ഇന്ത്യയിൽ ജനപ്രിയമായ സ്മാർട്ഫോൺ ബ്രാൻഡാണ് Oppo. 5,000 mAh ബാറ്ററിയുമായി പുതിയ ഓപ്പോ ഫോൺ വരാനിരിക്കുന്നു. Oppo A59 5G-യാണ് ഇന്ത്യൻ വിപണിയിൽ ഉടനെത്തുന്നത്. ഈ ഫോണിന്റെ ഫീച്ചറുകളാണ് ടെക് പ്രേമികൾ ചർച്ച ചെയ്യുന്നത്. കാരണം ബജറ്റ് ലിസ്റ്റിൽ ആകർഷക ഫീച്ചറുകളോടെ എത്തുന്ന ഫോണാണിത്. ഫോണിനെ കുറിച്ച് വിശദമായി അറിയാം.
ക്യാമറ ഫോണുകളിലെ മികച്ച ഓപ്ഷനാണ് ഓപ്പോ. ചൈനീസ് വിപണിയിൽ ഓപ്പോ ഫൈൻഡ് എക്സ് 7 സീരീസ് ഉടനെത്തും. ഓപ്പോ പാഡ് നിയോയും ലോഞ്ചിന് ഒരുങ്ങുന്നു എന്ന് വാർത്തകളുണ്ട്. ഈ പശ്ചാത്തലത്തിൽ ഇന്ത്യയിലും മറ്റൊരു ഓപ്പോ ഫോൺ പുറത്തിറങ്ങുന്നു. ഉടനെ ഇന്ത്യയിലേക്ക് ഇത് പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും ഫോണിന്റെ ഫീച്ചറുകളെ കുറിച്ച് വിശദമായ വിവരങ്ങളില്ല.
നിലവിൽ ലഭ്യമായ വിവരങ്ങളിൽ നിങ്ങളെ ആകർഷിക്കുന്ന എന്തെല്ലാം ഫീച്ചറുകളുണ്ടെന്ന് നോക്കാം.
5G കണക്റ്റിവിറ്റിയിലാണ് ഓപ്പോ എ59 വരുന്നത്. 6.56 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണ് ഓപ്പോയിലുള്ളത്. ഇതിന് നോച്ച് ഡിസൈനും 90Hz റീഫ്രെഷ് റേറ്റുമുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 6020 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. കളർ ഒഎസ് 13.1 ഉപയോഗിച്ച് Android 13 OS ആയിരിക്കും സോഫ്റ്റ് വെയറെന്ന് പ്രതീക്ഷിക്കുന്നു.
ഫോണിന് മുൻവശത്ത് എൽഇഡി ഫ്ലാഷോട് കൂടിയ ഡ്യുവൽ പിൻ ക്യാമറ വരുന്നു. ഇതിന് ഒരു ഡ്യൂ ഡ്രോപ്പ് നോച്ചുമുണ്ട്. ഫോണിന്റെ വലത് ബമ്പിൽ ഒരു പവർ ബട്ടൺ കൂടി വരുന്നു. ഡൈമൻഷൻ 6100 SoC പ്രവർത്തിക്കുന്ന ഫോണായിരിക്കുമിത്. ഗോൾഡ് നിറത്തിലായിരിക്കും ഫോൺ ഡിസൈനെന്നും ചിത്രങ്ങൾ സൂചിപ്പിക്കുന്നു.
നേരത്തെ പറഞ്ഞ പോലെ ഓപ്പോ ഫോണിലെ ക്യാമറ ഫീച്ചറുകൾ അതിശയകരമാണ്. പുതിയ ബജറ്റ് ഫ്രെണ്ട്ലി ഫോണിലും മികച്ച ഫീച്ചറുകൾ പ്രതീക്ഷിക്കാം.
13 മെഗാപിക്സലും 2 മെഗാപിക്സലും വരുന്ന ഡ്യുവൽ റിയർ ക്യാമറ ഫോണാണിത്. സെൽഫിയ്ക്കായി 8 എംപി മുൻ ക്യാമറ വരുന്നു. 33W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്‌ക്കുന്ന ഫോണാണിത്. 5000mAh ആണ് ബാറ്ററി. 187 ഗ്രാം ഭാരമാണ് സ്മാർട്ട്‌ഫോണിനുള്ളത്.
READ MORE: തീയോ കൊടുങ്കാറ്റോ! Lava Storm 5G എത്തി, 11K റേഞ്ചിൽ 33W ചാർജിങ് ഫോൺ
14,999 രൂപ റേഞ്ചിലായിരിക്കും ഫോൺ എത്തുക. 4GB റാം ഫോണായിരിക്കും. ഓപ്പോ എ59ന്റെ 6GB വേരിയന്റും ലഭിക്കും. 16,999 രൂപ വിലയായിരിക്കും ഈ ഓപ്പോ ഫോണിനെന്നാണ് ലഭിക്കുന്ന വിവരം.