ലോകത്തിലെ ആദ്യ കംപ്ലീറ്റ് Waterproof ഫോണായി Oppo A3 Pro. ഫുൾ ലെവൽ വാട്ടർപ്രൂഫ് റേറ്റിങ്ങിൽ വരുന്ന ആദ്യത്തെ ഉപകരണമായിരിക്കും ഇത്. ഏപ്രിൽ 12ന് ഈ ഫോൺ ആഗോള വിപണിയിൽ പുറത്തിറങ്ങും.
IP69 റേറ്റിങ്ങിൽ വരുന്ന ഓപ്പോ എ3 പ്രോയ്ക്ക് വാട്ടർപ്രൂഫ് ഡിസ്പ്ലേയായിരിക്കും ഉണ്ടാകുക. ഇതിന് സൂപ്പർ ഡ്യൂറബിൾ ഫീച്ചറും ഉണ്ടായിരിക്കും. മുമ്പും ഓപ്പോ കമ്പനി എ സീരീസിൽ ഫോണുകൾ പുറത്തിറക്കിയിരുന്നു. ഇതിലേക്കാണ് പുതുപുത്തൻ വേർഷൻ വരുന്നത്.
6.7 ഇഞ്ച് 1080p 120Hz OLED കർവ്ഡ് സ്‌ക്രീനാണ് ഫോണിലുള്ളത്. ഇതിന് 5,000mAh ബാറ്ററിയുണ്ടായിരിക്കും. മീഡിയടെക് 7050 പ്രോസസറാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ വരുന്ന സ്മാർട്ഫോണാണിത്.
f/1.7 മെയിൻ അപ്പേർച്ചറുള്ള ഫോണിൽ 64 മെഗാപിക്സൽ സെൻസറുണ്ട്. ഓപ്പോയുടെ ഡ്യൂറബിൾ ടെക്‌നോളജി എ സീരീസിൽ അവതരിപ്പിച്ചേക്കും. ഈ ഫോൺ 12GB റാമും 512GB സ്റ്റോറേജുമുള്ള സ്മാർട്ഫോണായിരിക്കും.
മിലിട്ടറി ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസും നീണ്ട ബാറ്ററി ലൈഫും ഫോണിലുണ്ടാകും. ഇങ്ങനെയുള്ള ലോകത്തിലെ ആദ്യത്തെ ‘ഫുൾ ലെവൽ വാട്ടർപ്രൂഫ്’ ഫോണാണിത്.
Oppo A2 Pro-യുടെ പിൻഗാമിയാണ് ഓപ്പോ എ3 പ്രോ. 2023 സെപ്തംബറിലായിരുന്നു ഓപ്പോ എ2 പ്രോ വന്നത്. 1080×2412 പിക്സൽ റെസല്യൂഷനാണ് ഓപ്പോ എ2 പ്രോയ്ക്കുള്ളത്. ആൻഡ്രോയിഡ് 13നെ അടിസ്ഥാനമാക്കിയാണ് ഫോൺ പ്രവർത്തിക്കുന്നത്.
ഇതിൽ ഓപ്പോ 5,000mAh നോൺ റിമൂവെബിൾ ബാറ്ററി നൽകിയിരിക്കുന്നു. ഒക്ടാ കോർ പ്രോസസറാണ് ഓപ്പോയുടെ ഈ പ്രോ വേർഷനിലുള്ളത്. ഇതിൽ 64 മെഗാപിക്സൽ പ്രൈമറി ക്യാമറയുണ്ടാകും. 2 മെഗാപിക്സലിന്റെ മറ്റൊരു ക്യാമറ കൂടിയുണ്ട്. 8എംപിയാണ് ഫോണിന്റെ സെൽഫി ക്യാമറ. 120 ഹെർട്സ് റീഫ്രെഷ് റേറ്റുള്ള സ്മാർട്ഫോണാണിത്.
33W ഫാസ്റ്റ് ചാർജിങ്ങിനെ ഓപ്പോ എ2 പ്രോ സപ്പോർട്ട് ചെയ്യുന്നു. Wi-Fi, GPS, Bluetooth v5.30, NFC, 3G, 4G ഫീച്ചറുകൾ ഇതിൽ ലഭ്യമാണ്. നാനോ സിം കാർഡുകൾ ഇതിലിടാം. ഇങ്ങനെ ഡ്യുവൽ സിം ഫീച്ചറാണ് ഓപ്പോ അവതരിപ്പിച്ചിട്ടുള്ളത്. ഫോണിൽ 5G, 4G സിമ്മുകൾ സപ്പോർട്ട് ചെയ്യുന്നു.