Oneplus Red Colour in India: ചുവന്ന Oneplus ഫോണിനെ വരും ദിവസങ്ങളിൽ പ്രതീക്ഷിച്ചോളൂ…

Updated on 05-Oct-2023
HIGHLIGHTS

OnePlus Pad Go ടാബ് ഒക്ടോബർ 6ന് ആണ് ലോഞ്ച് ചെയ്യുക

18GB റാമും 512GB ഇന്റേണൽ സ്റ്റോറേജും ഇതിനുണ്ട്

Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഒക്ടോബർ 8ന് തുടങ്ങും

ആമസോൺ ഓഫർ സെയിൽ ആരംഭിക്കുന്ന സമയത്ത് ഒരു OnePlus ഫോൺ കൂടി വിപണിയിലെത്തും എന്നാണ് സൂചന. ആമസോൺ ഫെസ്റ്റിവൽ സെയിലിൽ റെഡ് നിറത്തിൽ ഒരു സ്മാർട്ട്ഫോൺ വൺപ്ലസ് അ‌വതരിപ്പിക്കുമെന്നാണ് അറിയുന്നത്.

18GB റാമും 512GB ഇന്റേണൽ സ്റ്റോറേജും പ്രതീക്ഷിക്കാം വൺപ്ലസ് അ‌വതരിപ്പിക്കുന്നത് പുതിയ ഫോൺ ആണോ നിലവിലുള്ള ഏതെങ്കിലും മോഡലിൻ്റെ റെഡ് വേരിയന്റ് ആയിരിക്കുമോ എന്ന് വ്യക്തമല്ല. വൺപ്ലസ് ചൈനയിൽ OnePlus Ace 2 Genshin Impact Limited Edition പുറത്തിറക്കിയിട്ടുണ്ട്. ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത് 18GB റാമും 512GB ഇന്റേണൽ സ്റ്റോറേജും ആണ്.

റെഡ് നിറത്തിൽ ഒരു പുത്തൻ സ്മാർട്ട്ഫോൺ

കൂടുതൽ വായിക്കൂ: Samsung Galaxy S23 FE Launched: പ്രൗഢിയോടെ തിളങ്ങാൻ സാംസങ്ങിന്റെ അടുത്ത പോരാളി

ഒക്ടോബർ 8 മുതൽ ആണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഡേയ്‌സ് വിൽപ്പന ആരംഭിക്കുന്നത്. ഈ വിൽപ്പനയ്‌ക്കിടെ ഫോൺ വിൽപ്പനയ്ക്ക് ഉണ്ടാകും എന്ന് ഉറപ്പായതിനാൽ, അ‌ടുത്ത ആഴ്ച എപ്പോൾ വേണമെങ്കിലും ഈ വൺപ്ലസ് ഫോൺ ലോഞ്ച് ചെയ്തേക്കാം.

ഒരു ടാബ്ലെറ്റും വൺപ്ലസ് അ‌വതരിപ്പിക്കും

വൺപ്ലസ് സ്മാർട്ട്ഫോൺ മാത്രമല്ല ഒരു ടാബ്ലെറ്റും വൺപ്ലസ് ഈ ആഴ്ച അ‌വതരിപ്പിക്കും. OnePlus Pad Go എന്ന് പേരുള്ള ടാബ് ഒക്ടോബർ 6ന് ആണ് ലോഞ്ച് ചെയ്യുക. 11.35 ഇഞ്ച് LCD ഡിസ്‌പ്ലേ, 2.4K റെസല്യൂഷൻ, ശക്തമായ മീഡിയടെക് ഹീലിയോ G99 ചിപ്‌സെറ്റ്, 8 ജിബി റാം, 256 ജിബി സ്റ്റോറേജ്, ആൻഡ്രോയിഡ് 13 അ‌ടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കളർഒഎസ് 13.2, 8000 mAh ബാറ്ററി, 8എംപി സെൽഫി ക്യാമറ, 8എംപി ബാക്ക് ക്യാമറ തുടങ്ങിയവയാകും ഈ ടാബ്ലെറ്റിൻ്റെ പ്രധാന ഫീച്ചറുകൾ.

OnePlus 11R സ്‌പെസിഫിക്കേഷനുകൾ

120Hz റിഫ്രഷ് റേറ്റ്, 360 Hz ടച്ച് സാംപ്ലിങ് റേറ്റ്, 2772 X 1240 പിക്സൽ റെസലൂഷൻ, HDR10+ എന്നിവയുള്ള 6.74 ഇഞ്ച് 10-ബിറ്റ് AMOLED ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്.

അഡ്രീനോ 730 ഗ്രാഫിക്സ് യൂണിറ്റുള്ള വൺപ്ലസ് 11ആർ 5G സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 8+ ജെൻ 1 മൊബൈൽ പ്ലാറ്റ്‌ഫോമാണ്. ആൻഡ്രോയിഡ് 13 ബേസ്ഡ് ഓക്‌സിജൻ ഒഎസിൽ ഫോൺ ബൂട്ട് ചെയ്യുന്നു. വൺപ്ലസ് 11ആർ 5G യിൽ 100W സൂപ്പർവൂക്ക് ചാർജിങ് സപ്പോർട്ടുണ്ട്. ഇത് 5,000 mAh ബാറ്ററിയെ 25 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യുന്നു.

മൂന്ന് പിൻ ക്യാമറകളാണുള്ളത്. ഒഐഎസ് സപ്പോർട്ടുള്ള 50 എംപി സോണി ഐഎംഎക്സ്890 മെയിൻ സെൻസർ, 120 ഡിഗ്രി വിഡ്ത്തുള്ള 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ യൂണിറ്റ് എന്നിവയാണ് പിൻ ക്യാമറകൾ. ഫോണിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഇഐഎസ് സപ്പോർട്ടുള്ള 16 എംപി ഫ്രണ്ട് ക്യാമറയുമുണ്ട്.

ഒക്ടോബർ 8ന് Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ തുടങ്ങുകയാണ്. സ്മാർട്ട്ഫോൺ വാങ്ങാൻ ഏറ്റവും അ‌നുയോജ്യമായ സമയമാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ. ഓഫറുകളുടെ ഈ ഉത്സവത്തിരക്കിലേക്ക് ഒരു കിടിലൻ സ്മാർട്ട്ഫോൺ വൺപ്ലസ് വകയായും എത്തുന്നുണ്ട്. ഇവിടെ നിന്നും വാങ്ങൂ

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ മറ്റൊരു ഡീൽ കൂടി…

OnePlus 11R സാധാരണ ഫോണും 34,999 രൂപയ്ക്ക് ലഭ്യമാകും. OnePlus 11R സ്മാർട്ട്‌ഫോൺ 39,999 രൂപയ്ക്ക് ലഭ്യമാകും. എന്നാൽ 3000 രൂപയുടെ കിഴിവ് കൂപ്പണും ലഭ്യമാകും. ഈ കൂപ്പൺ ഉപയോഗിച്ച് വില 36,999 രൂപയായി കുറയും.. എസ്ബിഐ ബാങ്ക് കാർഡുകൾ വഴി ഉപഭോക്താക്കൾക്ക് 2000 രൂപയുടെ കിഴിവും ലഭിക്കും, ഇത് വില 34,999 രൂപയായി കുറയ്ക്കും. ഇവിടെ നിന്ന് വാങ്ങുക

Connect On :