digit zero1 awards

Oppo A17 ഫോണും Oppo A17K ഫോണും തമ്മിൽ ഇതാണ് വ്യത്യാസം

Oppo A17 ഫോണും Oppo A17K ഫോണും തമ്മിൽ ഇതാണ് വ്യത്യാസം
HIGHLIGHTS

ഒക്ടോബറിൽ Oppo രണ്ട് സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിച്ചു

Oppo A17 ബാറ്ററി നീക്കം ചെയ്യാൻ കഴിയില്ല

Oppo A17K ബാറ്ററി നീക്കം ചെയ്യാവുന്നതാണ്

2022 ഒക്ടോബറിൽ Oppo രണ്ട് സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിച്ചു. Oppo A17 2022 ഒക്ടോബർ 04-ന് വിപണിയിലെത്തി. അതേസമയം Oppo A17K  ഒക്ടോബർ 19-ന് വിപണിയിലെത്തിച്ചു. രണ്ട് സ്മാർട്ട്ഫോണുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ ഒന്ന് പരിശോധിക്കാം.

ഡിസ്പ്ലേകൾ

720×1,612 പിക്സൽ റെസല്യൂഷനും 60 ഹെർട്സ് റിഫ്രഷ് റേറ്റും  6.56 ഇഞ്ച് എച്ച്ഡി+ എൽസിഡി ഡിസ്പ്ലെ ആണ് ഓപ്പോ എ17ന് ഉള്ളത്. Oppo A17Kന് 720×1,612 പിക്സൽ റെസല്യൂഷനും 60 ഹെർട്സ് റിഫ്രഷ് റേറ്റും 6.56 ഇഞ്ച് എച്ച്ഡി+ എൽസിഡി ഡിസ്പ്ലെ ആണ് ഓപ്പോ എ17 ന് ഉള്ളത്.

പ്രോസസ്സറും സ്റ്റോറേജും 

ഓപ്പോ എ17 മീഡിയടെക് ഹീലിയോ ജി35 ഒക്ടാ കോർ പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. ഈ സ്മാർട്ട്‌ഫോണിന് 4GB RAM ഉണ്ട്. Oppo A17K  മീഡിയടെക് ഹീലിയോ G35 ഒക്ടാ കോർ പ്രോസസറിലാണ് പ്രവർത്തിക്കുന്നത്.  ഈ സ്മാർട്ട്‌ഫോണിന് 3GB റാമും 64GB  ഇന്റേണൽ മെമ്മറിയും 1TB വരെ വർദ്ധിപ്പിക്കാം.

ക്യാമറ സജ്ജീകരണം

Oppo A17 സെൽഫിക്കായി 5MP ഫ്രണ്ട് ക്യാമറയും ദൃശ്യങ്ങൾ മികച്ച വ്യക്തതയോടെ ചിത്രീകരിക്കാനായി 50MPയുടെ ബാക്ക് ക്യാമറയും നൽകിയിരിക്കുന്നു. Oppo A17K-യിൽ 8MP സിംഗിൾ റിയർ ക്യാമറയും 5MP മുൻ ക്യാമറയും ഉണ്ട്.
 

ബാറ്ററി

Oppo A17 ന്  5000mAh ബാറ്ററിയാണുള്ളത്. അത് നീക്കം ചെയ്യാൻ കഴിയില്ല. Oppo A17K യിൽ 5000 mAh ബാറ്ററിയാണുള്ളത്. ഈ സ്മാർട്ട്ഫോണിൽ ബാറ്ററി നീക്കം ചെയ്യാവുന്നതാണ്.

മറ്റ് സവിശേഷതകൾ

Oppo A17 സ്പ്ലാഷ് പ്രൂഫ് ആണ്, ഫേസ് ഡിറ്റക്ഷൻ, ടച്ച്-ടു-ഫോക്കസ്, ഡിജിറ്റൽ സൂം തുടങ്ങിയ ക്യാമറ ഫീച്ചറുകൾ ഉൾപ്പെടുന്നു, കൂടാതെ ഫിംഗർപ്രിന്റ്, ലൈറ്റ്, പ്രോക്സിമിറ്റി, ആക്സിലറോമീറ്റർ തുടങ്ങിയ സെൻസറുകളും ഉണ്ട്. Oppo A17K സ്പ്ലാഷ് പ്രൂഫ് ആണ്, ഡിജിറ്റൽ സൂം, ഫേസ് ഡിറ്റക്ഷൻ, ടച്ച് ടു ഫോക്കസ് തുടങ്ങിയ ക്യാമറ ഫീച്ചറുകൾ ഉണ്ട്, കൂടാതെ ഫിംഗർപ്രിന്റ്, ലൈറ്റ് ആക്‌സിലറോമീറ്റർ തുടങ്ങിയ സെൻസറുകളുമായാണ് വരുന്നത്.

Oppo A17K Oppo സ്റ്റോറുകളിലും ആമസോണിലും 9,499 രൂപയ്ക്ക് ലഭിക്കും. അതിനാൽ ഒരു നല്ല ക്യാമറയും കൂടുതൽ റാമും ഉള്ള ഒരു സ്മാർട്ട്‌ഫോൺ വേണമെങ്കിൽ,Oppo A17 വാങ്ങാം. എന്നാൽ ക്യാമറ അത്യാവശ്യമല്ലെങ്കിൽ 1GB റാം വ്യത്യാസം ഒരു പ്രശ്‌നമല്ലെങ്കിൽ, Oppo A17K വാങ്ങാം. 3000 രൂപ ലാഭിക്കുകയും ചെയ്യാം. അതായത് Oppo A17ന്റെ വില 12,499 രൂപയാണ്. 

Nisana Nazeer
Digit.in
Logo
Digit.in
Logo