Oppo ഒരു പുത്തൻ ഫോൺ വിപണിയിൽ അവതരിപ്പിച്ചു. OPPO A2 5G സ്മാർട്ട്‌ഫോൺ ചൈനീസ് വിപണിയിൽ ആണ് പുതുതായി അവതരിപ്പിച്ചത്. 512GB സ്റ്റോറേജുള്ള പുത്തൻ ഫോണാണ് ഓപ്പോ പുറത്തിറക്കിയത്. ബജറ്റ് വിലയിൽ വലിയ സ്റ്റോറേജുള്ള Oppo A2 5G സ്മാർട്ട്‌ഫോണാണ് പുറത്തിറങ്ങിയത്.
6.7 ഇഞ്ച് FHD+ റെസല്യൂഷനും 90Hz റിഫ്രഷ് റേറ്റും ഉള്ള ഒരു വലിയ ഡിസ്‌പ്ലേയുമായാണ് വരുന്നത്. മീഡിയടെക് ബജറ്റ് 5G പ്രോസസർ ഡൈമെൻസിറ്റി 6020 ആണ് ഫോണിന് കരുത്ത് പകരുന്നത്.
പ്രോസസറിനൊപ്പം 12GB റാമും 512GB വരെ ഇന്റേണൽ സ്റ്റോറേജും ഇതിനുണ്ട്. ഈ ഫോണിൽ നൽകിയിരിക്കുന്ന വെർച്വൽ റാം ഫീച്ചർ വഴി ഈ ഫോണിന്റെ റാം 24GB വരെ വർദ്ധിപ്പിക്കാനും സാധിക്കും. സുരക്ഷയുടെ കാര്യത്തിൽ IP 54 റേറ്റിംഗുമായി വരുന്ന ഫോൺ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറുമായാണ് വരുന്നത്.
Oppo A2 5G സ്മാർട്ട്‌ഫോണിന്റെ ക്യാമറയിലേക്കും മറ്റ് സവിശേഷതകളിലേക്കും വരുമ്പോൾ, ഈ Oppo ഫോണിന് 50MP + 2MP ഡ്യുവൽ പിൻ ക്യാമറ സജ്ജീകരണമുണ്ട്. കൂടാതെ, ബ്യൂട്ടി സെൽഫി പോലുള്ള കൂടുതൽ സവിശേഷതകളുള്ള ഓപ്പോ A2 5G യുടെ മുൻവശത്ത് 8MP സെൽഫി ക്യാമറയുണ്ട്.
കൂടുതൽ വായിക്കൂ: Samsung ഫോണുകളിലെ വിവരങ്ങൾ ഹാക്കറുടെ കൈയിൽ! ഡാറ്റ മോഷണം സ്ഥിരീകരിച്ച് കമ്പനി
33W ഫാസ്റ്റ് ചാർജ് (SuperVOOC) പിന്തുണയുള്ള 5000 mAh വലിയ ബാറ്ററിയാണ് ഈ ഫോൺ നൽകുന്നത്
ഓപ്പോ എ2 5G 12GB റാം + 256GB സ്റ്റോറേജ് വേരിയന്റിന് ഏകദേശം 16,500 രൂപയാണ് വില. 20,000 രൂപ വിലയുള്ള 12 ജിബി റാം + 512 ജിബി സ്റ്റോറേജുമായാണ് ഉയർന്ന വേരിയന്റ് പുറത്തിറക്കിയിരിക്കുന്നത്