ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന മികച്ച സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഒരുപാടു ലഭ്യമാക്കുന്നുണ്ട് .പല തരത്തിലുള്ള സവിശേഷതകളിൽ ,ഡ്യൂവൽ ക്യാമറകളിൽ ,Notch ഡിസ്പ്ലേകളിൽ കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന് സ്മാർട്ട് ഫോണുകൾ ലഭ്യമാക്കുന്നുണ്ട് .സെൽഫി ക്യാമറകൾക്ക് മുൻഗണന നൽകികൊണ്ട് പുറത്തിറക്കുന്ന ഒപ്പൊയിൽ നിന്നും A7 എത്തിയിരിക്കുന്നത് .കൂടാതെ വാട്ടർ ഡ്രോപ്പ് Notch ഡിസ്‌പ്ലേയിൽ ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ ഒപ്പൊയിൽ നിന്നും ഇപ്പോൾ ലോകവിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ് .ചൈന വിപണിയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ എത്തിയിരിക്കുന്നത് .ഉടൻ തന്നെ ഇത് ഇന്ത്യൻ വിപണിയിലും പുറത്തിറങ്ങുന്നതാണ് .
6.1 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ വാട്ടർ ഡ്രോപ്പ് Notch ഡിസ്പ്ലേ ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും പ്രധാന സവിശേഷതകളിൽ ഒന്നാണ് .Qualcomm Snapdragon 450 ലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റവും ഈ മോഡലുകൾക്കുണ്ട് .3D heat-curved grating pattern’ ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .രണ്ടു നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ ലഭ്യമാക്കുന്നുണ്ട് .നീല നിറത്തിലും കൂടാതെ ഗോൾഡ് നിറത്തിലുമാണ് വിപണിയിൽ എത്തിയിരിക്കുന്നത് .
4230mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .8 മണിക്കൂർ വരെയാണ് ബാറ്ററി ലൈഫ് കമ്പനി പറയുന്നത് .16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയാണ് ഒപ്പോയുടെ A7 ഫോണുകൾക്കുള്ളത് .കൂടാതെ ഡ്യൂവൽ പിൻ ക്യാമറകളും ഇതിനുണ്ട് .ഇതിന്റെ വില വരുന്നത് ചൈന വിപണിയിൽ CNY 1599 ആണുള്ളത് .അതായത് ഇന്ത്യൻ വിപണിയിലെ വില 16990 രൂപയാണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റുകളിൽ ഉടൻ എത്തുന്നതാണ് .