വൺ പ്ലസ് 6 & ഹോണർ 10 ഇതിൽ മികച്ചത് തിരഞ്ഞെടുക്കാം

Updated on 27-Jul-2018

വൺ പ്ലസിന്റെ ഏറ്റവും പുതിയ വൺ പ്ലസ് 6 

6.28 ഇഞ്ചിന്റെ അമലോഡ് OLED ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2280×1080 ന്റെ പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ ഇതിന്റെ ഡിസ്പ്ലേ റെഷിയോ 19:9 ലാണ് എന്നാണ് സൂചനകൾ .രണ്ടു മോഡലുകൾ പുറത്തിറങ്ങുന്നുണ്ട് .

6 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ,128 ജിബിയുടെ സ്റ്റോറേജിൽ കൂടാതെ Avengers എഡിഷൻ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജിൽ .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Snapdragon 845‎ പ്രോസസറിലാണ് ഇതിന്റെ പ്രവത്തനം എന്നാണ് സൂചനകൾ .ആൻഡ്രോയിഡിന്റെ 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത്.കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട്.കൂടാതെ ഇതിന്റെ മറ്റൊരു Avengers  സ്പെഷ്യൽ എഡിഷൻ കൂടി പുറത്തിറങ്ങുന്നുണ്ട് .8 ജിബിയുടെ റാംമ്മിൽ ആണ് ഈ സ്പെഷ്യൽ എഡിഷൻ പുറത്തിറങ്ങുന്നത് .ഇതിന്റെ വിപണിയിലെ വില വരുന്നത് 44999 രൂപയാണ് 

വൺ പ്ലസ് 6 ന്റെ നേട്ടങ്ങളും കോട്ടങ്ങളും 

a) തകർപ്പൻ പെർഫോമൻസ് 

b) notch ഡിസൈൻ 

കോട്ടങ്ങൾ 

a) ബാറ്ററി ലൈഫ് ആവറേജ്  

 

 

ഹുവാവെയുടെ പുതിയ ഹോണർ 10

ഹുവാവെയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് ഹോണർ 10 .ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇതിന്റെ റിവ്യൂ ഇവിടെ നിന്നും മനസ്സിലാക്കാം.

ആദ്യം തന്നെ ഇതിന്റെ ഡിസൈനെ കുറിച്ച് പറായം .മെറ്റൽ കൂടാതെ ഗ്ലാസ്സിലാണ് ഇതിന്റെ രൂപകൽപന .സ്റ്റൈലിഷ് ഡിസൈൻ ആണ് ഇതിനു നൽകിയിരിക്കുന്നത് .കൂടാതെ ഏത് സൈഡിൽ നിന്നും നോക്കിയാലും ഇതിന്റെ കളർ നമുക്ക് എടുത്തു അറിയുവാൻ സാധിക്കുന്നു .

ഇതിന്റെ പ്ലസ് പോന്റിൽ നമുക്ക് ആദ്യം പറയേണ്ടത് ഇതിന്റെ ഡിസൈൻ ആണ് .അടുത്തതായി നമുക്ക് ഡിസ്പാലയിലേക്കു കടക്കാം .5.84 ഇഞ്ചിന്റെ FHD പ്ലസ് ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .വീഡിയോസ് എല്ലാം കാണുമ്പോൾതന്നെ മനസിലാകും FHD പ്ലസ് എത്രമാത്രം ഗുണം ചെയ്തിരിക്കുന്നു എന്ന് .2280*1080 സ്ക്രീൻ റെസലൂഷൻ ആണ്  ഇതിനുള്ളത് .

ഏത് ആംഗിളിൽ നിന്നും നോക്കിയാലും വീഡിയോസ് ഒക്കെ നല്ല രീതിയിൽ ആസ്വദിക്കാൻ സാധിക്കുന്നു .പിന്നെ അതുപോലെതന്നെ  ഹെവി ഗെയിംസ് ഒക്കെ മനോരമമായി നിങ്ങൾക്ക് ഇതിൽ കളിക്കുവാൻ സാധിക്കുന്നു .ഒരു ലാഗിംഗോ അങ്ങനെ ഒന്നും തന്നെ ഉണ്ടാവില്ല .

പിന്നെ ഒരു ചെറിയ പ്രശ്നം ഗെയിം കളിച്ചു കഴിയുമ്പോൾ സൈഡിൽ ചെറുതായിട്ട് ഒരു ഹീറ്റ് പ്രെശ്നം അനുഭവപ്പെടുന്നുണ്ട് ഉണ്ട് .അടുത്തതായിട്ട് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റംത്തെക്കുറിച്ചു മനസ്സിലാക്കാം .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോ 8.1 ലാണ് പ്രവർത്തനം .24+16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

 
ഇതിന്റെ നേട്ടങ്ങളും കോട്ടങ്ങളും 

 നേട്ടങ്ങൾ 

a) മികച്ച ഡിസൈൻ 

b) കൈയ്യിൽ ഒതുങ്ങി നിൽക്കുന്ന സ്മാർട്ട് ഫോൺ 

c) ബാറ്ററി ബാക്ക് അപ്പ് ലഭിക്കുന്നുണ്ട് 

d) മുന്നിലും പിന്നിലും മികച്ച ക്യാമറകൾ 

കോട്ടങ്ങൾ 

a) മൈക്രോ SD കാർഡ് ഉപയോഗിക്കുവാൻ സാധിക്കില്ല 

b) Kirin 970 പെർഫോമൻസ് സ്നാപ്പ് ഡ്രാഗന്റെ 835 ന്റെ അത്ര വന്നിട്ടില്ല 

c) ചെറിയ ഹീറ്റിങ് ഇഷ്യൂ 

 

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :