിൽപ്പന ആരംഭിക്കുക

Oppo ഒരു 5G സ്മാർട്ട്ഫോൺ കൂടി ഇന്ത്യൻ വിപണിയിൽ അ‌വതരിപ്പിച്ചു. ഓപ്പോ എ79 5G (OPPO A79 5G) ആണ് പുത്തൻ 5G സ്മാർട്ട്ഫോൺ. 20000 രൂപയിൽ താഴെ വിലയുള്ള സെഗ്‌മെന്റിലാണ് ഈ ഫോൺ അവതരിപ്പിക്കുന്നത്. ഈ ഫോണിന്റെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണ് എന്ന് പരിചയപ്പെടാം.

OPPO A79 5G ഡിസ്‌പ്ലേ

6.72-ഇഞ്ച് (2400 x 1080) FHD+ 20:9 എൽസിഡി സ്‌ക്രീൻ, 90Hz റിഫ്രഷ് റേറ്റ്, 180Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 680 നിറ്റ്സ് വരെ പീക്ക് ​​ബ്രൈറ്റ്നസ്, 96% NTSC കളർ ഗാമറ്റ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

OPPO A79 5G പ്രോസസ്സർ

മാലി-G57 MC2 ജിപിയു ഉള്ള ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6020 7nm പ്രൊസസർ (ഡ്യുവൽ 2.2GHz കോർടെക്‌സ്-A76 + Hexa 2GHz Cortex-A55 CPU) ആണ് ഓപ്പോ എ79 5ജിയുടെ കരുത്ത്. 8GB LPDDR4x റാം, 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് മെമ്മറി വികസിപ്പിക്കാൻ ഓപ്ഷൻ എന്നിവയും ഇതിലുണ്ട്.

20000 രൂപയിൽ താഴെ വിലയുള്ള പുത്തൻ സ്മാർട്ട് ഫോണുമായി Oppo
20000 രൂപയിൽ താഴെ വിലയുള്ള പുത്തൻ സ്മാർട്ട് ഫോണുമായി Oppo

ഓപ്പോ എ79 5G ഒഎസ്

ആൻഡ്രോയിഡ് 13 അ‌ടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 13.1ൽ ആണ് പ്രവർത്തനം. സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ, 3.5എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഇതിലുണ്ട്. 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയും എ79 5Gയിൽ നൽകിയിരിക്കുന്നു. മിസ്റ്ററി ബ്ലാക്ക്, ഗ്ലോവിംഗ് ഗ്രീൻ എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.

ഓപ്പോ എ79 5G ക്യാമറ

f/1.8 അപ്പേർച്ചർ ഉള്ള 50MP പ്രധാന ക്യാമറ, 2MP പോർട്രെയിറ്റ് സെൻസർ, 8MP ഫ്രണ്ട് ക്യാമറ എന്നിവയും ഈ മിഡ്റേഞ്ച് ഫോണിൽ ഉണ്ട്. 19,999 രൂപ വിലയിലാണ് ഈ ഫോൺ അ‌വതരിപ്പിച്ചിരിക്കുന്നത്. ഓപ്പോ സ്റ്റോർ, ഫ്ലിപ്പ്കാർട്ട്, ആമസോൺ എന്നിവയിൽ നിന്ന് ഓൺലൈനായും അംഗീകൃത റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് ഓഫ്‌ലൈനായും വാങ്ങാം.

കൂടുതൽ വായിക്കൂ: IRCTC complaints online: Railway ഭക്ഷണം ശരിയല്ല, കോച്ചുകൾ ശുചിയല്ല! പരാതിയ്ക്ക് ഉടനടി പരിഹാരം

ഓപ്പോ എ79 5G വിൽപ്പന

ഇന്ന് മുതൽ ഓപ്പോ എ79 5ജിയുടെ വിൽപ്പന ആരംഭിക്കുക. ഐസിഐസിഐ, എസ്ബിഐ തുടങ്ങി വിവിധ ബാങ്ക് കാർഡുകളിൽ 4,000 രൂപ വരെ ക്യാഷ്ബാക്കും 9 മാസം വരെ നോ-കോസ്റ്റ് EMI-യും ലഭിക്കും.

ബജാജ് ഫിൻസെർവ്, ടിവിഎസ് ക്രെഡിറ്റ്, ഹോം ക്രെഡിറ്റ്, എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, മഹീന്ദ്ര ഫിനാൻസ് തുടങ്ങിയ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് സീറോ ഡൗൺ പേയ്‌മെന്റ് സ്‌കീമുകൾ ഉപയോഗിച്ചും ഓപ്പോ എ79 5ജി സ്വന്തമാക്കാം. 4,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കുന്ന ഓഫറും ഉണ്ട്.

Nisana Nazeer
Digit.in
Logo
Digit.in
Logo