OnePlus Open Launch Date Confirmed: 48MPയുടെ 2 ക്യാമറകളുമായി OnePlus ഫോൾഡബിൾ ഫോൺ ഇതാ എത്തും

OnePlus Open Launch Date Confirmed: 48MPയുടെ 2 ക്യാമറകളുമായി OnePlus ഫോൾഡബിൾ ഫോൺ ഇതാ എത്തും
HIGHLIGHTS

OnePlus Open എന്നാണ് പുത്തൻ ഫോൾഡബിൾ ഫോണിന്റെ പേര്

1,39,999 രൂപയാണ് OnePlus Open ഫോൾഡബിൾ ഫോണിന്റെ വില

ഫോണിന്റെ ആദ്യ വിൽപ്പന ഒക്ടോബർ 27ന് നടക്കും

OnePlus ഫോൾഡബിൾ സ്മാർട്ട്ഫോൺ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. OnePlus Open എന്ന പുത്തൻ ഫോൾഡബിൾ സ്മാർട്ട്ഫോൺ ഒക്ടോബർ 19ന് ഔദ്യോഗികമായി പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

വൺപ്ലസ് ഓപ്പൺ ഫോൾഡബിൾ സ്മാർട്ട്ഫോണിന് ഇന്ത്യൻ വിപണിയിൽ 1,39,999 രൂപയായിരിക്കും എന്നാണ് റിപ്പോർട്ട്. ഫോണിന്റെ ആദ്യ വിൽപ്പന ഒക്ടോബർ 27ന് നടക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

OnePlus Open ഡിസ്പ്ലേ

വൺപ്ലസ് ഓപ്പൺ ഫോൾഡബിൾ സ്മാർട്ട്ഫോണിൽ ഡ്യുവൽ ഡിസ്‌പ്ലേ സെറ്റപ്പായിരിക്കും ഉണ്ടായിരിക്കുക. അകത്തെ അമോലെഡ് ഡിസ്‌പ്ലേയ്ക്ക് 7.8 ഇഞ്ച് വലുപ്പമുണ്ടായിരിക്കുമെന്നും ഈ പ്രധാന ഡിസ്പ്ലെ പാനലിന് 2K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉണ്ടായിരിക്കും. 6.31 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലെയായിരിക്കും ഫോൺ മടക്കുമ്പോൾ പുറത്തുണ്ടാവുക. ഈ അമോലെഡ് ഡിസ്‌പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റ് ഉണ്ടാകുമെന്നും സൂചനകളുണ്ട്.

OnePlus Open പ്രോസസ്സറും ഒഎസും

ആൻഡ്രോയിഡ് 13 ഒഎസിൽ പ്രവർത്തിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്‌സെറ്റിന്റെ കരുത്തിലായിരിക്കും വൺപ്ലസ് ഓപ്പൺ പ്രവർത്തിക്കുന്നത്.

oneplus
Oneplus ഫോൾഡബിൾ ഫോൺ

Oneplus ഫോൾഡബിൾ ഫോൺ ക്യാമറ

48MP ആയിരിക്കും ഫോണിന്റെ പ്രൈമറി സെൻസർ. 48MP തന്നെ സെക്കന്ററി സെൻസറും ഫോണിനായി വൺപ്ലസ് നൽകിയേക്കാം. 3x ഒപ്റ്റിക്കൽ സൂംനൽകുന്ന ടെലിഫോട്ടോ ലെൻസുള്ള 64MP സെൻസറും ഫോണിന് ഉണ്ടായിരിക്കും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, ഫോണിന് 32MP മുൻ ക്യാമറയും ഉണ്ടായിരിക്കും.

കൂടുതൽ വായിക്കൂ: Samsung Galaxy Z Flip 5: ദസറയ്ക്കും, ദീപാവലിയ്ക്കുമായി Samsung Galaxy Z Flip 5 അണിഞ്ഞൊരുങ്ങും…

OnePlus Open ബാറ്ററി

വൺപ്ലസ് ഓപ്പൺ ഫോൾഡബിൾ സ്മാർട്ട്ഫോണിൽ 4,800mAh ബാറ്ററിയായിരിക്കും ഉണ്ടായിരിക്കുക 67W ഫാസ്റ്റ് ചാർജിങ്ങും ഉണ്ടായിരിക്കും.

Digit.in
Logo
Digit.in
Logo