OnePlus പ്രീമിയം, മിഡ് റേഞ്ച് ഫോണുകൾക്ക് Amazon Sale ഓഫർ

OnePlus പ്രീമിയം, മിഡ് റേഞ്ച് ഫോണുകൾക്ക് Amazon Sale ഓഫർ
HIGHLIGHTS

48 മണിക്കൂർ നീണ്ട Amazon Sale ഗംഭീര ഓഫറുകൾ നൽകുന്നു

OnePlus 12, 12R, നോർഡ് സീരീസ് ഫോണുകൾക്ക് ഓഫർ നൽകുന്നു

ഇന്ന് കൂടിയാണ് Amazon Prime Day Sale സംഘടിപ്പിച്ചിരിക്കുന്നത്

OnePlus സ്മാർട്ഫോണുകൾക്ക് Amazon Sale ഗംഭീര ഓഫറുകൾ നൽകുന്നു. ഇന്ന് കൂടിയാണ് Amazon Prime Day Sale സംഘടിപ്പിച്ചിരിക്കുന്നത്. ഓരോ വർഷവും ആമസോൺ 48 മണിക്കൂർ നീണ്ട സെയിൽ സംഘടിപ്പിച്ചിരിക്കുന്നു. പ്രൈം അംഗങ്ങൾക്കായാണ് ആമസോൺ സെയിൽ നടത്തുന്നത്.

OnePlus 5G ഫോണുകൾ ഓഫറിൽ

OnePlus 12, 12R, നോർഡ് സീരീസ് ഫോണുകൾക്ക് ഓഫർ നൽകുന്നു. ഇൻസ്റ്റന്റ് ഡിസ്കൌണ്ടിന് പുറമെ ആമസോണിൽ കൂപ്പൺ ഓഫറുകളുമുണ്ട്. SBI, ICICI ബാങ്ക് കാർഡിലൂടെ പ്രൈം അംഗങ്ങൾക്ക് എക്സ്ട്രാ ഡിസ്കൌണ്ടും നേടാം.

OnePlus 5G ഫോണുകൾ ഓഫറിൽ
OnePlus 5G ഫോണുകൾ ഓഫറിൽ

OnePlus 12 Amazon ഓഫർ

ഈ വർഷത്തെ പ്രീമിയം സ്മാർട്ഫോണാണ് വൺപ്ലസ് 12. ക്വാൽകം സ്നാപ്ഡ്രാഗൺ 8 ജെൻ 3 ആണ് ഫോണിലെ പ്രോസസർ. പെർഫോമൻസിൽ കരുത്തനായി ഫ്ലാഗ്ഷിപ്പ് ഫോണാണ് വൺപ്ലസ് 12. ഇതിൽ ഓക്സിജൻ ഒഎസ് അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14 പ്രവർത്തിക്കുന്നു.

50MP സോണി LYT-808 ക്യാമറ ഫോണിലുണ്ട്. ഇതിൽ കമ്പനി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരിച്ചിരിക്കുന്നു. 5400mAh ബാറ്ററിയാണ് വൺപ്ലസ് പ്രീമിയം ഫോണിൽ പായ്ക്ക് ചെയ്തതിരിക്കുന്നത്. 100W സൂപ്പർവൂക്ക് ചാർജിങ്ങിനെ ഫോൺ സപ്പോർട്ട് ചെയ്യുന്നു.

എസ്ബിഐ കാർഡുകൾക്ക് 6259 ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. ഐസിഐസിഐ കാർഡ് പേയ്മെന്റുകളിലൂടെ 4300 രൂപ ഡിസ്കൌണ്ട് നേടാം.

വിപണി വില: ₹64,999
ഓഫർ വില: ₹59,999
12GB+256GB ഓഫറിൽ വാങ്ങാനുള്ള ആമസോൺ ലിങ്ക്.

വൺപ്ലസ് 12R

മിഡ്-റേഞ്ച് പ്രീമിയം ഫോണാണ് വൺപ്ലസ് 12R. സ്നാപ്ഡ്രാഗൺ 8 Gen 2 പ്രോസസറിൽ ഇത് പ്രവർത്തിക്കുന്നു. 5500 mAh ബാറ്ററിയും, 100W സൂപ്പർവൂക്ക് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്. 50MP Sony IMX890 ക്യാമറയാണ് സ്മാർട്ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വൺപ്ലസ് 12 വാങ്ങാൻ കഴിയാത്തവർക്കായി ഈ വർഷം അവതരിപ്പിച്ച സ്മാർട്ഫോണാണിത്.

42,998 രൂപയ്ക്ക് ഫോൺ ആമസോണിൽ വാങ്ങാം. 8GB റാം 256GB സ്റ്റോറേജുള്ള ഫോൺ വാങ്ങാം, ആമസോൺ ലിങ്ക്.

വൺപ്ലസ് Nord CE4

പ്രൈം ഡേ സെയിലിലൂടെ പരിമിതകാല ഓഫർ ഫോണിന് ലഭിക്കുന്നു. മിഡ് റേഞ്ചിൽ ഏറ്റവും പുതിയതായി വന്ന വൺപ്ലസ് ഫോണാണിത്. ജൂലൈ 20 മുതലാണ് നോർഡ് സിഇ4-ന്റെ വിൽപ്പന ആരംഭിച്ചത്.

Read More: Best Amazon Deals: 20000 രൂപയ്ക്ക് താഴെ iQOO, Samsung 5G ഫോണുകൾ!

ക്വാൽകോ സ്നാപ്ഡ്രാഗൺ 7 Gen 3 ആണ് പ്രോസസർ. ഇതിൽ 5500mAh ബാറ്ററിയുണ്ട്. 100W SuperVOOC ചാർജിങ്ങിന് വൺപ്ലസ് നോർഡ് സിഇ4 സപ്പോർട്ട് ചെയ്യുന്നു. 50MP SONY LYT-600 സെൻസറാണ് പ്രൈമറി ക്യാമറ. 26,998 രൂപയ്ക്ക് നോർഡ് സിഇ4 വാങ്ങാം. പർച്ചേസിനുള്ള ആമസോൺ ലിങ്ക്.

വൺപ്ലസ് Nord CE4 Lite 5G

oneplus premium mid range phones get best offers in amazon sale
വൺപ്ലസ് Nord CE4 Lite 5G

50MP Sony ക്യാമറയും 5500 mAh ബാറ്ററിയുമുള്ള വൺപ്ലസ് ഫോണാണിത്. വില കുറഞ്ഞ മിഡ് റേഞ്ച് ഫോണെന്ന് പറയാം. നോർഡ് സിഇ4 ലൈറ്റിൽ 120Hz AMOLED ഡിസ്പ്ലേയാണുള്ളത്. 80W SUPERVOOC ചാർജിങ്ങിനെ ഇത് സപ്പോർട്ട് ചെയ്യുന്നു.

ആമസോൺ പ്രൈം ഡേ സെയിലിൽ ഫോൺ 19,999 രൂപയ്ക്ക് ലഭിക്കുന്നു. 1000 രൂപയുടെ കൂപ്പൺ കിഴിവും ആമസോൺ ഓഫർ ചെയ്യുന്നു. 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോൺ ഇങ്ങനെ 18,999 രൂപയ്ക്ക് വാങ്ങാം. പർച്ചേസിനുള്ള ആമസോൺ ലിങ്ക്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo