5.2 ഇഞ്ച് HD ഡിസ്പ്ലേ ,16 മെഗാപിക്സൽ സെൽഫി ക്യാമറയിൽ
ഒപ്പോയുടെ ഏറ്റവും പുതിയ മോഡലായ A57 അടുത്തമാസം 3 മുതൽ വിപണിയിൽ എത്തുന്നു .
മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .5.2ഇഞ്ചിന്റെ ഫുൾ HD ഡിസ്പ്ലേ കൂടാതെ 720×1280 p റെസലൂഷൻ ആണ് ഇതിനു നൽകിയിരിക്കുന്നത് .
സ്നാപ്ഡ്രാഗൺ 435 പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് മാർഷ്മലോ എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .
3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .128GBവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .
16 മെഗാപിക്സലിന്റെ സെൽഫി ക്യാമറ 13 മെഗാപിക്സലിന്റെ റിയർ ക്യാമറയും ഇതിനുണ്ട് .2900mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
4G VoLTE സപ്പോർട്ട് ആയ ഈ സ്മാർട്ട് ഫോണിന്റെ ഇന്ത്യൻ വിപണിയിലെ വില ഏകദേശം Rs 15,800 അടുത്ത് വരും .