digit zero1 awards

Oppo A3 Pro: ഇത് ആദ്യത്തെ കംപ്ലീറ്റ് Waterproof ഫോൺ, ഈ വാരം വിപണിയിലേക്ക്… TECH NEWS

Oppo A3 Pro: ഇത് ആദ്യത്തെ കംപ്ലീറ്റ് Waterproof ഫോൺ, ഈ വാരം വിപണിയിലേക്ക്… TECH NEWS
HIGHLIGHTS

Oppo A3 Pro ഏപ്രിൽ 12ന് ലോഞ്ച് ചെയ്യും

ഓപ്പോ എ3 പ്രോയ്ക്ക് വാട്ടർപ്രൂഫ് ഡിസ്പ്ലേയായിരിക്കും ഉണ്ടാകുക

ഫുൾ ലെവൽ വാട്ടർപ്രൂഫ് റേറ്റിങ്ങിൽ വരുന്ന ഫോണാണിത്

ലോകത്തിലെ ആദ്യ കംപ്ലീറ്റ് Waterproof ഫോണായി Oppo A3 Pro. ഫുൾ ലെവൽ വാട്ടർപ്രൂഫ് റേറ്റിങ്ങിൽ വരുന്ന ആദ്യത്തെ ഉപകരണമായിരിക്കും ഇത്. ഏപ്രിൽ 12ന് ഈ ഫോൺ ആഗോള വിപണിയിൽ പുറത്തിറങ്ങും.

Oppo A3 Pro

IP69 റേറ്റിങ്ങിൽ വരുന്ന ഓപ്പോ എ3 പ്രോയ്ക്ക് വാട്ടർപ്രൂഫ് ഡിസ്പ്ലേയായിരിക്കും ഉണ്ടാകുക. ഇതിന് സൂപ്പർ ഡ്യൂറബിൾ ഫീച്ചറും ഉണ്ടായിരിക്കും. മുമ്പും ഓപ്പോ കമ്പനി എ സീരീസിൽ ഫോണുകൾ പുറത്തിറക്കിയിരുന്നു. ഇതിലേക്കാണ് പുതുപുത്തൻ വേർഷൻ വരുന്നത്.

Oppo A3 Pro Design
Oppo A3 Pro

Oppo A3 Pro ഫീച്ചറുകൾ

6.7 ഇഞ്ച് 1080p 120Hz OLED കർവ്ഡ് സ്‌ക്രീനാണ് ഫോണിലുള്ളത്. ഇതിന് 5,000mAh ബാറ്ററിയുണ്ടായിരിക്കും. മീഡിയടെക് 7050 പ്രോസസറാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ വരുന്ന സ്മാർട്ഫോണാണിത്.

f/1.7 മെയിൻ അപ്പേർച്ചറുള്ള ഫോണിൽ 64 മെഗാപിക്സൽ സെൻസറുണ്ട്. ഓപ്പോയുടെ ഡ്യൂറബിൾ ടെക്‌നോളജി എ സീരീസിൽ അവതരിപ്പിച്ചേക്കും. ഈ ഫോൺ 12GB റാമും 512GB സ്റ്റോറേജുമുള്ള സ്മാർട്ഫോണായിരിക്കും.

Read More: പുതുവർഷത്തിൽ പുതിയ അവതാരത്തിൽ Realme! കേരളക്കരയ്ക്ക് വിഷു സമ്മാനമായി Realme P1, P1 Pro ഫോണുകൾ| TECH NEWS

മിലിട്ടറി ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസും നീണ്ട ബാറ്ററി ലൈഫും ഫോണിലുണ്ടാകും. ഇങ്ങനെയുള്ള ലോകത്തിലെ ആദ്യത്തെ ‘ഫുൾ ലെവൽ വാട്ടർപ്രൂഫ്’ ഫോണാണിത്.

Oppo A2 Pro

Oppo A2 Pro-യുടെ പിൻഗാമിയാണ് ഓപ്പോ എ3 പ്രോ. 2023 സെപ്തംബറിലായിരുന്നു ഓപ്പോ എ2 പ്രോ വന്നത്. 1080×2412 പിക്സൽ റെസല്യൂഷനാണ് ഓപ്പോ എ2 പ്രോയ്ക്കുള്ളത്. ആൻഡ്രോയിഡ് 13നെ അടിസ്ഥാനമാക്കിയാണ് ഫോൺ പ്രവർത്തിക്കുന്നത്.

ഇതിൽ ഓപ്പോ 5,000mAh നോൺ റിമൂവെബിൾ ബാറ്ററി നൽകിയിരിക്കുന്നു. ഒക്ടാ കോർ പ്രോസസറാണ് ഓപ്പോയുടെ ഈ പ്രോ വേർഷനിലുള്ളത്. ഇതിൽ 64 മെഗാപിക്സൽ പ്രൈമറി ക്യാമറയുണ്ടാകും. 2 മെഗാപിക്സലിന്റെ മറ്റൊരു ക്യാമറ കൂടിയുണ്ട്. 8എംപിയാണ് ഫോണിന്റെ സെൽഫി ക്യാമറ. 120 ഹെർട്സ് റീഫ്രെഷ് റേറ്റുള്ള സ്മാർട്ഫോണാണിത്.

33W ഫാസ്റ്റ് ചാർജിങ്ങിനെ ഓപ്പോ എ2 പ്രോ സപ്പോർട്ട് ചെയ്യുന്നു. Wi-Fi, GPS, Bluetooth v5.30, NFC, 3G, 4G ഫീച്ചറുകൾ ഇതിൽ ലഭ്യമാണ്. നാനോ സിം കാർഡുകൾ ഇതിലിടാം. ഇങ്ങനെ ഡ്യുവൽ സിം ഫീച്ചറാണ് ഓപ്പോ അവതരിപ്പിച്ചിട്ടുള്ളത്. ഫോണിൽ 5G, 4G സിമ്മുകൾ സപ്പോർട്ട് ചെയ്യുന്നു.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo